Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കരാറിൽ ഇല്ലാത്ത കമ്പനിയിൽനിന്ന് മദ്യം വാങ്ങിയ ബിവറേജസ് നടപടി വിവാദത്തിലേക്ക്; സംഭവം ഒതുക്കിത്തീർക്കാനുള്ള ശ്രമത്തിൽ ബിവറേജസ്-എക്‌സൈസ് അധികൃതർ; ബ്രാൻഡ് രജിസ്ട്രേഷൻ ഇല്ലാത്ത മദ്യത്തിന് എക്‌സൈസ് നികുതിയും ഈടാക്കി; ഇടപാടിൽ സംസ്ഥാനത്തിന് സാമ്പത്തിക നഷ്ടവും

കരാറിൽ ഇല്ലാത്ത കമ്പനിയിൽനിന്ന് മദ്യം വാങ്ങിയ ബിവറേജസ് നടപടി വിവാദത്തിലേക്ക്; സംഭവം ഒതുക്കിത്തീർക്കാനുള്ള ശ്രമത്തിൽ ബിവറേജസ്-എക്‌സൈസ് അധികൃതർ; ബ്രാൻഡ് രജിസ്ട്രേഷൻ ഇല്ലാത്ത മദ്യത്തിന് എക്‌സൈസ് നികുതിയും ഈടാക്കി; ഇടപാടിൽ സംസ്ഥാനത്തിന് സാമ്പത്തിക നഷ്ടവും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കരാറിലേർപ്പെടാത്ത മദ്യ കമ്പനിയിൽനിന്ന് ബിവറേജസ് കോർപ്പറേഷൻ മദ്യംവാങ്ങിയത് വിവാദമാകുന്നു. ക്രമക്കേട് പുറത്തറിഞ്ഞതിനെത്തുടർന്ന് സംഭവം ഒതുക്കിത്തീർക്കാനുള്ള ശ്രമത്തിലാണ് ബിവറേജസ്-എക്‌സൈസ് അധികൃതർ.മദ്യം വാങ്ങുന്നതിന് പുതിയ കരാറിൽ ഏർപ്പെട്ടിട്ടില്ലാത്തിനാൽ ബിവറേജസ് കോർപ്പറേഷൻ കഴിഞ്ഞ സാമ്പത്തിക വർഷത്തെ കരാറാണ് തുടരുന്നത്.

ഒരു പ്രമുഖ ബ്രാൻഡിന്റെ 12 ഇനം ഇന്ത്യൻ നിർമ്മിത വിദേശമദ്യം നൽകാൻ കരാറിൽ ഏർപ്പെിട്ടിരുന്നത് കേരളത്തിൽനിന്നുള്ള ഡിസ്റ്റിലറിയാണ്. മാർച്ചുവരെ ഇത് തുടർന്നു. പിന്നീട് കരാറിന് വിരുദ്ധമായി സംസ്ഥാനത്തെ ഡിസ്റ്റിലറിക്ക് പകരം മദ്യബ്രാൻഡിന്റെ ഉടമയായ ഡിസ്റ്റിലറി നേരിട്ട് ബിവറേജസ് കോർപ്പറേഷന് മദ്യം നൽകുകയായിരുന്നു. ഇത് കരാർ വ്യവസ്ഥകളുടെ ലംഘനമാണ്. ഇരുകമ്പനികളും തമ്മിലുള്ള ധാരണപ്രകാരമാണ് ഇങ്ങനെ മദ്യംവാങ്ങുന്നതെന്നാണ് ബിവറേജസ് കോർപ്പറേഷൻ അധികൃതർ പറയുന്നത്.

ബ്രാൻഡ് രജിസ്ട്രേഷൻ ഇല്ലാത്ത മദ്യത്തിന് എക്‌സൈസ് നികുതിയും ഈടാക്കിയിരുന്നു. ബിവറേജസ് കോർപ്പറേഷന്റെ ഗോഡൗണുകൾ പരിശോധിക്കാനും ബ്രാൻഡ് രജിസ്ട്രേഷൻ ഇല്ലാത്ത മദ്യമുണ്ടെങ്കിൽ വിൽപ്പന നിർത്തിവെക്കാനും എക്‌സൈസ് നിർദ്ദേശംനൽകി.ഇടപാടിൽ സംസ്ഥാനത്തിന് സാമ്പത്തിക നഷ്ടവുമുണ്ട്. സംസ്ഥാനത്ത് വിൽക്കപ്പെടുന്ന ഒരോ മദ്യബ്രാൻഡുകൾക്കും അരലക്ഷംരൂപ വീതം ബ്രാൻഡ് രജിസ്ട്രഷൻ ഫീസ് നൽകണം. എക്‌സൈസാണ് ഇത് സ്വീകരിച്ച് പെർമിറ്റ് നൽകുന്നത്. ഇക്കാര്യത്തിൽ ഇത് സംഭവിച്ചിട്ടില്ല.

കേരളത്തിലെ ഡിസ്റ്റിലറിയുടെ പേരിലാണ് 12 മദ്യത്തിനും കഴിഞ്ഞവർഷം ബ്രാൻഡ് രജിസ്ട്രേഷൻ എടുത്തിട്ടുള്ളത്. പുതിയതായി മദ്യം നൽകിയ കമ്പനിയുടെ പേരിൽ ബ്രാൻഡ് രജിസ്റ്റർ ചെയ്തിട്ടില്ല. ബിവറേജസ് കോർപ്പറേഷൻ അധികൃതർ നൽകിയ അപേക്ഷ പരിഗണിച്ചു പുതിയ മദ്യകമ്പനിക്ക് മദ്യവിതരണത്തിന് ബ്രാൻഡ് രജിസ്ട്രേഷൻ പരിശോധിക്കാതെ എക്‌സൈസ് അനുമതി നൽകുകയായിരുന്നു. ഇത് എക്‌സൈസിന്റെ വീഴ്ചയാണെന്നാണ് ബിവറേജസ് കോർപ്പറേഷന്റെ ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP