Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'മായാവതി ലൈംഗികത്തൊഴിലാളിയേക്കാൾ മോശം'; ബിഎസ്‌പി നേതാവിനെ അപമാനിച്ച് യുപിയിലെ ബിജെപി വൈസ് പ്രസിഡന്റ്; അധിക്ഷേപിച്ചയാളോടു രാജ്യം പൊറുക്കില്ലെന്നു മായാവതി

'മായാവതി ലൈംഗികത്തൊഴിലാളിയേക്കാൾ മോശം'; ബിഎസ്‌പി നേതാവിനെ അപമാനിച്ച് യുപിയിലെ ബിജെപി വൈസ് പ്രസിഡന്റ്; അധിക്ഷേപിച്ചയാളോടു രാജ്യം പൊറുക്കില്ലെന്നു മായാവതി

ലക്നോ: ബിഎസ്‌പി നേതാവ് മായാവതിയെ അധിക്ഷേപിച്ചു ബിജെപി ഉത്തർപ്രദേശ് വൈസ് പ്രസിഡന്റ് ദയാശങ്കർ സിങ്. മായാവതി ലൈംഗികത്തൊഴിലാളിയേക്കാൾ മോശമെന്നായിരുന്നു ദയാശങ്കറിന്റെ പ്രസ്താവന.

സംസ്ഥാനത്തെ ബിഎസ്‌പി അനുകൂല തരംഗം കണ്ടുള്ള ബിജെപിയുടെ മോഹഭംഗമാണ് വിവാദ പരാമർശത്തിലൂടെ വ്യക്തമാകുന്നതെന്ന് മായാവതി പ്രതികരിച്ചു. തന്നെ അധിക്ഷേപിച്ചയാളോട് രാജ്യം പൊറുക്കില്ലെന്ന് മായാവതി പറഞ്ഞു.

മായാവതി തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സീറ്റുകൾ വിൽപ്പനയ്ക്ക് വച്ചിരിക്കുകയാണെന്നായിരുന്നു ദയാശങ്കറിന്റെ വാദം. മൂന്ന് വട്ടം മുഖ്യമന്ത്രിയായ വലിയ നേതാവാണെങ്കിലും ആര് ഒരു കോടി നൽകിയാലും മായാവതി അവർക്ക് സീറ്റിനായുള്ള ടിക്കറ്റ് നൽകും. മറ്റാരെങ്കിലും രണ്ട് കോടിയുമായി വന്നാൽ അവർക്കും സീറ്റും നൽകും. മൂന്ന് കോടിയുമായി വേറൊരാൾ നൽകിയാൽ മുമ്പ് നൽകിയവരുടെ സീറ്റ് റദ്ദ് ചെയ്ത് അയാൾക്ക് സീറ്റ് മറിച്ചുനൽകും. ഇന്ന് അവരുടെ വ്യക്തിത്വം വേശ്യയേക്കാൾ ചീത്തയായിരിക്കുന്നുവെന്നും
ദയാ ശങ്കർ സിങ് പറഞ്ഞു.

സംഗതി വിവാദമായതോടെ, ബിജെപി പാർലമെന്റിൽ ഖേദം പ്രകടിപ്പിച്ചു. ഉത്തർ പ്രദേശിലെ പാർട്ടി നേതാവിന്റെ വാക്കുകളെ അപലപിക്കുന്നതായും ഇത് പാർട്ടി അന്വേഷിച്ച് നടപടിയെടുക്കുമെന്നും ധനകാര്യ മന്ത്രി അരുൺ ജയ്റ്റ്ലി പറഞ്ഞു. മോശം പരാമർശത്തിൽ വ്യക്തിപരമായും താൻ ക്ഷമചോദിക്കുന്നുവെന്നും ഇക്കാര്യത്തിൽ തന്റെ പിന്തുണ മായാവതിക്കുണ്ടെന്നും അദ്ദേഹം രാജ്യസഭയിൽ വ്യക്തമാക്കി. പിന്നീട് ദയാശങ്കറിനെ ഉത്തർപ്രദേശ് വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്നു ബിജെപി നീക്കുകയും ചെയ്തു.

പാർലമെന്റിന് അകത്തും പുറത്തും എന്നെ സഹോദരി (ബെഹൻജി) എന്നാണ് ഏവരും വിളിക്കാറുള്ളതെന്നു മായാവതി പറഞ്ഞു. അതുകൊണ്ടുതന്നെ എനിക്കെതിരെ മോശം പദമുപയോഗിച്ചയാൾ എന്നെയല്ല, അയാളുടെ സഹോദരിമാരെയാണ് അധിക്ഷേപിച്ചത്. അയാൾക്കെതിരെ ബിജെപി നടപടി എടുത്തില്ലെങ്കിൽ രാജ്യത്താകമാനം വൻ പ്രതിഷേധം സംഘടിപ്പിക്കും. ബിഎസ്‌പിയുടെ ജനകീയ പിന്തുണ വളരുന്നതിൽ ബിജെപി അസ്വസ്ഥരാണെന്നാണ് ഇത്തരം നെറികെട്ട വാക്കുകൾ തെളിയിക്കുന്നതെന്നും ബിഎസ്‌പി നേതാവ് പറഞ്ഞു.

ബിജെപി നേതാവിനെ എസ്സി/എസ്ടി നിയമ പ്രകാരം ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ബിഎസ്‌പി നേതാവ് എസി സി മിശ്ര ആവശ്യപ്പെട്ടു. ഇതിന്റെ പേരിൽ രാജ്യത്ത് പ്രക്ഷോഭം ഉണ്ടായാൽ ബിജെപിയായിരിക്കും ഉത്തരവാദിയെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ദളിതർക്കെതിരായ അതിക്രമം പാർലമെന്റ് ചർച്ച ചെയ്യുന്ന സമയമാണ് ഇത്രയും നീചമായ വാക്കുകൾ ബിജെപി നേതാവിൽ നിന്നും വന്നതെന്നും ഇയാളെ രാത്രിയാകും മുമ്പ് അറസ്റ്റ് ചെയ്യണമെന്നും കോൺഗ്രസ് നേതാവ് രേണുകാ ചൗധരി ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP