Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിജെപിയും യെദ്യൂരപ്പയും എല്ലാ പരിധിയും ലംഘിച്ചിരിക്കുകയാണ്; എംഎൽഎമാരെ ചാക്കിട്ടുപിടിക്കാൻ ബിജെപി സൈനിക വിമാനം ഏർപ്പാടാക്കിയെന്നും കുമാരസ്വാമി

ബിജെപിയും യെദ്യൂരപ്പയും എല്ലാ പരിധിയും ലംഘിച്ചിരിക്കുകയാണ്; എംഎൽഎമാരെ ചാക്കിട്ടുപിടിക്കാൻ ബിജെപി സൈനിക വിമാനം ഏർപ്പാടാക്കിയെന്നും കുമാരസ്വാമി

ബെംഗളൂരു: കർണാടകയിലെ സഖ്യകക്ഷി സർക്കാരിനെ വീഴ്‌ത്താൻ പതിനട്ടെടവും പുറത്തെടുക്കുകയാണ് ബിജെപി എന്ന് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. കോൺഗ്രസ് ജെഡിഎസ് സഖ്യത്തെ തകർക്കാനായി എംഎൽഎമാരെ ചാക്കിട്ട് പിടിക്കാൻ ബിജെപി സൈനിക വിമാനം ഏർപ്പാടാക്കിയതായും കുമാരസ്വാമി ആരോപിക്കുന്നു.

ബിജെപിയും യെദ്യൂരപ്പയും എല്ലാ പരിധിയും ലംഘിച്ചിരിക്കുകയാണ്. ഞങ്ങളുടെ ചില എംഎൽഎമാരോട് അവരെ സൈനിക വിമാനത്തിൽ മുംബൈയിലേക്കും പുണെയിലേക്കും കൊണ്ടുപോയി തിരികെ ബെംഗളൂരുവിൽ എത്തിച്ച് വിധാൻ സൗധയിൽ വിശ്വാസ വോട്ടെടുപ്പ് വേളയിൽ ഹാജരാക്കാമെന്നാണ് പറഞ്ഞതെന്നും അദ്ദേഹം ആരോപിച്ചു.

അഞ്ച് കോടി രൂപയും മറ്റ് ചിലകാര്യങ്ങളുമാണ് എംഎൽഎമാർക്ക് വാഗ്ദാനം ചെയ്യുന്നത്. എന്ത് മാർഗവുമുപയോഗിച്ച് സർക്കാരിനെ മറിച്ചിടാനാണ് ശ്രമം നടക്കുന്നത്. 'കോൺഗ്രസിൽ നിന്നും ജെഡിഎസ്സിൽ നിന്നുമായി 18 എംഎൽഎമാരെ കിട്ടിക്കഴിഞ്ഞു. 20 പേർ തികഞ്ഞാൽ അവരെയെല്ലാം മുംബൈയിലേക്കും പുണെയിലേക്കും മാറ്റുമെന്നാണ് ബിജെപി എംഎൽഎമാരോട് പറഞ്ഞത്'.

മഹാരാഷ്ട്രയിലെ ബിജെപി സർക്കാർ എംഎൽഎമാർക്ക് താവളമൊരുക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും കുമാരസ്വാമി ആരോപിച്ചു. സംസ്ഥാനം കണ്ട ഏറ്റവും അഴിമതിക്കാരനായ രാഷ് ട്രീയക്കാരനാണ് യെദ്യൂരപ്പയെന്നും ശതമാന രാഷ് ട്രീയത്തിന്റെ പിതാവാണ് അദ്ദേഹമെന്നും കുമാരസ്വാമി കുറ്റപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP