Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കടം വാങ്ങിയ കെടിഎം ഡ്യൂക്ക് ബൈക്ക് അന്തകനായി; സുഹൃത്തിന്റെ ബർത്‌ഡേ ആഘോഷിച്ച് 170 കിലോമീറ്ററിൽ തിരിച്ചു വന്നത് മരണത്തിലേയ്ക്ക്; ഡിവൈഡറിൽ ഇടിച്ച ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ തട്ടി തെറിച്ചു; മരിച്ചു വീണത് 150 മീറ്റർ അകലെ; ബൈക്കപകടത്തിന്റെ നടുക്കുന്ന ദൃശ്യം പതിഞ്ഞത് സിസി ടിവിയിൽ

കടം വാങ്ങിയ കെടിഎം ഡ്യൂക്ക് ബൈക്ക് അന്തകനായി; സുഹൃത്തിന്റെ ബർത്‌ഡേ ആഘോഷിച്ച് 170 കിലോമീറ്ററിൽ തിരിച്ചു വന്നത് മരണത്തിലേയ്ക്ക്; ഡിവൈഡറിൽ ഇടിച്ച ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ തട്ടി തെറിച്ചു; മരിച്ചു വീണത് 150 മീറ്റർ അകലെ; ബൈക്കപകടത്തിന്റെ നടുക്കുന്ന ദൃശ്യം പതിഞ്ഞത് സിസി ടിവിയിൽ

വിജയവാഡ: മുഗൾരാജപുരത്ത് ബൈക്ക് അപകടത്തിൽ് രണ്ടു എൻജിനീയറിങ് വിദ്യാർത്ഥികൾ മരിച്ചു. അമിത വേഗതയാണ് അപകട കാരണം.

സമീപത്തെ സിസിടിവിയിൽ നിന്നും അപകടത്തിന്റെ ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.ഇവരുടെ കെടിഎം ഡ്യൂക്ക് 390 സിസി ബൈക്കാണ് അപകടത്തിൽപ്പെട്ടത്.

ഇരുന്നൂറു കിലോമീറ്റർ സ്പീഡിൽ വന്ന ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ തട്ടി ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് മറിയുകയായിരുന്നു. പാഞ്ഞു വന്ന ബൈക്ക് ഡിവൈഡറിൽ തട്ടിത്തെറിച്ച് സ്പാർക്കുണ്ടാകുന്നതിന്റെ ദൃശ്യങ്ങളാണ് ലഭ്യമായത്. ഒരു വളവിലാണ് ആദ്യം ബൈക്ക് ഇടിക്കുന്നത്. ഡിവൈഡറിൽ ഉരഞ്ഞു നീങ്ങുന്ന ബൈക്ക് സമീപത്തെ ഇലക്ട്രിക്് സൈൻബോർഡിലും തട്ടി ത്തെറിക്കുകയായിരുന്നു.

ഇടിയുടെആഘാതത്തിൽ ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞു. ഇടി നടന്ന സ്ഥലത്തു നിന്ന് 150 മീറ്റർ അകലെയാണ് ബൈക്ക് കിടന്നത്. പെട്രോൾ പമ്പിന് സമീപം ഞായറാഴ്ച പുലർച്ചെ മൂന്നരയോടെയാണ് അപകടമുണ്ടായത്. അപകടത്തിലായ രണ്ടുപേരും തത്സമയം മരിച്ചു. ബൈക്ക് പൂർ്ണ്ണമായും തകർന്നു. 

ഹൃത്വിക് ചൗധരി(19), യശ്വന്ത്(21) എന്നിവരാണ് മരിച്ചത്. വിജയവാഡയിൽ ബി.ടെക് പഠിക്കുന്ന വിദ്യാർത്ഥികളാണ് ഹരിയാന സ്വദേശിയായ യശ്വന്തും ആന്ധ്ര സ്വദേശിയായ ഹൃത്വികും.

സുഹൃത്തിന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുത്ത ശേഷം ഞായറാഴ്ച പുലർച്ചയോടെ ഇരുവരും സുഹൃത്തിന്റെ ബൈക്കിൽ തിരിച്ചു വരുന്നതിനിടെയാണ് അപകടമുണ്ടായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP