Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഞാൻ രാമചന്ദ്ര ഗുഹ,അർബൻ നക്സലൈറ്റ്; ചരിത്രകാരൻ രാമചന്ദ്ര ഗുഹയെ അർബൻ നക്‌സലെന്ന് അധിക്ഷേപിച്ച് കർണാടക ബിജെപി; ട്വിറ്റ് വിവാദത്തിലേക്ക്

ഞാൻ രാമചന്ദ്ര ഗുഹ,അർബൻ നക്സലൈറ്റ്; ചരിത്രകാരൻ രാമചന്ദ്ര ഗുഹയെ അർബൻ നക്‌സലെന്ന് അധിക്ഷേപിച്ച് കർണാടക ബിജെപി; ട്വിറ്റ് വിവാദത്തിലേക്ക്

മറുനാടൻ ഡെസ്‌ക്‌

ബംഗളൂരു: ചരിത്രകാരൻ രാമചന്ദ്ര ഗുഹയെ അർബൻ നക്സലെന്ന് അധിക്ഷേപിച്ച കർണാടക ബിജെപി പുതിയ വിവാദത്തിൽ. ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് മുഖേനയാണ് ബിജെപി കർണാടക ഘടകം രാമചന്ദ്ര ഗുഹയ്ക്കെതിരെ വിവാദ പ്രസ്താവന നടത്തിയത്.

ചോദ്യോത്തര രൂപേണയാണ് ഗുഹയ്ക്കെതിരെയുള്ള ബിജെപിയുടെ ട്വീറ്റ്.

ചോദ്യം: ആരാണ് നീ

ഉത്തരം; ഞാൻ രാമചന്ദ്ര ഗുഹ,അർബൻ നക്സലൈറ്റ്. സാധാരണ മനുഷ്യന് പൂർണമായും അജ്ഞാതമായ ഇരുണ്ട ലോകത്തെ നിയന്ത്രിക്കുന്നു. നേതാവിന്റെ നിർദ്ദേശപ്രകാരം അക്രമത്തെ പ്രോത്സാഹിപ്പിച്ചും പ്രതിഷേധം സംഘടിപ്പിച്ചും തങ്ങളുടെ സാന്നിധ്യം അറിയിക്കുന്ന അവർ ഇവിടെ തുറന്നുകാട്ടപ്പെടുന്നു. ഇതായിരുന്നു രാമചന്ദ്ര ഗുഹയെ ടാഗ് ചെയ്തുകൊണ്ടുള്ള ബിജെപി ട്വീറ്റ്. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന വീഡിയോയും ബിജെപി ട്വീറ്റിനൊപ്പം പോസ്റ്റ് ചെയ്തു.

ദേശീയ പൗരത്വ ഭേദഗതിക്കെതിരെ ബെംഗളൂരുവിലെ ടൗൺഹാളിൽ കഴിഞ്ഞ ദിവസം വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധത്തിന് പിന്തുണയുമായി രാമചന്ദ്ര ഗുഹ എത്തിയിരുന്നു. മാധ്യമപ്രവർകരോട് സംസാരിച്ചുകൊണ്ടിരിക്കെ രാമചന്ദ്ര ഗുഹയെ പൊലീസ് കസ്റ്റഡിയിലെടുത്തത് വൻ പ്രതിഷേധത്തിനിടയാക്കി.

ദേശീയ പൗരത്വ നിയമ ഭേദഗതി ഭരണഘടനയ്ക്ക് എതിരാണെന്ന് വ്യക്തമാക്കി കൊണ്ട് സമാധാനപരമായി പ്രതിഷേധത്തിൽ പങ്കെടുക്കുന്ന രാമചന്ദ്ര ഗുഹയെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നതും ഗുഹ പൊലീസുകാരോട് തർക്കിക്കുന്നതുമായ വീഡിയോ സമൂഹ മാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെയാണ് കർണാടക ബിജെപി അദ്ദേഹത്തിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്.

Q: Who are you?
A: I am @Ram_Guha ( Ramachandra Guha).#UrbanNaxals who operate in a Dark World are completely unknown to the Common Man.

They make their presence felt through inciting violence & organizing protests at the behest of their Masters.

They are getting exposed now. pic.twitter.com/AgnVVTkJHT

— BJP Karnataka (@BJP4Karnataka) December 20, 2019

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP