Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിശ്വാസികളെ ഇറക്കി സംഘർഷം സൃഷ്ടിക്കാൻ ഉറച്ചു സഭാധികാരികൾ; കേരളത്തിൽ ഇരവാദം ഏശാതെ പോയപ്പോൾ സംഘർഷം ഉടലെടുത്തത് ജലന്ധറിൽ; ഫ്രാങ്കോ സിന്ദാബാദും കേരള മൂർദ്ദാബാദും വിളിച്ചെത്തിയ പെയ്ഡ് സമരക്കാരെ ഓടിച്ച് പഞ്ചാബ് പൊലീസ്

വിശ്വാസികളെ ഇറക്കി സംഘർഷം സൃഷ്ടിക്കാൻ ഉറച്ചു സഭാധികാരികൾ; കേരളത്തിൽ ഇരവാദം ഏശാതെ പോയപ്പോൾ സംഘർഷം ഉടലെടുത്തത് ജലന്ധറിൽ; ഫ്രാങ്കോ സിന്ദാബാദും കേരള മൂർദ്ദാബാദും വിളിച്ചെത്തിയ പെയ്ഡ് സമരക്കാരെ ഓടിച്ച് പഞ്ചാബ് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ജലന്ധർ: ജലന്ധറായിരുന്നു ബിഷപ്പ് ഫ്രാങ്കോയുടെ പ്രവർത്തന കേന്ദ്രം. പഞ്ചാബ് പൊലീസിന്റെയും അധികാരികളുടെയും ഒത്താശയോടെയാണ് അദ്ദേഹം ഇത്രയും കാലം മൊടിചൂടാ മന്നനായി വിലസിയത്. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ കടുത്ത സമ്മർദ്ദങ്ങളും മറികടന്ന് കേരളാ പൊലീസ് ബിഷപ്പിനെ അറസ്റ്റു ചെയ്തതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. കേരളത്തിൽ ബിഷപ്പിനേക്കാൾ പിന്തുണ കന്യാസ്ത്രീക്കായിരുന്നതിനാൽ ഇവിടെ ബിഷപ്പ് അനുകൂല മുദ്രാവാക്യങ്ങളൊന്നും ഉണ്ടായില്ല. എന്നാൽ ജലന്ധറിൽ കാശുമുടക്കി ആളെ ഇറക്കിയായിരുന്നു സഭാ അധികാരികളുടെ പ്രതിഷേധം.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുമെന്ന വാർത്തകൾ പുറത്തുവന്നിതിന് പിന്നാലെ ജലന്ധർ ബിഷപ്പ് ഹൗസിന് മുന്നിൽ ബിഷപ്പിന് അനുകൂല മുദ്രാവാക്യവുമായി ഒരുവിഭാഗം വിശ്വാസികൾ. കേരള പൊലീസിനും കേരള മാധ്യമങ്ങൾക്കുമെതിരായ മുദ്രാവാക്യങ്ങളുമായാണ് വിശ്വാസികൾ പ്രതിഷേധിച്ചത്. പഞ്ചാബ് പൊലീസ് സ്ഥലത്തെത്തി ഒടുവിൽ സമരക്കാരെ വിരട്ടി ഓടിക്കുകയായിരുന്നു.

കേരള പൊലീസിനും മാധ്യമങ്ങൾക്കുമെതിരെ പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായാണ് വിശ്വാസികൾ ബിഷപ്പ് ഹൗസിൽ പ്രതിഷേധിക്കുന്നത്. പ്രദേശവാസികളായ വിശ്വാസികളാണ് ഇവരിൽ കൂടുതലും. ബിഷപ്പിനെ അറസ്റ്റ് ചെയ്തത് കേരള പൊലീസും മാധ്യമങ്ങളും ചേർന്നുള്ള ഗൂഢാലോചനയാണെന്നാണ് ഇവരുടെ ആരോപണം. നേരത്തെ വൈക്കം ഡി.വൈ.എസ്‌പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ജലന്ധറിലെത്തിയ സമയത്ത് മാത്യഭൂമി ന്യൂസ് സംഘമുൾപ്പടെയുള്ള മാധ്യമപ്രവർത്തകരെ മർദിച്ചവർ ഉൾപ്പടെയുള്ള സംഘമാണ് ഇപ്പോൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.

കേരള പൊലീസിന് ധൈര്യമുണ്ടായിരുന്നെങ്കിൽ പൊലീസ് ജലന്ധറിൽ എത്തിയപ്പോൾ തന്നെ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമായിരുന്നെന്ന് പ്രതിഷേധക്കാർ പ്രതികരിച്ചിരുന്നു. അതേസമയം കേസിൽപൊലീസ് അറസ്റ്റ് ചെയ്ത ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ തള്ളാതെ സിബിസിഐ രംഗത്തുവന്നിരുന്നു. ബിഷപ്പിന്റെ അറസ്റ്റ് സങ്കടകരമായ സാഹചര്യമെന്നാണ് കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

അതേസമയം ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു 14 ദിവസമായി കൊച്ചിയിൽ നടന്നുവന്ന സമരം അവസാനിപ്പിച്ചു. ബിഷപ്പിനെ അറസ്റ്റ് ചെയ്ത സാഹചര്യത്തിലാണ് നിരാഹാര സത്യഗ്രഹം അവസാനിപ്പിച്ചതെന്നു സമരസമിതി പ്രവർത്തകർ അറിയിച്ചു.നിരാഹാര സത്യഗ്രഹം മാത്രമേ അവസാനിപ്പിക്കുന്നുള്ളൂവെന്നും സമരം ശനിയാഴ്ച രാവിലെ 11-ന് മാത്രമേ ഔദ്യോഗികമായി സമരം അവസാനിപ്പിച്ചു പ്രഖ്യാപനമുണ്ടാകൂവെന്നും സമരസമിതി വ്യക്തമാക്കി.

ബിഷപ്പിനും കന്യാസ്ത്രീയ്ക്കും വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും സത്യം പുറത്തുവരുമെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും സിബിസിഐയുടെ വാർത്താക്കുറിപ്പിൽ പറയുന്നു. ബലാത്സംഗം, അന്യായമായി തടവിൽ വയ്ക്കൽ, ഭീഷണിപ്പെടുത്തൽ, പ്രകൃതിവിരുദ്ധ പീഡനം എന്നീ വകുപ്പുകൾ ചേർത്താണ് ബിഷപ്പിനെതിരെ കേസെടുത്തിരിക്കുന്നത്. സമരത്തിന്റെ 14-ാം ദിവസമായ വെള്ളിയാഴ്ച ബിഷപ്പിനെ അറസ്റ്റ് ചെയ്തെന്ന വാർത്ത സമരപ്പന്തലിലുണ്ടായിരുന്ന കന്യാസ്ത്രീകളെ അറിയിച്ചിരുന്നു. എന്നാൽ രാത്രി എട്ടോടെ കോട്ടയം എസ്‌പി എസ്. ഹരിശങ്കർ അറസ്റ്റ് കാര്യം വ്യക്തമാക്കിയശേഷമാണു സമരം അവസാനിപ്പിക്കാൻ സമരസമിതി തീരുമാനിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP