Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അസം പൗരത്വ രജിസ്‌ട്രേഷൻ പട്ടികയിൽ ഇല്ലാത്തവരെ സ്വന്തം രാജ്യത്തേക്ക് തിരിച്ചയക്കണം; കുടിയേറ്റക്കാരെ കണ്ടെത്തി രാജ്യത്തെ ആനുകൂല്യങ്ങളിൽ നിന്നും ഒഴിവാക്കും; പൗരത്വ രജിസ്‌ട്രേഷൻ വിഷയത്തിൽ കടുത്ത നിലപാടുമായി ബിജെപി നേതാവ്

അസം പൗരത്വ രജിസ്‌ട്രേഷൻ പട്ടികയിൽ ഇല്ലാത്തവരെ സ്വന്തം രാജ്യത്തേക്ക് തിരിച്ചയക്കണം; കുടിയേറ്റക്കാരെ കണ്ടെത്തി രാജ്യത്തെ ആനുകൂല്യങ്ങളിൽ നിന്നും ഒഴിവാക്കും; പൗരത്വ രജിസ്‌ട്രേഷൻ വിഷയത്തിൽ കടുത്ത നിലപാടുമായി ബിജെപി നേതാവ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: അസം പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടികയിൽ ഉൾപ്പെട്ടവരുടെ പൗരത്വം റദ്ദാക്കണമെന്നും സ്വന്തം രാജ്യത്തേക്ക് തിരിച്ചയക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി ജനറൽ സെക്രട്ടറി റാം മാധവ്. ദേശീയ പൗരത്വ രജിസ്റ്റർ രാജ്യത്തെ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുകയും വോട്ടർ പട്ടികയിൽ നിന്നും സർക്കാർ ആനുകുല്യങ്ങളിൽ നിന്നും നീക്കം ചെയ്യുകയും ചെയ്യും. ശേഷം സ്വന്തം രാജ്യത്തേക്ക് തിരിച്ചയക്കുമെന്നും റാം മാധവ് പറഞ്ഞു.

ലോകത്തിലെ ഒരു രാജ്യവും അനധികൃത കുടിയേറ്റം അനുവദിക്കാറില്ല. എന്നാൽ പ്രത്യേക രാഷ്ട്രീയാവസ്ഥയിൽ ഇന്ത്യ അനധികൃത കുടിയേറ്റക്കാർക്ക് സ്ഥിരം താവളമായിരിക്കുകയാണെന്നും റാം മാധവ് പറഞ്ഞു. അസമിലെ അനധികൃത കുടിയേറ്റങ്ങളുടെ ആധിക്യം വ്യക്തമായറിയാമായിരുന്ന പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു 1950കളിൽ തന്നെ അസമിൽ പ്രത്യേക നിയമങ്ങളേർപ്പെടുത്തിയിരുന്നു. മാധവ് കൂട്ടിച്ചേർത്തു.

അതേസമയം ദേശീയ പൗരത്വ രജിസ്റ്ററിൽ ഉൾപ്പെടുത്താനായി പൗരന്മാർക്ക് സമയവും അവസരവും നൽകുമെന്ന് മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ പറഞ്ഞു. പൗരത്വ രജിസ്റ്റർ രാജ്യവ്യാപകമായി നടപ്പാക്കണമെന്നും സോനോവാൾ ആവശ്യപ്പെട്ടു.

അസമിലെ ഇന്ത്യൻ പൗരന്മാരെയും അനധികൃത കുടിയേറ്റക്കാരെയും തിരിച്ചറിയാനായി സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ ജൂലായ് 30ന് പുറത്തിറക്കിയ അസം പൗരത്വ രജിസ്റ്ററിന്റെ കരട് പട്ടികയിൽനിന്ന് 40 ലക്ഷം പേർ പുറത്തായിരുന്നു. ഇത് വൻ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP