Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിഹാറിനെ ഉലച്ച് മസ്തിഷ്‌കജ്വരം; രണ്ടാഴ്ചക്കിടെ 100 കുട്ടികൾക്ക് ദാരുണാന്ത്യം; ഞാറാഴ്ച മാത്രം മരിച്ചത് 20പേർ; മരിച്ചകുട്ടികളുടെ കുടുംബങ്ങൾക്ക് നാലുലക്ഷം രൂപവീതം നഷ്ടപരിഹാരം പ്രഖ്യാപിച്ച് നിതീഷ് കുമാർ; മരിച്ചതിൽ അധികവും 10വയസിൽ താഴെയുള്ള കുട്ടികൾ; ലിച്ചിപ്പഴം കുട്ടികൾക്ക് നൽകുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ

ബിഹാറിനെ ഉലച്ച് മസ്തിഷ്‌കജ്വരം; രണ്ടാഴ്ചക്കിടെ 100 കുട്ടികൾക്ക് ദാരുണാന്ത്യം; ഞാറാഴ്ച മാത്രം മരിച്ചത് 20പേർ; മരിച്ചകുട്ടികളുടെ കുടുംബങ്ങൾക്ക് നാലുലക്ഷം രൂപവീതം നഷ്ടപരിഹാരം പ്രഖ്യാപിച്ച് നിതീഷ് കുമാർ; മരിച്ചതിൽ അധികവും 10വയസിൽ താഴെയുള്ള കുട്ടികൾ; ലിച്ചിപ്പഴം കുട്ടികൾക്ക് നൽകുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ

മറുനാടൻ ഡെസ്‌ക്‌

മുസാഫർപുർ: ബിഹാറിനെ ഉലച്ച് മസ്തിഷ്‌കജ്വരം. ബിഹാറിലെ മുസഫർപുരിൽ മസ്തിഷ്‌കജ്വരം ബാധിച്ച 20 കുട്ടികൾകൂടി ഞായറാഴ്ചരാവിലെ മരിച്ചു. ഇതോടെ ഈ മാസം മസ്തിഷ്‌കജ്വരം പിടിപെട്ടു മരിച്ച കുട്ടികളുടെ എണ്ണം100ആയി. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ ഞായറാഴ്ച മുസാഫർപുർ സന്ദർശിച്ചു.

ബാലമരണങ്ങളിൽ കടുത്ത ദുഃഖം രേഖപ്പെടുത്തിയ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, മരിച്ചകുട്ടികളുടെ കുടുംബങ്ങൾക്ക് നാലുലക്ഷം രൂപവീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മുസഫർപുർ ജില്ലാ അധികാരികളിറക്കിയ പത്രക്കുറിപ്പനുസരിച്ച് കെജ്രിവാൾ ആശുപത്രിയിലും സർക്കാർ ഉടമസ്ഥതയിലുള്ള ശ്രീകൃഷ്ണ മെഡിക്കൽ കോളേജ് ആശുപത്രിയിലുമായി (എസ്.കെ.എം.സി.എച്ച്.) ഞായറാഴ്ച വരെ 93 കുട്ടികളാണ് മരിച്ചത്.

ഇവരിൽ ഭൂരിപക്ഷവും പത്തുവയസ്സിൽതാഴെയുള്ളവരാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറയുന്നതും ഇലക്ട്രോലൈറ്റുകളുടെ അസന്തുലിതാവസ്ഥയുണ്ടാക്കുന്ന ഹൈപ്പോഗ്ലൈസീമിയ എന്ന അവസ്ഥയുമാണ് ഭൂരിഭാഗം കുട്ടികളുടെയും മരണകാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ജൂൺ ഒന്നുമുതൽ 197 കുട്ടികളെയാണ് മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായി എസ്.കെ.എം.സി.എച്ച്. ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവരിൽ ഭൂരിഭാഗം പേർക്കും ഹൈപ്പോഗ്ലൈസീമിയ എന്ന രോഗാവസ്ഥയാണെന്നാണു കണ്ടെത്തിയത്.രക്തത്തിൽ ഗ്‌ളൂക്കോസിന്റെ അളവു കുറഞ്ഞാണ് (ഹൈപ്പോഗ്‌ളൈസീമിയ) പെട്ടെന്നു മരണം സംഭവിക്കുന്നത്. എന്നാൽ, എന്താണു മസ്തികജ്വരത്തിലേക്കു നയിക്കുന്ന ഘടകമെന്നു കണ്ടെത്താനായിട്ടില്ല. ലിച്ചിപ്പഴമാണു കാരണമെന്ന് സംശയം പരക്കുന്നുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.

മുസാഫർപുരിലെ ഗവ. ശ്രീകൃഷ്ണ മെഡിക്കൽ കോളേജ് ആശുപത്രിയിലും കൃഷ്ണദേവി ദേവിപ്രസാദ് കെജ്രിവാൾ ആശുപത്രിയിലുമാണ് കൂട്ടമരണമുണ്ടായത്.ഡോക്ടർമാർ സാധ്യമായ ചികിത്സ നൽകുന്നുണ്ടെന്നും മരുന്നിനും സൗകര്യങ്ങൾക്കും കുറവില്ലെന്നും ബിഹാർ ആരോഗ്യമന്ത്രി മംഗൾ പാണ്ഡെ പറഞ്ഞു. പട്‌ന എയിംസ് ആശുപത്രിയിൽനിന്ന് ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും വിദഗ്ധസംഘത്തെ സ്ഥലത്തെത്തിച്ചിട്ടുണ്ടെന്നും പാണ്ഡെ പറഞ്ഞു.

അതേസമയം ലിച്ചിപഴമാണ് മരണകാരണമെന്നും ഒരു വാദം ഉയരുന്നുണ്ട്. വെറുംവയറ്റിൽ ലിച്ചിപ്പഴം കഴിക്കരുതെന്ന് സർക്കാർ മുന്നറിയിപ്പ് നൽകി. പാതി മാത്രം പഴുത്തതോ പച്ചയോ ആയ ലിച്ചി കുട്ടികൾക്ക് കൊടുക്കരുത്. രാത്രി നന്നായി ഭക്ഷണം കഴിപ്പിക്കണം. ലിച്ചി കഴിച്ചിട്ടുണ്ടെങ്കിൽ വെറുംവയറ്റിൽ ഉറങ്ങാൻ കുട്ടികളെ അനുവദിക്കരുതെന്നും സർക്കാർ നിർദ്ദേശമുണ്ട്.

അക്യൂട്ട് എൻസെഫലൈറ്റിസ് സിൻഡ്രം (എഇഎസ്) ലക്ഷണങ്ങളോടെ 48 കുട്ടികളാണ് കഴിഞ്ഞ ആഴ്‌ച്ചകളിൽ ബിഹാറിലെ മുസഫർപുർ ജില്ലയിലും അതിർത്തി ജില്ലകളിലും മരിച്ചത്. ഇതിൽ അധികവും വളരെ ദരിദ്രരായ കുട്ടികളാണ്. പോഷകാഹാരക്കുറവും രേഖപ്പെടുത്തിയിട്ടുള്ള മേഖലയാണ്. ഇവിടെ ധാരളമായി വിളയുന്ന ഫലവൃക്ഷമാണ് ലിച്ചി.

മധുരമുള്ള ലിച്ചിക്ക് അധികമാരും ശ്രദ്ധിക്കാത്ത ഒരു പ്രശ്‌നവുമുണ്ട്. കൃത്യമായ പോഷകം ലഭിക്കാത്ത ചെറിയ കുട്ടികളിൽ ഹൈപ്പോഗ്ലൈസെമിക് എൻസെഫലോപതി (hypoglycemic encephalopathy) എന്ന ഒരു രോഗം ഉണ്ടാക്കാൻ ലിച്ചിക്ക് കഴിയും. മെഥിലീൻ സൈക്ലോപ്രൊപെയ്ൽ-ഗ്ലൈസിൻ (എംസിപിജി) എന്നൊരു രാസവസ്തു ലിച്ചിയിൽ ഉണ്ട്. ശരീരത്തിലെ പഞ്ചാസാരയുടെ അളവ് കുറഞ്ഞിരിക്കുമ്പോൾ ഈ രാസവസ്തുവിന് തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കാനുള്ള കഴിവുണ്ട്.

മുസഫർപുരിൽ കേന്ദ്രത്തിൽ നിന്നുള്ള വിദഗ്ധ സംഘം എത്തിയിരുന്നു. എന്തുകൊണ്ടാണ് രോഗം പടരുന്നത് എന്നതിനെക്കുറിച്ച് ഇവർ കൃത്യമായ കാരണം കണ്ടെത്തിയിട്ടില്ല. ലിച്ചി കാരണമല്ല മരണങ്ങൾ എന്ന് വാദിക്കുന്നവരും ഉണ്ട്. ചില ഗവേഷകർ ഈ സാധ്യത പൂർണമായും തള്ളിക്കളയുകപോലും ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP