Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കോൺഗ്രസിന് വോട്ടുചെയ്താൽ സർക്കാർ ധനസഹായം കിട്ടില്ലെന്ന് പ്രഖ്യാപിച്ച് ബിജെപി എംഎൽഎ; രാജസ്ഥാനിലെ പോലെ മധ്യപ്രദേശിലും ഉപതിരഞ്ഞെടുപ്പിൽ തിരിച്ചടി കിട്ടുമെന്ന ഭീതിയിൽ വനിതാ എംഎൽഎയുടെ വിറപ്പിക്കൽ പ്രസംഗം

കോൺഗ്രസിന് വോട്ടുചെയ്താൽ സർക്കാർ ധനസഹായം കിട്ടില്ലെന്ന് പ്രഖ്യാപിച്ച് ബിജെപി എംഎൽഎ; രാജസ്ഥാനിലെ പോലെ മധ്യപ്രദേശിലും ഉപതിരഞ്ഞെടുപ്പിൽ തിരിച്ചടി കിട്ടുമെന്ന ഭീതിയിൽ വനിതാ എംഎൽഎയുടെ വിറപ്പിക്കൽ പ്രസംഗം

ഭോപ്പാൽ: രാജ്യത്ത് നിരവധി നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വലിയ വിജയം നേടിയതിന്റെ പിൻബലത്തിൽ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വീണ്ടും അധികാരത്തിൽ എത്തുമെന്ന മോഹത്തിലാണ് ബിജെപിയും നരേന്ദ്ര മോദിയും. എന്നാൽ അടുത്തകാലത്ത് അത്ര ശുഭകരമല്ല കാര്യങ്ങൾ.

നിയമസഭാ തിരഞ്ഞെടുപ്പിൽ പഞ്ചാബിൽ ബിജെപിക്ക് വലിയ തിരിച്ചടി നേരിട്ടതും അതുപോലെ തന്നെ രാജസ്ഥാനിൽ ലോക്‌സഭാ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ വൻ പരാജയവും ഉണ്ടായതോടെ ആ സ്ഥിതി ഇനി നടക്കുന്ന തിരഞ്ഞെടുപ്പുകളിലും ആവർത്തിക്കുമോ എന്ന ഭയം ബിജെപിയെ അലട്ടുന്നുണ്ട്. ത്രിപുരയും കർണാടകവും ഉൾപ്പെടെ ഉള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിലും തോൽവി പിണഞ്ഞാൽ അത് കേന്ദ്രത്തിലെ തുടർഭരണമെന്ന സ്വപ്നത്തെ ബാധിക്കുമെന്ന് ബിജെപി ഭയക്കുന്നുണ്ട്.

അതിനാൽ തന്നെ ഉപതിരഞ്ഞെടുപ്പുകളേയും പാർട്ടി ഗൗരവത്തോടെയാണ് കാണുന്നത്. മധ്യപ്രദേശിൽ ഉപതിരഞ്ഞെടുപ്പു നടക്കുന്ന മണ്ഡലങ്ങളിൽ ഏതുവിധേനയും ജയിച്ചേ തീരൂ എന്ന മട്ടിലാണ് ബിജെപിയുടെ പ്രചരണം. ഇതിനായി എല്ലാ അടവും പുറത്തെടുക്കുന്നു. ഇതിന്റെ ഭാഗമായി കോ്ൺഗ്രസിനെ തോൽപിക്കാൻ പ്രചരണത്തിൽ വഴിവിട്ട് ഭീഷണി മുഴക്കി പുലിവാലു പിടിച്ചിരിക്കുകയാണ് ബിജെപി എംഎൽഎ. കോൺഗ്രസിന് വോട്ട് ചെയ്താൽ കേന്ദ്രസർക്കാരിന്റെ പദ്ധതിയായ പ്രധാൻ മന്ത്രി ഉജ്വൽ യോജനയുടെ സഹായം ലഭിക്കില്ലെന്നാണ് ബിജെപി എംഎൽഎയുടെ വിരട്ടൽ.

മധ്യപ്രദേശിലെ ശിവപുരിയിൽ നിന്നുള്ള എംഎൽഎ ആയ യശോധര രാജെ സിന്ധെയാണ് വിവാദ പരാമർശം നടത്തിയത്. എന്തുകൊണ്ടാണ് ഇത്തരമൊരു പദ്ധതി മുമ്പ് ഇല്ലാതിരുന്നതെന്ന് നിങ്ങൾക്കറിയുമോ, ഇത് ബിജെപിയുടെ പദ്ധതിയാണ്. നിങ്ങൾ കോൺഗ്രസിന് വോട്ട് ചെയ്താൽ നിങ്ങൾക്ക് പദ്ധതിയുടെ ഫലം ലഭിക്കില്ല. ബിജെപിക്ക് വോട്ടുചെയ്താലേ പദ്ധതിയുടെ സൗജന്യം കിട്ടൂ എന്നായിരുന്നു എംഎൽഎയുടെ വാക്കുകൾ. ഇതോടെ വിഷയം ചർച്ചയായി. ഇത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും എംഎൽഎ സ്ഥാനമുൾപ്പെടെ റദ്ദാക്കണമെന്നും ആവശ്യം ഉയർന്നുകഴിഞ്ഞു.

കൊലരസ് നിയമസഭാ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന പ്രചാരണത്തിലാണ് യശോധര വിവാദ പരാമർശം നടത്തിയത്. ഫെബ്രുവരി 24 നാണ് വിവാദ പരാമർശം ഉണ്ടായത്. ബിജെപിയും കോൺഗ്രസും അഭിമാനപ്പോരാട്ടമായാണ് കോലരസ് ഉപതിരഞ്ഞെടുപ്പിനെ കാണുന്നത് എന്നതിനാൽ സംഭവം വിവാദമാക്കി കോൺഗ്രസ് രംഗത്ത് വന്നിട്ടുണ്ട്. എംഎ‍ൽഎ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലഘിച്ചുവെന്ന് കോൺഗ്രസ് ചൂണ്ടിക്കാണിക്കുന്നു. അതേസമയം ബിജെപിക്ക് വോട്ട് ചെയ്താൽ മാത്രമെ പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കാൻ സാധിക്കൂ എന്ന് തന്റെ പ്രസ്താവനയെ തിരുത്തി എംഎൽഎയും തടിതപ്പാൻ നോക്കുന്നുണ്ട്.

കോലരസ്, മുംഗോളി നിയമസഭാ സീറ്റുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്. ഇവിടെ നിന്നുള്ള കോൺഗ്രസ് എംഎൽഎമാർ മരിച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലെന്ന നിലയിൽ കോൺഗ്രസും ബിജെപിയും കാണുന്ന തിരഞ്ഞെടുപ്പാണ് ഇത്. അതിനാൽ ഇരുകൂട്ടരും എല്ലാ തന്ത്രവും പയറ്റി തിരഞ്ഞെടുപ്പിൽ ജയത്തിനായി പൊരുതുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP