Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഷെഹനായ് മാന്ത്രികൻ ഉസ്താദ് ബിസ്മില്ലാ ഖാന്റെ സംഗീതോപകരണങ്ങൾ മോഷണംപോയ കേസിൽ കൊച്ചുമകനടക്കം മൂന്നുപേർ അറസ്റ്റിൽ; അമൂല്യനിധിയായ വെള്ളി ഷെഹനായികൾ ഉരുക്കി വിറ്റത് വെറും 17,000 രൂപയ്ക്ക്

ഷെഹനായ് മാന്ത്രികൻ ഉസ്താദ് ബിസ്മില്ലാ ഖാന്റെ സംഗീതോപകരണങ്ങൾ മോഷണംപോയ കേസിൽ കൊച്ചുമകനടക്കം മൂന്നുപേർ അറസ്റ്റിൽ; അമൂല്യനിധിയായ വെള്ളി ഷെഹനായികൾ ഉരുക്കി വിറ്റത് വെറും 17,000 രൂപയ്ക്ക്

വരാണസി: അന്തരിച്ച ഷെഹനായ് മാന്ത്രികൻ ഉസ്താദ് ബിസ്മില്ലാ ഖാന്റെ ഷെഹനായികൾ മോഷണം പോയ സംഭവത്തിൽ അദ്ദേഹത്തിന്റെ കൊച്ചുമകൻ അടക്കം മൂന്നുപേർ അറസ്റ്റിൽ. അമൂല്യമായ ഈ വാദ്യോപകരണങ്ങളിലെ വെള്ളി ഭാഗം ഉരുക്കി മാറ്റിയ നിലയിലായിരുന്നു.

ഉത്തർപ്രദേശ് പൊലീസിലെ പ്രത്യേക കർമസേനയാണ് ബിസ്മില്ലാ ഖാന്റെ കൊച്ചുമകൻ നസറേ ഹുസൈൻ, ശങ്കർ സേത്, സുജിത് സേത് എന്നിവരെ അറസ്റ്റ് ചെയ്തത്. സംഗീതത്തിനു നല്കിയ സംഭാവനകൾക്ക് ഭാരത്‌രത്‌നയും പത്മവിഭൂഷണും അടക്കമുള്ള പുരസ്‌കാരങ്ങള്ക്ക് അർഹനായിട്ടുണ്ട് ബിസ്മില്ലാ ഖാൻ

വെള്ളികൊണ്ടുണ്ടാക്കിയ നാല് ഷെഹനായികളും മരംകൊണ്ടുള്ള ഒരു ഷെഹാനായിയുമാണ് ബിസ്മില്ലാ ഖാന്റെ മകൻ കാസിം ഹുസ്സൈന്റെ വീട്ടിൽനിന്ന് ഡിസംബർ മാസത്തിൽ മോഷണം നടന്നത്. ഈ സംഭവത്തിൽ വരാണസി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. തുടർന്നാണ് ഒരു ആഭരണ നിർമ്മാണ ശാലയിൽനിന്ന് ഉരുക്കിയ നിലയിൽ വെള്ളി ഷെഹനായികൾ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.

കാസിം ഹുസ്സൈന്റെ മകൻ നസറേ ഈ ഷെഹനായികൾ ഉരുക്കി വെള്ളി എടുക്കുന്നതിനായി ആഭരണ നിർമ്മാതാക്കളുടെ അടുത്ത് എത്തിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഷെഹനായികളുടെ വെള്ളി ഭാഗം ഉരുക്കി മാറ്റിയ നിലയിലായിരുന്നു. ഇത്തരത്തിൽ ഉരുക്കിയെടുത്ത ഒരു കിലോ വെള്ളിയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. നസറേ ഈ ഷെഹനായികൾ 17,000 രൂപയ്ക്കാണ് ആഭണ വ്യാപാരികൾക്ക് വിറ്റത്.

ലോക പ്രശസ്ത ഷഹനായ് വാദകനായ ബിസ്മില്ലാ ഖാന് മുൻ പ്രധാനമന്ത്രി പി. വി നരസിംഹ റാവു, കപിൽ സിബൽ, ലാലു പ്രസാദ് യാദവ് തുടങ്ങിയവർ സമ്മാനിച്ചതായിരുന്നു ഈ വെള്ളി ഷെഹനായികൾ. കുടുംബാംഗങ്ങൾ അമൂല്യ നിധിയായി സംരക്ഷിച്ചിരുന്നവയായിരുന്നു ഈ വാദ്യോപകരണങ്ങൾ.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP