Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇസ്ലാം മതം ഉള്ളിടത്തോളം കാലം ലോകത്തു നിന്നു ഭീകരത തുടച്ചുമാറ്റാൻ കഴിയില്ല; കേന്ദ്ര സഹമന്ത്രിക്കു പിന്നാലെ വർഗീയത വളർത്തുന്ന പരാമർശവുമായി കർണാടകത്തിൽ നിന്നുള്ള ബിജെപി എംപിയും

ഇസ്ലാം മതം ഉള്ളിടത്തോളം കാലം ലോകത്തു നിന്നു ഭീകരത തുടച്ചുമാറ്റാൻ കഴിയില്ല; കേന്ദ്ര സഹമന്ത്രിക്കു പിന്നാലെ വർഗീയത വളർത്തുന്ന പരാമർശവുമായി കർണാടകത്തിൽ നിന്നുള്ള ബിജെപി എംപിയും

ന്യൂഡൽഹി: മുസ്ലിങ്ങൾക്കെതിരെ ആഞ്ഞടിച്ചു വീണ്ടുമൊരു ബിജെപി നേതാവ് കൂടി രംഗത്ത്. ഇസ്ലാം മതം ഉള്ളിടത്തോളം കാലം ലോകത്തു നിന്നു ഭീകരത തുടച്ചു മാറ്റാൻ കഴിയില്ലെന്നാണ് കർണാടത്തിൽ നിന്നുള്ള ബിജെപി എംപി അനന്ത്കുമാർ ഹെഗ്‌ഡെ പറഞ്ഞത്.

കഴിഞ്ഞ ദിവസം ആഗ്രയിൽ കേന്ദ്ര സഹമന്ത്രി റാം ശങ്കർ കതേരിയും സമാനമായ പ്രസ്താവന നടത്തിയിരുന്നു. ഇതിനു പിന്നാലെയാണു അനന്ത്കുമാറിന്റെ പ്രസ്താവന.

അനന്ത് കുമാർ ഉത്തര കന്നഡയിൽ നിന്നുള്ള എംപിയാണ്. മാദ്ധ്യമങ്ങളോട് സംസാരിക്കവേ ആണ് ഇയാൾ വിവാദ പരാമർശം നടത്തിയത്. നിങ്ങൾ ഞാൻ പറഞ്ഞ കാര്യങ്ങൾ അതേ പോലെ റിപ്പോർട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു അനന്ത്കുമാറിന്റെ വർഗീയ പരാമർശം.

ഇസ്ലാം മതം ഈ ലോകത്ത് നിലനിൽക്കുന്ന കാലത്തോളം ഭീകരപ്രവർത്തനം ഇല്ലാതാക്കാൻ കഴിയില്ല. ഇസ്ലാമിനെ ഇല്ലാതാക്കാൻ കഴിഞ്ഞില്ലെങ്കിൽ ഭീകരതയും ഇല്ലാതാക്കാനാവില്ലെന്നും ഹെഗ്‌ഡെ പറഞ്ഞു. വി.എച്ച്.പി നേതാവ് അരുൺ മാഹോറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുസ്ലീങ്ങൾക്കെതിരെ രാം ശങ്കർ കതേരിയ അടക്കമുള്ളവർ നടത്തിയ പ്രകോപനപരമായ വർഗീയ പരാമർശങ്ങൾ വൻ വിവാദമായിരിയ്‌ക്കെയാണ് വീണ്ടുമൊരു പാർട്ടി നേതാവിന്റെ പരാമർശം.

അയോദ്ധ്യാ പ്രക്ഷോഭത്തിൽ സജീവമായി പങ്കെടുത്തിരുന്ന വ്യക്തിയാണ് ആർ.എസ്.എസിലൂടെ വളർന്നുവന്ന അനന്ത് കുമാർ ഹെഗ്‌ഡെ. 1996ൽ 25ാം വയസിലാണ് എംപിയായത്. തുടർച്ചയായി അഞ്ച് തവണ ഉത്തര കന്നഡ മണ്ഡലത്തിൽ നിന്ന് വിജയിച്ചു. 98, 2004, 2009 വർഷങ്ങളിലെ ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ പ്രമുഖ കോൺഗ്രസ് നേതാവ് മാർഗരറ്റ് ആൽവയെ ആണ് തോൽപ്പിച്ചത്. 99ലെ തിരഞ്ഞെടുപ്പിൽ ആൽവയോട് 10,000ത്തോളം വോട്ടിന് തോറ്റിരുന്നു.

ബിജെപിയും ആർഎസ്എസും രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുകയാണെന്നു വിവാദ പ്രസ്താവനകളുടെ പശ്ചാത്തലത്തി കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ പാർലമെന്റിൽ പറഞ്ഞു.

Stories you may Like

More News in this category+

MNM Recommends +

Go to TOP