Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മമതയോട് മമതയില്ലാതെ ബിജെപി; മമത ബാനർജിയുടെ ജീവിതം പറയുന്ന സിനിമയുടെ റിലീസ് തടയണമെന്ന് പരാതി; ബാഗിനി-ബംഗാൾ ടൈഗ്രസ് എന്ന സിനിമ മമതയുടെ ജീവചരിത്രമല്ലെന്ന് നിർമ്മാതാവ് പിങ്കി മണ്ഡൽ

മമതയോട്  മമതയില്ലാതെ ബിജെപി; മമത ബാനർജിയുടെ ജീവിതം പറയുന്ന സിനിമയുടെ റിലീസ് തടയണമെന്ന് പരാതി; ബാഗിനി-ബംഗാൾ ടൈഗ്രസ് എന്ന സിനിമ മമതയുടെ ജീവചരിത്രമല്ലെന്ന് നിർമ്മാതാവ് പിങ്കി മണ്ഡൽ

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: പിഎം മോദി സിനിമക്ക് പിന്നാലെ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ജീവിതം ആസ്പദമാക്കി നിർമ്മിക്കുന്ന സിനിമയും വിവാദത്തിൽ. സിനിമയുടെ റിലീസ് തടയണമെന്ന് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന 'പി.എം നരേന്ദ്ര മോദി'യുടെ റിലീസ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിരോധിച്ചതിന് പിന്നാലെയാണ് മമതാ ബാനർജിയെ കുറിച്ചുള്ള സിനിമയും വരുന്നത്.

'ബാഗിനി: ബംഗാൾ ടൈഗ്രസ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രം പുറത്തിറങ്ങുന്നതിന് മുമ്പായി പുനഃപരിശോധിക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. മെയ് മൂന്നിന് സിനിമ റിലീസ് ചെയ്യാനാണ് നിർമ്മാതാക്കളുടെ നീക്കം. ബംഗാളിൽ അവസാന രണ്ട് ഘട്ട വോട്ടെടുപ്പ് നടക്കുന്നത് മെയ് 7നും 12നുമാണ്.

സിനിമയെ കുറിച്ച് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ പശ്ചിമബംഗാൾ തെരഞ്ഞെടുപ്പ് ഓഫീസറോട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു. നേരത്തെ ചിത്രത്തിനെതിരെ സിപിഎമ്മും പരാതി നൽകിയിരുന്നു. ചിത്രത്തിന്റെ ട്രെയിലർ തടയണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷനോട് സിപിഎം ആവശ്യപ്പെട്ടത്.

അതേസമയം, ചിത്രം മമതാ ബാനർജിയുടെ ജീവചരിത്രമല്ലെന്നും അവരിൽ പ്രചോദനമുൾക്കൊണ്ടാണെന്നും എഴുത്തുകാരനും നിർമ്മാതാവുമായ പിങ്കി മണ്ഡൽ പറഞ്ഞു. റുമ ചക്രബൊർത്തിയാണ് സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് രാഷ്ട്രീയ സിനിമകളുടെ നിരതന്നെ സമീപകാലത്ത് പുറത്തിറങ്ങി. ദി ആക്‌സിഡൻറൽ പ്രൈം മിനിസറ്റർ, താക്കറെ, യാത്ര, എൻടിആർ തുടങ്ങിയ ചിത്രങ്ങളാണ് റിലീസ് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന 'പിഎം നരേന്ദ്ര മോദി'യുടെ റിലീസ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ട് തടഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP