Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ക്രിക്കറ്റും ഫുട്‌ബോളുമായി ബിജെപി; ഭരണനേട്ടം ജനങ്ങളിലെത്തിക്കാൻ എല്ലാ നിയമസഭ മണ്ഡലങ്ങൾ കേന്ദ്രികരിച്ചും മത്സരങ്ങൾ; പാർട്ടി മന്ത്രിമാർ മുതൽ പ്രാദേശിക ജനപ്രതിനിധികൾ വരെ സജീവമാകാൻ നിർദ്ദേശം; സംഘടനയ്ക്ക് പുറത്തുള്ള യുവാക്കളെ കൃത്യമായി പങ്കെടുപ്പിക്കാനും നിർദ്ദേശം; ഫുട്‌ബോളും വടംവലിയും ഉൾപ്പെടുത്തി കേരളത്തിൽ പ്രത്യേക പദ്ധതി

ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ക്രിക്കറ്റും ഫുട്‌ബോളുമായി ബിജെപി; ഭരണനേട്ടം ജനങ്ങളിലെത്തിക്കാൻ എല്ലാ നിയമസഭ മണ്ഡലങ്ങൾ കേന്ദ്രികരിച്ചും മത്സരങ്ങൾ; പാർട്ടി മന്ത്രിമാർ മുതൽ പ്രാദേശിക ജനപ്രതിനിധികൾ വരെ സജീവമാകാൻ നിർദ്ദേശം; സംഘടനയ്ക്ക് പുറത്തുള്ള യുവാക്കളെ കൃത്യമായി പങ്കെടുപ്പിക്കാനും നിർദ്ദേശം; ഫുട്‌ബോളും വടംവലിയും ഉൾപ്പെടുത്തി കേരളത്തിൽ പ്രത്യേക പദ്ധതി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കായിക ഇനങ്ങളെ സജീവമായി ഉപയോഗിച്ച് യുവാക്കളെ ആകർഷിക്കാനൊരുങ്ങി ബിജെപി. മോദി സർക്കാരിന്റെ ഭരണ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനാണ് പുതിയ മാർഗം. യുവാക്കൾക്കായി നിയോജക മണ്ഡലം അടിസ്ഥാനത്തിൽ ക്രിക്കറ്റ്, കബഡി, ഖോഖോ, വടംവലി മൽസരങ്ങൾ സംഘടിപ്പിക്കാനാണു തീരുമാനം. വനിതകൾക്കും വിവിധ മൽസരങ്ങൾ ഉണ്ടാകും. ജനുവരി ആദ്യ വാരത്തോടെ മറ്റ് സംസ്ഥാനങ്ങളിൽ ഈ പരിപാടികൾ ആരംഭിച്ചെങ്കിലും ശബരിമല പ്രക്ഷോഭം നടന്നതിനാൽ കേരളത്തിൽ വൈകി മാത്രമെ ആരംഭിക്കുകയുള്ളു. അടുത്ത മാസം ആദ്യത്തോടെ പദ്ധതി തുടങ്ങാൻ ആണ് ലക്ഷ്യം.

'കമൽകപ്പ്' എന്നാണ് ക്രിക്കറ്റ് മൽസരത്തിന്റെ പേര്. രാജ്യത്തെ 4215 നിയമസഭാ മണ്ഡലങ്ങളിലും ഇതു നടക്കും. ഓരോ സംസ്ഥാനത്തും പ്രിയമുള്ള കായിക ഇനങ്ങൾ ആകാമെന്നതിനാൽ കേരളത്തിൽ വടംവലിയും ഫുട്‌ബോളും കൂടി ഇനത്തിൽ ചേർക്കും. ബിജെപി പ്രവർത്തകരും അനുഭാവികളും മാത്രമുള്ള ടീമുകൾ പോരെന്നും സംഘടനയുടെ പുറത്തുനിന്നുള്ള യുവാക്കളെയും പങ്കെടുപ്പിക്കണമെന്നും കർശന നിർദേശമുണ്ട്.

നാട്ടിലെ യുവാക്കളുടെ ക്ലബ്ബുകളെയും ക്ഷണിക്കുന്നുണ്ട്. യുവമോർച്ചയ്ക്കും ബിജെപിയുടെ ബൂത്ത് തല സമിതികൾക്കുമാണു യുവ ടീമുകളെ സംഘടിപ്പിക്കേണ്ട ചുമതല. വിജയികൾക്ക് ബിജെപി സംസ്ഥാന നേതൃത്വം ട്രോഫികൾ സമ്മാനിക്കും. ക്യാഷ് അവാർഡ് ഉൾപ്പെടെ നൽകേണ്ടതു പ്രാദേശിക നേതൃത്വമാണ്. 25,000 മുതൽ 50,000 രൂപ വരെ സമ്മാനത്തുക വിജയികളായ ടീമുകൾക്കു നൽകണമെന്നാണു നിർദ്ദേശം.

ക്രിക്കറ്റ് ടീമുകൾക്കും മറ്റു കായിക മൽസരങ്ങളിലെ ടീമുകൾക്കും മുൻ പ്രധാനമന്ത്രി വാജ്‌പേയിയെ ഓർമിക്കുന്ന 'അടൽ', പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലുള്ള 'നമോ', പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ, സർദാർ പട്ടേൽ, ശ്യാമപ്രസാദ് മുഖർജി, എപിജെ അബ്ദുൽ കലാം, ഭഗത് സിങ് എന്നിങ്ങനെ പേരുകൾ നൽകാം.

പഞ്ചായത്തു തലത്തിൽ മൽസരങ്ങൾ നടത്തിയ ശേഷം നിയോജക മണ്ഡലാടിസ്ഥാനത്തിൽ ഫൈനൽ നടത്താനുമാണു നിർദ്ദേശം. ബിജെപിയുടെ ശക്തി കേന്ദ്രങ്ങളിൽ എംപിമാരും എംഎൽഎമാരും നേതൃത്വം നൽകുന്ന ടീമുകൾ തന്നെ കളിക്കാനിറങ്ങും. എല്ലാ ഗ്രാമങ്ങളിലും കർഷക ഗ്രാമസഭകളും 'കമൽ ജ്യോതി' എന്ന പേരിൽ ഭരണ നേട്ടങ്ങൾ വിവരിക്കുന്നതിനുള്ള സമ്മേളനങ്ങളും ഫെബ്രുവരിയിൽ തന്നെ നടത്തണമെന്നാണ് ബിജെപി കേന്ദ്ര നേതൃത്വം സംസ്ഥാനങ്ങൾക്കു നൽകിയിട്ടുള്ള നിർദ്ദേശം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP