Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്രിപ്‌റ്റോ കറൻസി എക്‌സ്‌ചേഞ്ചിൽ വിപണനവും രജിസ്റ്റട്രേഷനും നടത്തുന്നവരുടെ കണക്കുകൾ കണ്ടെത്തി; ബിറ്റ്‌കോയിൻ നിക്ഷേപമുള്ള ഒരു ലക്ഷത്തോളം പേർക്ക് ആദായനികുതി വകുപ്പ് നോട്ടീസ്; ക്രിപ്പ്‌റ്റോ ആസ്തികളുടെ കൈമാറ്റങ്ങൾ കണ്ടെത്താൻ റഗുലേറ്ററെ നിയമിക്കും

ക്രിപ്‌റ്റോ കറൻസി എക്‌സ്‌ചേഞ്ചിൽ വിപണനവും രജിസ്റ്റട്രേഷനും നടത്തുന്നവരുടെ കണക്കുകൾ കണ്ടെത്തി; ബിറ്റ്‌കോയിൻ നിക്ഷേപമുള്ള ഒരു ലക്ഷത്തോളം പേർക്ക് ആദായനികുതി വകുപ്പ് നോട്ടീസ്; ക്രിപ്പ്‌റ്റോ ആസ്തികളുടെ കൈമാറ്റങ്ങൾ കണ്ടെത്താൻ റഗുലേറ്ററെ നിയമിക്കും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സാങ്കൽപ്പിക കറൻസിയായ ബിറ്റ്‌കോയിൻ നിക്ഷേപമുള്ള ഒരു ലക്ഷത്തോളം പേർക്ക് ആദായനികുതി വകുപ്പ് നോട്ടീസയച്ചു. ആദായ നികുതി റിട്ടേണിൽ ഇക്കാര്യം കാണിക്കാത്തതിനെ തുടർന്നാണ് നടപടി.

സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (സി.ഡി.ബി.റ്റി) ചെയർമാൻ സുശീൽ ചന്ദ്രയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആദായ നികുതി വകുപ്പ് നിരവധി സർവേകൾ നടത്തിയതിൽ ക്രിപ്‌റ്റോ കറൻസി എക്‌സ്‌ചേഞ്ചിൽ എത്ര പേർ വിപണനവും രജിസ്റ്റട്രേഷനും, പങ്കാളികളും ആയിട്ടുണ്ടെന്ന് കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു. അതേസമയം എത്രയളവിൽ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബിറ്റ്‌കോയിൻ നിക്ഷേപം നിയമ വിരുദ്ധമാണെന്ന് കേന്ദ്ര സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇടപാടുകളിൽ ക്രിപ്പറ്റോ കറൻസികളുടെ വിപണനം ഇല്ലെന്ന് ഉറപ്പുവരുത്തുമെന്നും, അനിയന്ത്രിത എക്‌സ്‌ചേഞ്ചുകൾ വഴിയുള്ള ക്രിപ്പ്‌റ്റോ ആസ്തികളുടെ കൈമാറ്റങ്ങൾ കണ്ടെത്താൻ ഒരു റഗുലേറ്ററെ സർക്കാർ നിയമിക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

ഇതിനിടെ ആദായ നികുതി റിട്ടേണുകളിൽ ചെറിയ ചെറിയ പൊരുത്തക്കേടുകൾക്ക് നോട്ടീസ് അയക്കില്ലെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു. ബാങ്കുകളിൽ നിന്നും മറ്റു ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുമുള്ള നികുതി ക്രെഡിറ്റ് ഡാറ്റകളിൽ വഴി ഇത് പരിഹരിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP