Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കോപ്പിയടി ഭയന്ന് ബിഹാറിൽ ആർമി ക്ലർക്ക് ഉദ്യോഗാർഥികളെ പരീക്ഷ എഴുതിച്ചത് അടിവസ്ത്രം മാത്രം ധരിപ്പിച്ച്; പൊരിവെയിലിൽ നിലത്തിരുത്തി പരീക്ഷ എഴുതിച്ച നടപടിക്കെതിരെ പ്രതിഷേധം

കോപ്പിയടി ഭയന്ന് ബിഹാറിൽ ആർമി ക്ലർക്ക് ഉദ്യോഗാർഥികളെ പരീക്ഷ എഴുതിച്ചത് അടിവസ്ത്രം മാത്രം ധരിപ്പിച്ച്; പൊരിവെയിലിൽ നിലത്തിരുത്തി പരീക്ഷ എഴുതിച്ച നടപടിക്കെതിരെ പ്രതിഷേധം

മുസാഫർപുർ: കോപ്പിയടി ഭയന്ന് ആർമി ക്ലർക്ക് പരീക്ഷാർഥികളെ പരീക്ഷ എഴുതിച്ചത് അടിവസ്ത്രം മാത്രം ധരിപ്പിച്ച്. പൊരിവെയിലിൽ നിലത്തിരുത്തിയായിരുന്നു ഉദ്യോഗാർഥികളെ പരീക്ഷ എഴുതിച്ചത്.

കോപ്പിയടി വ്യാപകമായ സാഹചര്യത്തിലാണ് ഇത്തരമൊരു കടുത്ത നിർദ്ദേശം നൽകിയതെന്നാണ് അധികൃതർ പറയുന്നത്. അടിവസ്ത്രം ഒഴികെ മറ്റെല്ലാ വസ്ത്രങ്ങളും ഊരിമാറ്റിയെത്തിയ ഉദ്യോഗാർത്ഥികളെ വലിയൊരു ഗ്രൗണ്ടിൽ നിലത്തിരുത്തി പരീക്ഷ എഴുതിക്കുകയായിരുന്നു.

11,000 ഉദ്യോഗാർത്ഥികളാണ് ഇത്തരത്തിൽ നിലത്തിരുന്ന് പരീക്ഷയെഴുതിയത്. കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടും കഴിഞ്ഞ തവണ പരീക്ഷയ്ക്കിടെ ഒട്ടേറെ വിദ്യാർത്ഥികൾ കോപ്പിയടി ശ്രമങ്ങൾ നടത്തിയെന്നും ഇത് ഒഴിവാക്കാനാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നുമാണ് ആർമി ഉദ്യോഗസ്ഥരുടെ വിശദീകരണം. അടിവസ്ത്രം മാത്രം ധരിച്ചുകൊണ്ട് വെയിലത്ത് നിലത്തിരുന്നുള്ള പരീക്ഷയെഴുത്ത് അതികഠിനമായിരുന്നുവെന്ന് ഉദ്യോഗാർത്ഥികൾ പ്രതികരിച്ചു.

ഇത്രയും പേർക്കു ദേഹ പരിശോധന പ്രായോഗികമല്ലാത്തതിനാലാണ് ഇങ്ങനെ ചെയ്യുന്നതെന്ന നിലപാടും സൈനിക വൃത്തങ്ങൾക്കുണ്ട്. കോപ്പിയടിക്കു കുപ്രസിദ്ധിയുള്ള സംസ്ഥാനമാണ് ബിഹാറെന്നാണു റിപ്പോർട്ടുകൾ. വസ്ത്രങ്ങൾക്കുള്ളിൽ ഒളിപ്പിച്ച് പേപ്പർ കഷ്ണങ്ങൾ കടത്തി കോപ്പിയടിക്കുന്നതും അതിനു അദ്ധ്യാപകർ കൂട്ടുനിൽക്കുന്ന കഥകളും ബിഹാറിൽ നിന്നു പുറത്തുവന്നിട്ടുണ്ട്. ഇതെത്തുടർന്നാണ് സൈനിക അധികൃതരുടെ തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP