Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബംഗാളിൽ ബിജെപി പ്രവർത്തകനെ തൃണമൂൽ പ്രവർത്തകർ തല്ലിക്കൊന്നത് രാമമന്ത്രം മുഴക്കിയതിന്റെ പേരിൽ; കൃഷ്ണ ദേബ് നാഥിനെ മർദ്ദിച്ച് കൊലപ്പെടുത്തിയത് ജയ്ശ്രീറാം മുഴക്കിയതിന്റെ പേരിലെന്ന് ബിജെപി; തല്ലിയും ഭീഷണിപ്പെടുത്തിയും കള്ളക്കേസുകളിൽ കുടുക്കിയും രാമമന്ത്രം ഉരുവിടുന്നവരെ നിശബ്ദരാക്കാം എന്ന് ചിന്തിക്കുന്നവർ വിഡ്ഡികളുടെ സ്വർഗത്തിലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ

ബംഗാളിൽ ബിജെപി പ്രവർത്തകനെ തൃണമൂൽ പ്രവർത്തകർ തല്ലിക്കൊന്നത് രാമമന്ത്രം മുഴക്കിയതിന്റെ പേരിൽ; കൃഷ്ണ ദേബ് നാഥിനെ മർദ്ദിച്ച് കൊലപ്പെടുത്തിയത് ജയ്ശ്രീറാം മുഴക്കിയതിന്റെ പേരിലെന്ന് ബിജെപി; തല്ലിയും ഭീഷണിപ്പെടുത്തിയും കള്ളക്കേസുകളിൽ കുടുക്കിയും രാമമന്ത്രം ഉരുവിടുന്നവരെ നിശബ്ദരാക്കാം എന്ന് ചിന്തിക്കുന്നവർ വിഡ്ഡികളുടെ സ്വർഗത്തിലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ടത് ജയ് ശ്രീറാം വിളിച്ചതിന്റെ പേരിലെന്ന് ബിജെപി. രാമമന്ത്രം മുഴക്കിയതിന് തൃണമൂൽ കോൺഗ്രസ് ഗുണ്ടകളാണ് ബംഗാളിലെ നദിയ ജില്ലയിൽ ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയതെന്ന് ബിജെപി പ്രാദേശിക നേതാക്കൾ ആരോപിച്ചതായി ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു. നദിയ ജില്ലയിലെ സ്വരൂപ്നഗറിലെ കൃഷ്ണ ദേബ്നാഥാണ് മരിച്ചത്.

വെള്ളിയാഴ്ച വൈകിട്ട് മർദ്ദനമേറ്റ് റോഡരികിൽ കിടന്ന ഇദ്ദേഹത്തെ ബന്ധുക്കൾ ആദ്യം അടുത്തുള്ള ആശുപത്രിയിലും പിന്നീട് കൊൽക്കത്തയിലെ എൻആർഎസ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയി. ഇവിടെയെത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

പ്രാദേശിക ബിജെപി നേതൃത്വം തൃണമൂൽ കോൺഗ്രസ്സ് പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് ആരോപിച്ചു. ജയ് ശ്രീറാം വിളിച്ചതിന് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നുവെന്നാണ് ആരോപണം. ശ്രീരാമ മന്ത്രം ജപിക്കുന്നതിന്റെ പേരിൽ തങ്ങളുടെ പ്രവർത്തകരെ തൃണമൂൽ പ്രവർത്തകർ ക്രൂരമായി മർദ്ദിക്കുകയാണ് എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ ്പറഞ്ഞു. പൊലീസിന്റെ കണ്ണിൽ പെട്ടാലും ജയിലിൽ അടയ്ക്കുന്നത് അക്രമികളെ അല്ല, മന്ത്രം മുഴക്കിയവരെ ആണ് എന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യയിൽ രാമമന്ത്രം നിരോധിച്ചിട്ടില്ല. എന്തിനാണ് രാമമന്ത്രത്തോട് ഇത്ര അസഹിഷ്ണുത എന്നും അദ്ദേഹം ചോദിച്ചു. തല്ലിയും ഭീഷണിപ്പെടുത്തിയും കള്ളക്കേസുകളിൽ കുടുക്കിയും രാമമന്ത്രം ഉരുവിടുന്നവരെ നിശബ്ദരാക്കാം എന്ന് ചിന്തിക്കുന്നവർ വിഡ്ഡികളുടെ സ്വർഗത്തിലാണ് ജീവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം പ്രാദേശിയ തൃണമൂൽ കോൺഗ്രസ് നേതൃത്വം ഈ വാദം തള്ളി. കൃഷ്ണ ദേബ്നാഥ് മദ്യപിച്ച് ലക്കുകെട്ട് റോഡിലൂടെ നടന്നുപോയ സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്നും, ഇതേ തുടർന്ന് നാട്ടുകാരായ ഒരു സംഘം ആളുകൾ ഇയാളെ മർദ്ദിക്കുകയായിരുന്നുവെന്നുമാണ് തൃണമൂൽ നേതൃത്വത്തിന്റെ വാദം.

പ്രവർത്തകൻ കൊല്ലപ്പെട്ടിട്ടും പൊലീസ് കുറ്റക്കാർക്കെതിരെ നടപടി എടുത്തില്ലെന്ന് ബിജെപി പ്രാദേശിക നേതാക്കൾ ആരോപിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രവർത്തകർ റോഡ് ഉപരോധിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP