Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അന്യ സംസ്ഥാനങ്ങളിൽ നിന്ന് നാട്ടിലേക്ക് എത്തിയവരുടെ വിവരങ്ങൾ അധികൃതരെ അറിയിച്ചു; ബീഹാറിൽ യുവാവിനെ അടിച്ച് കൊന്ന് പ്രകോപിതരായ സംഘം; സംഭവത്തിൽ ഏഴുപേർ അറസ്റ്റിൽ; കൊല നടത്തിയത് മഹാരാഷ്ട്രയിൽ നിന്ന് നാട്ടിലെത്തിയ സംഘമെന്ന് പൊലീസ്

മറുനാടൻ ഡെസ്‌ക്‌

പട്ന: അന്യ സംസ്ഥാനങ്ങളിൽ നിന്ന് നാട്ടിലേക്ക് എത്തിയവരുടെ വിവരങ്ങൾ അധികൃതരെ അറിയിച്ചതിനെ തുടർന്ന് യുവാവിനെ പ്രകോപിതരായ സംഘം തല്ലിക്കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ബീഹാർ സീതാമർഹി ജില്ലയിലെ മാധോൽ ഗ്രാമവാസിയായ യുവാവാണ് കൊല്ലപ്പെട്ടത്. കോവിഡ് വ്യാപനം തടയുന്നതിന് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർ ക്വാറന്റൈനിൽ കഴിയണമെന്നതാണ് സർക്കാർ നിർദ്ദേശം. ഇതനുസരിച്ച് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ നാട്ടുകാരുടെ വിവരങ്ങൾ ആരോഗ്യവിഭാഗത്തെ അറിയിച്ചതാണ് പ്രതികാര നടപടിക്ക് കാരണം. കൊറോണ വൈറസ് വ്യാപനത്തിൽ നിന്ന് ഗ്രാമത്തെ രക്ഷിക്കാനാണ് ബാബ്ലു അധികൃതരെ വിവരം അറിയിച്ചത്.

മഹാരാഷ്ട്രയിൽ നിന്ന് നാട്ടിലെത്തിയ രണ്ടു ഗ്രാമവാസികൾ മറ്റുള്ളവരുമായി സംഘടിച്ച് എത്തിയാണ് കൊലപാതകം നടത്തിയത്. ബാബ്ലു വിവരം അറിയിച്ചത് അനുസരിച്ച് മഹാരാഷ്ട്രയിൽ നിന്നെത്തിയ നാട്ടുകാരുടെ വീട്ടിൽ എത്തിയ ആരോഗ്യവിഭാഗം ജീവനക്കാർ ഇവരിൽ നിന്ന് രക്ത സാമ്പിളുകൾ എടുത്തു. ഇതിൽ പ്രകോപിതരായ തൊഴിലാളികൾ മറ്റു അഞ്ചുപേരെയും കൂടെ കൂട്ടി ബാബ്ലുവിന്റെ വീട്ടിൽ പോയതായി പൊലീസ് പറയുന്നു. തുടർന്ന് ഉണ്ടായ മർദ്ദനത്തിൽ യുവാവ് മരിച്ചെന്നാണ് കേസ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP