Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മഹാരാഷ്ട്രയിലെ ബിജെപി എംഎൽഎയുടെ പിറന്നാൾ ആഘോഷം രണ്ടാം ഭാര്യയുമൊത്ത്; ആഘോഷ പരിപാടികൾക്ക് ഇടയിലേക്ക് ഇടിച്ച് കയറി ഒന്നാം ഭാര്യയും എംഎൽഎയുടെ സ്വന്തം അമ്മയും; രണ്ടാം ഭാര്യയെ തെറിവിളിച്ച് ഓടിച്ചതിന് ശേഷം രാജു നാരായണിനെ മർദ്ദിച്ച് ഭാര്യയും നാട്ടുകാരും; തെരുവിൽ അടികൊണ്ട നേതാവിനെ മോദിയുടെ പരിപാടിയിൽ നിന്ന് ഒഴിവാക്കി ബിജെപി

മഹാരാഷ്ട്രയിലെ ബിജെപി എംഎൽഎയുടെ പിറന്നാൾ ആഘോഷം രണ്ടാം ഭാര്യയുമൊത്ത്; ആഘോഷ പരിപാടികൾക്ക് ഇടയിലേക്ക് ഇടിച്ച് കയറി ഒന്നാം ഭാര്യയും എംഎൽഎയുടെ സ്വന്തം അമ്മയും; രണ്ടാം ഭാര്യയെ തെറിവിളിച്ച് ഓടിച്ചതിന് ശേഷം രാജു നാരായണിനെ മർദ്ദിച്ച് ഭാര്യയും നാട്ടുകാരും; തെരുവിൽ അടികൊണ്ട നേതാവിനെ മോദിയുടെ പരിപാടിയിൽ നിന്ന് ഒഴിവാക്കി ബിജെപി

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: രണ്ടാം ഭാര്യയുമൊത്ത് ജന്മദിനം ആഘോഷിക്കുന്നതിനിടയിൽ ബിജെപി എംഎൽഎയ്ക്ക് കൂട്ടത്തല്ല്. അനുയായികളും രണ്ടാം ഭാര്യയും ചേർന്ന് ആഘോഷങ്ങൾ കെങ്കേമമാക്കവെയാണ് അപ്രതീക്ഷിതമായി മഹാരാഷ്ട്രയിലെ അർണി എംഎൽഎ രാജു നാരായൺ ടോഡ്‌സം തെരുവിൽ അടിവാങ്ങിയത്. പിറന്നാൾ ആഘോഷിക്കാൻ പോയ എംഎൽഎയെ മർദ്ദിച്ചതാകട്ടെ ഭാര്യയും എംഎൽഎയുടെ സ്വന്തം അമ്മയും ചേർന്നാണ്. ചില പാർട്ടി പ്രവർത്തകരും അനുയായികളും ഇവർക്കൊപ്പം കൂടിയപ്പോൾ കണ്ട് നിന്നവരും ഞെട്ടി. അടിയും കിട്ടി മാനംകെട്ടതിന് പിന്നാലെ, ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ചടങ്ങിൽനിന്ന് എംഎൽഎ ഒഴിവാക്കുകയും ചെയ്തു

എംഎൽഎയുടെ 42ാം പിറന്നാൾ ആഘോഷം പ്രിയ ഷിൻഡെ എന്ന രണ്ടാം ഭാര്യക്കും പാർട്ടി പ്രവർത്തകരും ആഘോഷിക്കുന്നതിന് ഇടയിലേക്കു ആദ്യ ഭാര്യ അർച്ചനയും അമ്മായിഅമ്മയും വാഹനത്തിലെത്തി. കൂടെ കുറച്ച് അനുയായികളും ഉണ്ടായിരുന്നു. 'രണ്ടാംഭാര്യ' ആയ പ്രിയയെ ചീത്ത പറഞ്ഞശേഷം അർച്ചനയും എംഎൽഎയുടെ അമ്മയും ചേർന്ന് അടിക്കാനും ഇടിക്കാനും തുടങ്ങി.

ആദ്യഭാര്യയും ട്രൈബൽ അദ്ധ്യാപികയുമായ അർച്ചനയ്ക്കു നീതി വേണമെന്നാവശ്യപ്പെട്ട് അണികൾ രോഷാകുലരായി. വാക്കുതർക്കത്തിനിടെ എംഎൽഎയെ നാട്ടുകാർ മർദിച്ചെന്നാണു വിവരം. സംഭവത്തിന്റെ വിഡിയോ വൈറലായി. 'രണ്ടാം ഭാര്യയുമായി' കറങ്ങിനടക്കുന്ന എംഎൽഎയെക്ക് എതിരെ പരിഹാസ രൂപേണ രംഗത്ത് വന്നിരിക്കുകയാണ് എതിർ കക്ഷികൾ. സ്ത്രീ വിഷയത്തിൽ തെരുവിൽ അടികൊണ്ട നേതാവിനെതിരെ പാർ്ട്ടിക് അകത്തും എതിർപ്പുണ്ട്.

'അദ്ദേഹം ആദ്യഭാര്യയ്ക്കു നീതി നൽകണം. എട്ടു വർഷമായി ഇവർ വിവാഹിതരായിട്ട്. രണ്ടു ചെറിയ കുട്ടികളുമുണ്ട്. അങ്ങനെയൊരാൾ വേറൊരു സ്ത്രീയുടെ കൂടെ നടക്കുന്നതു ശരിയല്ല. 48 മണിക്കൂറിനകം പ്രശ്‌നം പരിഹരിക്കാൻ സാധിച്ചില്ലെങ്കിൽ പ്രധാനമന്ത്രി ഇടപെടണമെന്നും എതിർ കക്ഷികൾ ആവശ്യപ്പെടുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP