Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പൗരത്വ നിയമ ഭേദഗതി പ്രക്ഷോഭകരെ വെടിവച്ചു കൊന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണം; കൊല്ലപ്പെട്ട അഞ്ചു പേരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചു ഭീം ആർമി പാർട്ടി നേതാവ് ചന്ദ്രശേഖർ ആസാദ്

പൗരത്വ നിയമ ഭേദഗതി പ്രക്ഷോഭകരെ വെടിവച്ചു കൊന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണം; കൊല്ലപ്പെട്ട അഞ്ചു പേരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചു ഭീം ആർമി പാർട്ടി നേതാവ് ചന്ദ്രശേഖർ ആസാദ്

മറുനാടൻ ഡെസ്‌ക്‌

മീററ്റ്: പൗരതവ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസുകാർക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യവുമായി ഭീം ആർമി പാർട്ടി നേതാവ് ചന്ദ്രശേഖർ ആസാദ്. കൊല്ലപ്പെട്ട അഞ്ചു പേരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷമാണ് ആസാദ് ഈ ആവശ്യം ഉന്നയിച്ചത്. വീടുകൾ സന്ദർശിക്കുന്നതിന് അനുമതി നിഷേധിക്കപ്പെട്ടതിനാൽ ഒരു പൊതുസ്ഥലത്ത് ചെന്നാണ് അദ്ദേഹം കുടുംബാംഗങ്ങളുമയാി കൂടിക്കാഴ്‌ച്ച നടത്തിയത്.

പ്രക്ഷോഭകർക്കു നേരെ പൊലീസ് നേരിട്ടു വെടിയുതിർക്കുകയായിരുന്നുവെന്ന് പറഞ്ഞ കുടുംബാംഗങ്ങൾ പൊലീസ് നടത്തിയ അതിക്രമങ്ങളെ കുറിച്ച് തന്നോട് വിവരിച്ചതായി കൂടിക്കാഴ്ചക്കു ശേഷം ആസാദ് പറഞ്ഞു. വിഷയത്തിൽ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും ജനുവരി 28ന് കോടതി വാദം കേൾക്കുമെന്നും ആസാദ് വ്യക്തമാക്കി. നീതിക്കു വേണ്ടി ഭീം ആർമി പാർട്ടി ഏതറ്റം വരെയും പോരാടും.

സർക്കാറിന്റെ ഉദ്ദേശ്യം ശരിയല്ലെന്ന് സി എ എ വിരുദ്ധ പ്രക്ഷോഭകരെ കൊലപ്പെടുത്തിയ നടപടിയിലൂടെ വ്യക്തമായിരിക്കുകയാണ്. ദേശീയ പൗരത്വ രജിസ്റ്ററും കരിനിയമത്തിന്റെ ഭാഗമാണ്. രാജ്യത്തെ സാമുദായിക സൗഹാർദത്തെയും ഐക്യത്തെയും അത് പ്രതികൂലമായി ബാധിക്കും. ഈ കരിനിയമങ്ങൾ പിൻവലിക്കുകയാണെന്ന് പ്രഖ്യാപിക്കാൻ പ്രധാന മന്ത്രി നരേന്ദ്ര മോദി ഉടൻ തയാറാകണം.

സി എ എയും എൻ ആർ സി വിഷയങ്ങളിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്നും ആസാദ് ആരോപിച്ചു. നിയമം എല്ലാവർക്കും ഒരുപോലെയാണെന്നിരിക്കെ, വിഷയത്തിൽ പ്രചാരണം നടത്താൻ ബിജെപിക്ക് അനുമതി ലഭിക്കുന്നതും ജനങ്ങളിലേക്കിറങ്ങി കാര്യങ്ങൾ വിശദീകരിക്കുന്നതിൽ നിന്ന് തന്നെ തടയുന്നതും എന്തുകൊണ്ടാണെന്നും ആസാദ് ചോദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP