Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബിഹാറിൽ സമ്പൂർണ മദ്യനിരോധനം; വ്യാജ മദ്യദുരന്തക്കേസുകളിലെ പ്രതികൾക്ക് വധശിക്ഷയും; തെരഞ്ഞെടുപ്പ് വാഗ്ദാനം നിതീഷ് കുമാർ നടപ്പാക്കി

ബിഹാറിൽ സമ്പൂർണ മദ്യനിരോധനം; വ്യാജ മദ്യദുരന്തക്കേസുകളിലെ പ്രതികൾക്ക് വധശിക്ഷയും; തെരഞ്ഞെടുപ്പ് വാഗ്ദാനം നിതീഷ് കുമാർ നടപ്പാക്കി

പട്‌ന: ബിഹാറിൽ ഇനി സമ്പൂർണ മദ്യനിരോധനം. രാജ്യത്ത് പൂർണമായി മദ്യം നിരോധിക്കുന്ന നാലാമത്തെ സംസ്ഥാനമാണ് ബിഹാർ. നാഗാലൻഡ്, മിസോറാം, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ് നേരത്തെ പൂർണ മദ്യ നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. വ്യാജ മദ്യദുരന്തക്കേസുകളിലെ പ്രതികൾക്ക് ബിഹാറിൽ ഇനിമുതൽ വധശിക്ഷ നൽകും.

ഇനി മുതൽ ഹോട്ടലുകളിലും ബാറുകളിലും വിദേശമദ്യം വിൽക്കാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ വ്യക്തമാക്കി. എന്നാൽ ആർമി കാന്റീനുകളിൽ മദ്യം ലഭിക്കും. നേരത്തേ നാടൻ മദ്യവും, കള്ളും സംസ്ഥാനത്ത് നിരോധിച്ചിരുന്നു. 2015-16 ൽ മദ്യവില്പനയിലൂടെ 4000 കോടി രൂപയുടെ വരുമാനമാണ് ബിഹാർ സർക്കാരിന് ലഭിച്ചത്. ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന്റെ മാത്രം വില്പനയിലൂടെ 2,000 കോടി രൂപക്ക് അടുത്ത് സർക്കാരിന് വരുമാനമുണ്ടായിരുന്നു.

സംസ്ഥാനത്ത് ഘട്ടം ഘട്ടമായി സമ്പൂർണ മദ്യനിരോധനം നടപ്പാക്കുമെന്ന് നിതീഷ് കുമാർ സർക്കാർ നേരത്തേ പ്രഖ്യാപിച്ചിരുന്നതാണ്. രാജ്യത്തെ മദ്യ ഉപഭോഗം നിമിത്തം ഏറ്റവും അധികം ബുദ്ധിമുട്ട് അനുഭവിക്കുന്നത് സ്ത്രീകളാണെന്ന് നിതീഷ് കുമാർ പറയുന്നു. പാവപ്പെട്ടവരാണ് മദ്യത്തിന് അടിമകളാവുന്നതിൽ ഏറെയും. ഇത് കുടുംബബന്ധങ്ങളേയും കുട്ടികളുടെ വിദ്യാഭാസത്തേയും മോശമായ രീതിയിലാണ് ബാധിക്കുന്നതെന്ന് നിതീഷ് കുമാർ അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ വികസനത്തിനും സമാധാനത്തിനും വിലങ്ങുതടിയാകുന്ന ഈ അവസ്ഥയെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യത്ത് സമ്പൂർണ മദ്യ നിരോധനം ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്.

പുതിയ നിയമം നിലവിൽ വന്നതോടെ മദ്യത്തിൽ നിന്നും അകലം പാലിക്കുമെന്ന് ബിഹാറിലെ സംസ്ഥാന എംഎ‍ൽഎമാർ പ്രതിജ്ഞയെടുത്തു.എംഎ‍ൽഎമാർക്കൊപ്പം പൊലീസുകാരും മദ്യം വർജിക്കുമെന്നും മദ്യനിരോധനം നടപ്പാക്കാൻ കാര്യക്ഷമമായി പ്രവർത്തിക്കുമെന്നും പ്രതിജ്ഞ ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP