Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അന്ന് നിയമസഭയിൽ ഇരുന്ന് പോൺ കണ്ടതിന് രാജിവയ്‌ക്കേണ്ടിവന്നു; ഇന്ന് യെദിയൂരപ്പ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രി; ലക്ഷ്മൺ സാവദിന്റെ നിയമനത്തിൽ വിവാദം; നേതാവ് ഇക്കിളി കണ്ടത് സമ്മേളനത്തിനിടെ; എംഎൽഎയുടെ വിശദീകരണം വീഡിയോ കണ്ടത് വിദ്യാഭ്യാസ ആവശ്യത്തിനെന്ന്; സ്ഥാനം നൽകിയതിനെതിരെ രംഗത്തെത്തിയവരിൽ ബിജെപി എംഎൽഎ രേണുകാചാര്യയും

അന്ന് നിയമസഭയിൽ ഇരുന്ന് പോൺ കണ്ടതിന് രാജിവയ്‌ക്കേണ്ടിവന്നു; ഇന്ന് യെദിയൂരപ്പ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രി;  ലക്ഷ്മൺ സാവദിന്റെ നിയമനത്തിൽ വിവാദം; നേതാവ് ഇക്കിളി കണ്ടത് സമ്മേളനത്തിനിടെ; എംഎൽഎയുടെ വിശദീകരണം വീഡിയോ കണ്ടത് വിദ്യാഭ്യാസ ആവശ്യത്തിനെന്ന്; സ്ഥാനം നൽകിയതിനെതിരെ രംഗത്തെത്തിയവരിൽ ബിജെപി എംഎൽഎ രേണുകാചാര്യയും

മറുനാടൻ ഡെസ്‌ക്‌

ബംഗളൂരു: ഏറെ ദിവസത്തെ ചർച്ചകൾക്കും നാടകങ്ങൾക്കും ഒടുവിലാണ് കർണാടകത്തിൽ ബിജെപി സർക്കാർ അധികാരത്തിലേറിയത്. എച്ച് ഡി കുമാര സ്വാമി സർക്കാരിനെ വലിച്ച് താഴെയിട്ടായിരുന്നു അധികാര കൈമാറ്റം. പിന്നീട് വലിയ കുഴപ്പങ്ങളൊന്നും കൂടാതെ കാര്യങ്ങൾ മുന്നോട്ട് പോയെങ്കിലും കഴിഞ്ഞ ദിവസമാണ് കർണാടക മുഖ്യമന്ത്രി മന്ത്രിസഭ വികസിപ്പിച്ചത്. മൂന്ന് ഉപമുഖ്യമന്ത്രിമാരെ നിയമിച്ചാണ് യെദിയൂരപ്പ സംസ്ഥാന ഗ്രൂപ്പ് തർക്കങ്ങൾ ഒരുവിധം പരിഹരിച്ചത്.

ഗോവിന്ദ് കർജോൾ, അശ്വന്ത് നാരായൺ, ലക്ഷ്മൺ സാവദി എന്നിവരെയാണ് ഉപമുഖ്യമന്ത്രിമാരാക്കിയത്. ഇതിൽ ലക്ഷ്മൺ സാവദിയുടെ നിയമനം കർണാടക മാധ്യമങ്ങൾ ചർച്ച ചെയ്യുകയാണ്. മാത്രമല്ല പ്രതിപക്ഷത്തെ നിരവധി നേതാക്കളും ഭരണ കക്ഷി എംഎൽഎമാരും ഇതിനെതിരെ രംഗത്തെത്തി. 2012ൽ എംഎൽഎയായിരുന്ന ലക്ഷ്മൺ സാവദി നിയമസഭയിൽ ഇരുന്ന് പോൺ വീഡിയോ കണ്ടതിനെ തുടർന്ന് വിവാദത്തിൽപ്പെടുകയും രാജിവെക്കുകയും ചെയ്തിരുന്നു.

നിയമസഭ സമ്മേളനം നടക്കുന്ന സമയത്താണ് ലക്ഷ്മൺ, സി സി പാട്ടീൽ, കൃഷ്ണ പാലേമർ എന്നിവർ അശ്ലീല വീഡിയോ കണ്ടത്. വിദ്യാഭ്യാസ ആവശ്യത്തിനായാണ് വീഡിയോ കണ്ടതെന്നും മദ്യപാന പാർട്ടികളെക്കുറിച്ച് പഠിക്കുകയായിരുന്നുവെന്നുമാണ് ലക്ഷ്മൺ അന്ന് വിശദീകരിച്ചത്. മംഗളൂരിലെ മദ്യപാന പാർട്ടികളെക്കുറിച്ച് നിയമസഭയിൽ ചർച്ച നടക്കുമ്പോഴാണ് എംഎൽഎമാർ പോൺ വീഡിയോ കണ്ടത്. പിന്നീട് പിടിച്ചുനിൽക്കാനാതയതോടെ മൂവരും രാജിവെച്ചു.

ലക്ഷ്മൺ സാവദിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നൽകിയതിനെതിരെ ബിജെപി എംഎൽഎ എംപി രേണുകാചാര്യ രംഗത്തെത്തി. തെരഞ്ഞെടുപ്പിൽ തോറ്റ ലക്ഷ്മണിനെ അടിയന്തിരമായി മന്ത്രിസഭയിൽ ഉൾപ്പെടുത്തേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്ന് രേണുകാചാര്യ തുറന്നടിച്ചു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും കോൺഗ്രസ്-ജെഡിഎസ് സഖ്യസർക്കാറിനെ താഴെയിറക്കുന്നതിൽ ചരടുവലിച്ച പ്രധാനികളിലൊരാളാണ് ലക്ഷ്മൺ സാവദി. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP