Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മാനഭംഗ കേസിൽ സിബിഐ കസ്റ്റഡിയിലെടുത്ത ബിജെപി എംഎൽഎ കുൽദീപ് സിംഗിനെ അറസ്റ്റ് ചെയ്യാൻ ഉത്തരവ്; ഉന്നാവോയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയെന്ന പരാതിയിലാണ് അറസ്റ്റ്; പീഡന കേസിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ യോഗി ആദിത്യനാഥ് സർക്കാരിന് നിർദ്ദേശം; അറസ്റ്റ് ഉടൻ രേഖപ്പെടുത്താൻ അലഹബാദ് ഹൈക്കോടതിയുടെ അന്ത്യശാസനം

മാനഭംഗ കേസിൽ സിബിഐ കസ്റ്റഡിയിലെടുത്ത ബിജെപി എംഎൽഎ കുൽദീപ് സിംഗിനെ അറസ്റ്റ് ചെയ്യാൻ ഉത്തരവ്; ഉന്നാവോയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയെന്ന പരാതിയിലാണ് അറസ്റ്റ്; പീഡന കേസിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ യോഗി ആദിത്യനാഥ് സർക്കാരിന് നിർദ്ദേശം; അറസ്റ്റ് ഉടൻ രേഖപ്പെടുത്താൻ അലഹബാദ് ഹൈക്കോടതിയുടെ അന്ത്യശാസനം

മറുനാടൻ മലയാളി ബ്യൂറോ

ലക്‌നോ: ഉത്തർപ്രദേശിലെ ഉന്നാവോയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയെന്ന കേസിൽ സിബിഐ കസ്റ്റഡിയിലെടുത്ത ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗാറിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്താൻ അലഹബാദ് ഹൈക്കോടതി ഉത്തരവ്. ഇതു സംബന്ധിച്ച ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി അന്ത്യശാസനം നൽകിയത്. അന്വേഷണത്തിനു മേൽനോട്ടം വഹിക്കുമെന്നു പറഞ്ഞ കോടതി, പീഡന കേസിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ യോഗി ആദിത്യനാഥ് സർക്കാരിനോടു നിർദേശിച്ചു. കുറ്റാരോപിതർക്കു ജാമ്യം അനുവദിക്കരുതെന്നും കോടതി ഉത്തരവിട്ടു.

പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയെന്ന കേസിൽ കുൽദീപ് സിങ് സെൻഗാറിനെ വെള്ളിയാഴ്ച പുലർച്ചെ സിബിഐ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. കോൺഗ്രസിന്റെ അർധരാത്രി പ്രതിഷേധത്തിന് പിന്നാലെയായിരുന്നു നടപടി. കുട്ടികൾക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങൾ തടയുന്നതിനുള്ള വകുപ്പ് (പോസ്‌കോ) ഉൾപ്പെടെ ചുമത്തിയാണ് എംഎൽഎക്കെതിരേ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞവർഷം ജൂണിലാണ് സെൻഗാർ മാനഭംഗപ്പെടുത്തിയെന്നാരോപിച്ച് പെൺകുട്ടി പരാതി നൽകുന്നത്. എന്നാൽ യാതൊരു നടപടിയും ഉണ്ടായില്ല. സംഭവത്തിൽ പരാതി നൽകിയതിന്റെ പേരിൽ എംഎൽഎയുടെ കുടുംബം പെൺകുട്ടിയെ ഭീഷണിപ്പെടുത്തി.

പൊലീസിൽനിന്നു നീതി ലഭിക്കുന്നില്ലെന്നാരോപിച്ച് ഇരയായ പെൺകുട്ടി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ലക്‌നോയിലെ വസതിക്കു മുന്നിൽ ജീവനൊടുക്കാൻ ശ്രമിച്ചതോടെയാണ് സംഭവം ദേശീയ ശ്രദ്ധ നേടുന്നത്. അതിന്റെ പിറ്റേന്നു പൊലീസ് കസ്റ്റഡിയിലിരിക്കെ പെൺകുട്ടിയുടെ അച്ഛൻ മരിച്ചു. പെൺകുട്ടിയുടെ അച്ഛൻ മരിക്കാനിടയായ സംഭവത്തിൽ എംഎൽഎയുടെ സഹോദരൻ അതുൽ സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP