Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തിരഞ്ഞെടുപ്പിൽ വിജയിപ്പിക്കു.. ബാലവിവാഹം നടത്താൻ സഹകരിക്കാമെന്ന് ബിജെപി സ്ഥാനാർത്ഥി; ശോഭാ ചൗഹാന്റെ വിവാദ പ്രസ്താവന രാജസ്ഥാനിൽ; വിജയിപ്പിച്ചാൽ ബാലവിവാഹങ്ങൾക്കെതിരെ നിയമ നടപടികൾ ഉണ്ടാവില്ലെന്നും ശോഭ

തിരഞ്ഞെടുപ്പിൽ വിജയിപ്പിക്കു.. ബാലവിവാഹം നടത്താൻ സഹകരിക്കാമെന്ന് ബിജെപി സ്ഥാനാർത്ഥി; ശോഭാ ചൗഹാന്റെ വിവാദ പ്രസ്താവന രാജസ്ഥാനിൽ; വിജയിപ്പിച്ചാൽ ബാലവിവാഹങ്ങൾക്കെതിരെ നിയമ നടപടികൾ ഉണ്ടാവില്ലെന്നും ശോഭ

മറുനാടൻ ഡെസ്‌ക്‌

ജയ്പൂർ: തെരഞ്ഞെടുപ്പിൽ വിവിധതരം വാഗ്ദാനങ്ങൾ സ്ഥാനാർത്ഥികൾ നടത്താറുണ്ടെങ്കിലും രാജസ്ഥാനിൽ സ്ഥാനാർത്ഥി വോട്ടർമാർക്ക് നൽകിയ വാഗ്ദാനം അൽപ്പം കടന്നു പോയി എന്നുവേണം പറയാൻ മാത്രമല്ല ബിജെപി വനിതാ നേതാവിന്റെ പ്രസ്താവന വിവാദങ്ങൾക്ക് തിരികൊളുത്തിയിട്ടുണ്ട്. രാജസ്ഥാനിലെ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ശൈശവ വിവാഹം നടത്തുന്നവർക്കെതിരെ നിയമ നടപടികൾ ഉണ്ടാവില്ലെന്ന വാഗ്ദാനവുമായി ബിജെപി സ്ഥാനാർത്ഥി. സംസ്ഥാനത്തെ സോജത് നിയസഭാസീറ്റിലേക്ക് മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥിയായ ശോഭാ ചൗഹാനാണ് വാഗ്ദാനവുമായി രംഗത്തെത്തിരിക്കുന്നത്.

സോജാത്തിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുമ്പോഴായിരുന്നു ബിജെപി സ്ഥാനാർത്ഥിയുടെ പ്രഖ്യാപനം. ദേവസി സമുദായത്തിൽ പെട്ടവർ ശോഭയോട് ഇതിനെ കുറിച്ച് പരാതി ഉന്നയിച്ചിരുന്നു. തങ്ങൾ ബാലവിവാഹങ്ങൾ നടത്തുമ്പോൾ പൊലീസ് ഇടപെടുന്നു എന്നായിരുന്നു ഇവരുടെ പരാതി. ഇതിനെ തുടർന്നാണ് ശോഭ വാഗ്ദാനം നടത്തിയത്. ഇതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്.

'നമുക്ക് അധികാരം ഉണ്ട്, സംസ്ഥാന സർക്കാർ നമുക്കൊപ്പമാണ്. ബാലവിവാഹത്തിൽ പൊലീസിനെ ഇടപെടാൻ ഞങ്ങൾ സമ്മതിക്കില്ല,' ശോഭ പറഞ്ഞു. ബാലവിവാഹങ്ങൾ ധാരാളമായി നടക്കുന്ന രാജസ്ഥാനിൽ ഇതിനെതിരെ പ്രതിഷേധം ഉയരുമ്പാഴാണ് ബിജെപി സ്ഥാനാർത്ഥിയുടെ പ്രഖ്യാപനം.

ശൈശവ വിവാഹം നടത്തുന്നവർ പേടിക്കേണ്ടതില്ലെന്ന് സ്ഥാനാർത്ഥി പറയുന്നതിന്റെ വീഡിയോയും ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സോജതിൽ ശൈശവ വിവാഹം നടത്തിയതിന്റെ പേരിൽ ദേവദാസി വിഭാഗത്തിൽപ്പെട്ട നിരവധി പേർ നടപടികൾ നേരിടുന്ന സാഹചര്യത്തിലാണ് ശോഭാ ചൗഹാന്റെ പ്രഖ്യാപനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP