Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒമ്പത് ദിവസങ്ങൾ മണ്ണിനടിയിൽ കുടുങ്ങി കിടന്നശേഷം പുനർജന്മം! ബിലാസ്പൂരിൽ തുരങ്കത്തിൽ അകപ്പെട്ട മൂന്ന് തൊഴിലാളികളിൽ രണ്ട് പേരെ രക്ഷപെടുത്തി

ഒമ്പത് ദിവസങ്ങൾ മണ്ണിനടിയിൽ കുടുങ്ങി കിടന്നശേഷം പുനർജന്മം! ബിലാസ്പൂരിൽ തുരങ്കത്തിൽ അകപ്പെട്ട മൂന്ന് തൊഴിലാളികളിൽ രണ്ട് പേരെ രക്ഷപെടുത്തി

ബിലാസ്പൂർ: ഒമ്പത് ദിവസം മണ്ണിനടിയിൽ കുടുങ്ങി കിടന്ന ശേഷം ബിലാസ്പൂരിലെ തൊഴിലാളികൾക്ക് പുനർജൻം. ബിലാസ് പൂരിൽ തുരങ്കത്തിൽ അകപ്പെട്ട മൂന്ന് തൊഴിലാളികളിൽ രണ്ട് പേരെ 9 ദിവസത്തിന് ശേഷം രക്ഷപ്പെടുത്തി. ഇന്ന് വൈകുന്നേരത്തോടെയാണ് തൊഴിലാളികളെ രക്ഷപെടുത്തിയത്. ദേശീയ ദുരന്ത നിവാരണ സേന നടത്തിയ രക്ഷാപ്രവർത്തനത്തിൽ സതീഷ് തോമർ, മണി റാം എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.

ഭൂഗർഭ റോഡ് നിർമ്മാണത്തിനിടെ, തുരങ്കം ഇടിഞ്ഞ് ഇവർ മണ്ണിനടിയിൽ പെടുകയായിരുന്നു. 40 മീറ്റർ താഴ്ചയിൽ കുടുങ്ങിപ്പോയവരെ സമാന്തര തുരങ്കം നിർമ്മിച്ചാണ് രക്ഷപ്പെടുത്തിയത്. തൊഴിലാളികളിൽ രണ്ട് പേർ ജീവനോടെയുണ്ടെന്ന് കഴിഞ്ഞ ബുധനാഴ്ച കണ്ടെത്തിയിരുന്നു. തുടർന്ന് ഇവരുടെ ജീവൻ നിലനിറുത്താനായി ട്യൂബിലൂടെ വെള്ളവും ഭക്ഷണവും നൽകിയിരുന്നു. തുരങ്കത്തിൽ അകപ്പെട്ട മൂന്നാമനെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

പുറത്തു നിന്നു പൈപ്പു വഴി സിസി കാമറ ഘടിപ്പിച്ചാണ് ഇവരുമായി ബന്ധം സ്ഥാപിച്ചരുന്നത്.1200 മീറ്റർ നീളമുള്ള ടണലിൽ ജോലി ചെയ്യുകയായിരുന്ന മറ്റു തൊഴിലാളികളെല്ലാം ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. ദേശീയ ദുരന്ത നിവാരണ സേനയുടെ 50 പേരടങ്ങുന്ന സംഘമാണ് രക്ഷാ പ്രവർത്തനത്തിൽ വ്യാപൃതരായിരുന്നത്. ജോധ്പൂരിൽ നിന്നാണ് കുഴിക്കാനാവശ്മായ മെഷീൻ കൊണ്ടു വന്നത്.

ആരോഗ്യം നില നിർത്താനായി തൊഴിലാളികൾക്ക ഗ്ലൂക്കോസ്, വെള്ളം, ഒആർഎസ്, ഡ്രൈ ഫ്രൂട്‌സ് എന്നിവ പൈപ്പു വഴി നൽകികൊണ്ടിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP