Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ച് പ്രകാശ് ജാവദേക്കർ; സിബിഐ ഡയറക്ടറുടെ ഓഫീസിൽ നിന്ന് രേഖകൾ കടത്തിയെന്ന ആരോപണം പച്ചക്കള്ളം; കോൺഗ്രസ് അദ്ധ്യക്ഷന് റഫാലിൽ കമ്മീഷൻ കിട്ടാത്തതിലുള്ള നിരാശയും വിഭ്രാന്തിയുമെന്നും മന്ത്രി

രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ച് പ്രകാശ് ജാവദേക്കർ; സിബിഐ ഡയറക്ടറുടെ ഓഫീസിൽ നിന്ന് രേഖകൾ കടത്തിയെന്ന ആരോപണം പച്ചക്കള്ളം; കോൺഗ്രസ് അദ്ധ്യക്ഷന് റഫാലിൽ കമ്മീഷൻ കിട്ടാത്തതിലുള്ള നിരാശയും വിഭ്രാന്തിയുമെന്നും മന്ത്രി

ഡൽഹി: രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. സിബിഐ ഡയറക്ടറെ മാറ്റിയ സംഭവത്തിൽ രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾ മറുപടി നൽകുകകയായിരുന്നു അദ്ദേഹം. ഡയറക്ടറുടെ ഓഫീസിൽ നിന്ന് രേഖകൾ കടത്തിയെന്ന ആരോപണം പച്ചക്കള്ളമാണെന്നും റഫാലിൽ കമ്മീഷൻ കിട്ടാത്തതിലുള്ള നിരാശയുംവിഭ്രാന്തിയുമാണ് രാഹുലിനെന്നും മന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു.

റഫാൽ ഇടപാടിൽ സിബിഐ നിഷ്പക്ഷ അന്വേഷണം നടത്തിയാൽ സത്യങ്ങൾ പുറത്തുവരുമെന്ന് ഭയപ്പെട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സിബിഐ മേധാവി അലോക് വർമയെ സ്ഥാനത്തുനിന്ന് നീക്കിയതെന്ന് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു.

ഡയറക്ടറുടെ ഓഫീസിൽ നിന്ന് രേഖകൾ കടത്തിയെന്നും അദ്ദേഹം ആരോപിച്ചു. രണ്ടുമണിക്ക് സിബിഐ ഡയറക്ടറെ നീക്കിയ നടപടി നിയമവിരുദ്ധവും രാജ്യത്തിന് അപമാനവുമാണ്. ക്രിമിനൽ നടപടിയെന്നായിരുന്നു രാഹുൽ ഗാന്ധി ഇതിനെ വിശേഷിപ്പിച്ചത്. സിബിഐ ഡയറക്ടറെ മാറ്റാൻ പ്രധാനമന്ത്രിക്ക് അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു.

റഫാൽ ഇടപാടിൽ പ്രധാനമന്ത്രി അഴിമതി നടത്തി എന്നതാണ് വസ്തുത. മുപ്പതിനായിരം കോടി രൂപ അനിൽ അംബാനിയുടെ പോക്കറ്റിലേക്ക് ഇട്ടുകൊടുക്കുകയാണ് മോദി ചെയ്തത്. സിബിഐ അന്വേഷണം അനുവദിക്കുന്നതും പ്രധാനമന്ത്രി ആത്മഹത്യ ചെയ്യുന്നതും തുല്യമാണ് പിടിക്കപ്പെടുമെന്ന നില വന്നപ്പോൾ സിബിഐ മേധാവിയെ മോദി മാറ്റുകയായിരുന്നുവെന്നും രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP