Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യൂണിഫോമിലെ പൊലീസുകാരനോട് ബിജെപി കൗൺസിലറുടെ ഗുണ്ടായിസം; ഭക്ഷണം എത്താൻ വൈകിയത് ചോദ്യം ചെയ്തതിന് മുഖത്ത് നിർത്താതെ അടിച്ചു; ഒപ്പമുണ്ടായിരുന്ന അഭിഭാഷകയെയും വിരട്ടിയോടിച്ചു; കൗൺസിലർ മനീഷ് കുമാർ അറസ്റ്റിൽ

യൂണിഫോമിലെ പൊലീസുകാരനോട് ബിജെപി കൗൺസിലറുടെ ഗുണ്ടായിസം; ഭക്ഷണം എത്താൻ വൈകിയത് ചോദ്യം ചെയ്തതിന് മുഖത്ത് നിർത്താതെ അടിച്ചു; ഒപ്പമുണ്ടായിരുന്ന അഭിഭാഷകയെയും വിരട്ടിയോടിച്ചു; കൗൺസിലർ മനീഷ് കുമാർ അറസ്റ്റിൽ

മറുനാടൻ ഡെസ്‌ക്‌

ലഖ്നൗ: ഉത്തർപ്രദേശിലെ മീററ്റിൽ സബ് ഇൻസ്പെക്ടർക്ക് ബിജെപി നേതാവിന്റെ ക്രൂരമർദനം. മീററ്റ്- ഡെറാഡൂൺ ബൈപാസിനു സമീപമുള്ള ഭക്ഷണശാലയ്ക്കുള്ളിൽ വച്ച് വെള്ളിയാഴ്ച രാത്രിയാണ് സംഭവം. മനീഷ് കുമാർ എന്ന ബിജെപി കൗൺസിലറാണ് യൂണിഫോമിലായിരുന്ന എസ് ഐയുടെ കരണത്തടിച്ചത്. മനീഷ് പൊലീസ് ഉദ്യോഗസ്ഥനെ മർദിക്കുന്നതിന്റെ വീഡിയോ പുറത്തെത്തിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് മനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

 #WATCH: BJP Councillor Manish thrashes a Sub-Inspector who came to his (Manish's) hotel with a lady lawyer and got into an argument with a waiter. The councillor has been arrested. (19.10.18) (Note- Strong Language) pic.twitter.com/aouSxyztSa

— ANI UP (@ANINewsUP) October 20, 2018

മനീഷിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ഭക്ഷണശാല. ഇവിടെ അത്താഴം കഴിക്കാനെത്തിയതായിരുന്നു എസ് ഐയും സുഹൃത്തായ അഭിഭാഷകയും.ഭക്ഷണം എത്താൻ വൈകിയതിനെ തുടർന്ന് ഇവരും ഭക്ഷണശാലയിലെ പരിചാരകനുമായി വാക്കേറ്റമുണ്ടായി. ഇതേ തുടർന്നാണ് മനീഷ് എസ് ഐയെ ക്രൂരമായി മർദിച്ചത്. മനീഷ് എസ് ഐയുടെ കവിളിൽ തുടരെത്തുടരെ അടിക്കുന്നതും അടികൊണ്ട് എസ് ഐ താഴെ വീഴുന്നതും വീഡിയോയിൽ കാണാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP