Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഭൂത പ്രേത വിശ്വാസങ്ങൾ' കാറ്റിൽപ്പറത്തി ശ്മശാനത്തിൽ മകന്റെ പിറന്നാളാഘോഷിച്ച് യുക്തിവാദി നേതാവ്; മഹാരാഷ്ട്രയിലെ ജിന്റൂർ ഗ്രാമത്തിൽ വച്ച് ആഘോഷം നടത്തിയത് മാംസാഹാരമുൾപ്പടെ വിളമ്പിക്കൊണ്ട് ;ബിജെപി നേതാവിന്റെ പരാതിക്ക് പിന്നാലെ യുക്തിവാദിക്കും സംഘത്തിനുമെതിരെ പൊലീസ് കേസ്

'ഭൂത പ്രേത വിശ്വാസങ്ങൾ' കാറ്റിൽപ്പറത്തി ശ്മശാനത്തിൽ മകന്റെ പിറന്നാളാഘോഷിച്ച് യുക്തിവാദി നേതാവ്; മഹാരാഷ്ട്രയിലെ ജിന്റൂർ ഗ്രാമത്തിൽ വച്ച് ആഘോഷം നടത്തിയത് മാംസാഹാരമുൾപ്പടെ വിളമ്പിക്കൊണ്ട് ;ബിജെപി നേതാവിന്റെ പരാതിക്ക് പിന്നാലെ യുക്തിവാദിക്കും സംഘത്തിനുമെതിരെ പൊലീസ് കേസ്

മറുനാടൻ ഡെസ്‌ക്‌

ഔറംഗാബാദ് : പല തരത്തിലുള്ള പിറന്നാളാഘോഷങ്ങൾ നാം കണ്ടിട്ടുണ്ട്. എന്നാൽ കേൾവിക്കാരെ ഞെട്ടിക്കുന്ന പിറന്നാളാഘോഷത്തിന്റെ കഥയാണ് ഇപ്പോൾ മഹാരാഷ്ട്രയിൽ നിന്നും കേൾക്കുന്നത്. ആഘോഷം നടത്തിയത് മുന്തിയ ഹോട്ടലിലോ മറ്റൊ ആയിരുന്നില്ല. രാത്രി കാലത്ത് ആരും പോകാൻ ഭയക്കുന്ന ശ്മശാനത്തിൽ വച്ചായിരുന്നു പരിപാടി !. മഹാരാഷ്ട്രയിലെ പ്രമുഖ യുക്തിവാദി സംഘടനയായ മഹാരാഷ്ട്ര അന്ധശ്രദ്ധ നിർമൂലൻ സമിതി(മാൻസ്) നേതാവാണ് മകന്റെ പിറന്നാൾ ശ്മശാനത്തിൽ വച്ച് ആഘോഷിച്ചത്.

അന്ധ വിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ പ്രവർത്തിക്കുന്ന സംഘടനയാണ് മാൻസ്.മാൻസിന്റെ പർഭാനി ജില്ലാ പ്രസിഡന്റ് പന്തരിനാഥ് ഷിൻഡെയാണ് മകന്റെ പിറന്നാൾ ആഘോഷത്തിനായി ജിന്റൂർ ഗ്രാമത്തിലെ ശ്മശാനം തിരഞ്ഞെടുത്തത്.ഏകദേശം 200 ഓളം ക്ഷണിക്കപ്പെട്ട അതിഥികൾ പങ്കെടുത്ത ചടങ്ങിൽ മാംസാഹാരങ്ങൾ വിളമ്പിയായിരുന്നു ആഘോഷം. ദുരാചാരത്തിനെതിരെ പോരാടുന്നതിന്റെ ഭാഗമായിട്ടാണ് ഇതെന്നാണ് മാൻസ് നേതാക്കളുടെ വിശദീകരണം.

ജിന്റൂർ ബിജെപി പ്രസിഡന്റ് രാജേഷ് വട്ടാൻവാറിന്റെ പരാതിയെ തുടർന്ന് മാൻസ് ജില്ലാ പ്രസിഡന്റ് പന്തരീനാഥ് ഷിൻഡെ ഉൾപ്പെടെ ഒരു കൂട്ടം ആളുകൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മതത്തെ മനപ്പൂർവ്വം അപമാനിക്കൽ,ആരാധനാ സ്ഥലത്ത അശുദ്ധമാക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഐപിസി സെക്ഷൻ 295 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.സെപ്റ്റംബർ 19നാണ് സംഭവം നടന്നതെങ്കിലും ഒരു കൂട്ടം പ്രദേശവാസികൾ ശ്മശാന പരിസരം ശുദ്ധീകരിക്കാനത്തിയതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്.

പ്രാദേശിക ഭരണകൂടത്തിൽ നിന്നും പൊലീസിൽ നിന്നും മകന്റെ പിറന്നാൾ ശ്മശാനത്തിൽ വച്ച് ആഘോഷിക്കാൻ ഷിൻഡെ അനുമതി വാങ്ങിയിരുന്നു.ശ്മശാനത്തിൽ പ്രേതവും ഭൂതവും പിശാചുമൊന്നും ശ്മശാനത്തിൽ ഇല്ലായെന്ന് പ്രദേശവാസികളായ ഗ്രാമീണരെ ബോധ്യപ്പെടുത്താൻ ലക്ഷ്യമിട്ടാണ് താൻ ശ്മശാനത്തിൽവെച്ച് മകന്റെ ജന്മദിനം ആഘോഷിക്കാൻ തീരുമാനിച്ചതെന്ന് ഷിൻഡെ വ്യക്തമാക്കി. എന്നാൽ അദൃശ്യ ശക്തികളെയും മതാചാരണങ്ങളെയും അപമാനിക്കാൻ കരുതികൂട്ടിയുള്ള ശ്രമമാണ് മാൻസ് നടത്തിയതെന്നാണ് പരാതിപ്പെട്ട വട്ടാൻവാറിന്റെ ആരോപണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP