Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ത്രിപുരയിൽ എസ്.എഫ്.ഐ നേതാക്കൾക്ക് നേരെ ബിജെപി ആക്രമണം; മർദനത്തിൽ പരിക്കേറ്റത് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി അടക്കം പ്രമുഖ നേതാക്കൾക്ക്; ആക്രമണം അരങ്ങേറിയത് എസ്.എഫ്.ഐയുടെ രക്തദാന പരിപാടിക്കിടെ; പൊലീസ് നിഷ്‌ക്രിയമെന്ന് സിപിഎം; പ്രതിപക്ഷത്തിന് നേരെയുള്ള ആക്രമണം ത്രിപുരയിൽ തുടർക്കഥ

മറുനാടൻ ഡെസ്‌ക്‌

അഗർത്തല: തൃപുരയിൽ എസ്.എഫ്.ഐ നേതാക്കൾക്ക് നേരെ ബിജെപി പ്രവർത്തകരുടെ ആക്രമണം. എസ്.എഫ്.ഐ തൃപുര സംസ്ഥാന സെക്രട്ടറി സന്ദീപൻ ദാസ് ഉൾപ്പടെ നിരവധി നേതാക്കൾക്ക് പരിക്ക് പറ്റി. കോവിഡിന്റെ ഭാഗമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്ന വേളയിലാണ് 25ലധികം വരുന്ന ബിജെപി പ്രവർത്തകർ കടന്നെത്തി ആക്രമിച്ചത്.

റാം നഗറിലെ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലാണ് രക്തദാന ക്യാമ്പ് ഡി.ലവൈ.എഫ്.ഐ, എസ്.എഫ്.ഐ എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്. ഇതിലേക്കായിരുന്നു അപ്രതീക്ഷിതമായി ബിജെപി പ്രവർത്തകർ കടന്നെത്തി ആക്രമണം അഴിച്ചുവിട്ടത്. പരിക്കേറ്റവരെ അഗർത്തലയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സമാധാനപരമായി നടത്തിവന്ന രക്തദാനക്യാമ്പിലേക്ക് പ്രകോപനമില്ലാതെ കടന്നെത്തിയാണ് ബിജെപി ആക്രമണം അഴിച്ചുവിട്ടതെന്ന് എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി ആരോപിക്കുന്നു. ഇത് തികച്ചും അക്രമാസക്തമായ നടപടിയാണ്, നാടിന്റെ ക്രമസമാധാനം നടത്തുന്ന പരിപാടിയാണ് നടത്തിയതെന്നും, അവർ ഞങ്ങളുടെ അംഗങ്ങളെ ക്രൂരമായിട്ടാണ് തല്ലിച്ചതച്ചതെന്നും, പൊലീസ് നടപടി സ്വകീരിക്കാത്തത് അനീതിയാണെന്നും തൃപുരയിലെ സിപിഎം നേതാവ് അമൽ ചക്രബർത്തി മാധ്യമങ്ങളോട് പ്രതികരിച്ചു.

തൃപുരയിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞത് മുതൽ സി.ിപി.എമ്മിനെതിരെ വ്യാപകമായ ആക്രമണമാണ് അഴിച്ചുവിടുന്നത്. പ്രതിപക്ഷത്തിനെതിരായ ആക്രമണങ്ങൾക്കെതിരെ സിപിഎം പലതവണ ശബ്ദിച്ചിരുന്നു. മുൻപ് ദുരിതാശ്വാസ വിതരണന പരിപാടികൾക്കിിലും ബി.ജെ,പി പ്രവർത്തകർ ആക്രമണം അഴിച്ചുവിട്ടിരുന്നു. മുന്മുഖ്യമന്ത്രി മാണിക്ക് സർക്കാർ പങ്കെടുത്ത പരിപാടിയിലാണ് അന്ന് ആക്രമണം അരങ്ങേറിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP