Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബിജെപി. ലോക്സഭാംഗത്തെ ഗ്രാമത്തിൽ പ്രവേശിപ്പിക്കാതെ തടഞ്ഞ് വെച്ചത് താഴ്ന്ന ജാതിക്കാരനെന്ന് പറഞ്ഞ്; ദളിത് വിഭാഗത്തിൽപെട്ടവരെ ഇവിടെ കയറ്റില്ലെന്ന് പറഞ്ഞ് പ്രശ്‌നമുണ്ടാക്കിയത് ഗ്രാമവാസികൾ ഒന്നടങ്കം; വിവേചനം കാണിക്കുന്നത് ശിക്ഷാർഹമാണെന്ന് എംപി പറഞ്ഞിട്ടും പിന്തിരിയാതെ ഗൊല്ലറഹട്ടി നിവാസികൾ; ജാതിവെറിയിൽ മനം നൊന്തിട്ടും പരാതി നൽകാതെ എ. നാരായണസ്വാമി

ബിജെപി. ലോക്സഭാംഗത്തെ ഗ്രാമത്തിൽ പ്രവേശിപ്പിക്കാതെ തടഞ്ഞ് വെച്ചത് താഴ്ന്ന ജാതിക്കാരനെന്ന് പറഞ്ഞ്; ദളിത് വിഭാഗത്തിൽപെട്ടവരെ ഇവിടെ കയറ്റില്ലെന്ന് പറഞ്ഞ് പ്രശ്‌നമുണ്ടാക്കിയത് ഗ്രാമവാസികൾ ഒന്നടങ്കം; വിവേചനം കാണിക്കുന്നത് ശിക്ഷാർഹമാണെന്ന് എംപി പറഞ്ഞിട്ടും പിന്തിരിയാതെ ഗൊല്ലറഹട്ടി നിവാസികൾ; ജാതിവെറിയിൽ മനം നൊന്തിട്ടും പരാതി നൽകാതെ എ. നാരായണസ്വാമി

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: കർണാടകത്തിൽ ബിജെപി. ലോക്സഭാംഗത്തെ ജാതിയുടെ പേരും പറഞ്ഞ് സ്വന്തം മണ്ഡലത്തിലെ ഗ്രാമത്തിലേക്ക് പ്രവേശിപ്പിച്ചില്ല. പട്ടികജാതിസംവരണമണ്ഡലമായ ചിത്രദുർഗയിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട മുന്മന്ത്രികൂടിയായ എ. നാരായണസ്വാമിയെയാണ് ഒരുസംഘം ആളുകൾ ജാതിയുടെ പേരിൽ തടഞ്ഞ് വെച്ചത്. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങൾവഴി പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുമകൂരു ജില്ലയിലെ പാവഗഡ ഗ്രാമത്തിലുള്ള ഗൊല്ലറഹട്ടിയിൽ ആരോഗ്യരംഗത്ത് കൂടുതൽ സൗകര്യമൊരുക്കുന്നതിന് ഡോക്ടർമാരോടൊപ്പമാണ് തിങ്കളാഴ്ച നാരായണസ്വാമിയും സംഘവുമെത്തിയത്.

ഗ്രാമത്തിലേക്ക് പ്രവേശിക്കാൻ വന്നപ്പോൾ ദളിത് വിഭാഗത്തിൽപ്പെട്ടവരെ ഇവിടേക്ക് കയറ്റില്ലെന്നായിരുന്നു പ്രദേശവാസികളുടെ നിലപാട്. എന്നാൽ നാരായണസ്വാമിയോടൊപ്പമുള്ളവർക്ക് പ്രവേശനം അനുവദിക്കുകയും ചെയ്തു. എന്നാൽ ജാതിയുടെ പേരിൽ വിവേചനം കാണിക്കുന്നത് ശിക്ഷാർഹമാണെന്ന് നാരായണസ്വാമി ഓർമിപ്പിച്ചെങ്കിലും പ്രദേശവാസികൾ പിന്തിരിഞ്ഞില്ല. മാത്രവുമല്ല അവർ എംപിയെ തടഞ്ഞ് വെയ്ക്കുകയും ചെയ്തു. ഗൊല്ല സമുദായത്തിൽ പെടുന്നവരാണ് ഇവിടെ താമസിക്കുന്നത്. ദളിതരേയും മറ്റ് താഴ്ന്ന വിഭാഗത്തിൽ പെട്ടവരേയും തങ്ങളുടെ ഗ്രാമത്തിലേക്ക് കയറ്റില്ലെന്നാണ് ഇവർ പറഞ്ഞത്. ഇവർ ഒബിസി വിഭാഗത്തിൽ പെട്ടവരാണ്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട മഡിക സമുദായാംഗമാണ് നാരായണസ്വാമി. അര മണിക്കൂറോളം അനുനയിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല.

എന്നാൽ, ഇതുസംബന്ധിച്ച് നാരായണസ്വാമി പരാതി നൽകിയിട്ടില്ല. ''സംഭവത്തിൽ അമർഷമുണ്ടെങ്കിലും പരാതി നൽകുന്നില്ല. ജനങ്ങൾക്ക് കൂടുതൽ അടിസ്ഥാനസൗകര്യമൊരുക്കുന്നതിനായാണ് പോയത്. പലരും ചെറിയ കുടിലുകളിലാണ് താമസിക്കുന്നത്. വരുംദിവസങ്ങളിൽ ഗ്രാമവാസികൾക്കിടയിൽ ബോധവത്കരണം നടത്താനാണ് തീരുമാനം''- നാരായണസ്വാമി പറഞ്ഞു. അന്വേഷണത്തിന് തുമകൂരു പൊലീസ് സൂപ്രണ്ട് ഉത്തരവിട്ടു. സംഭവത്തെ കർണാടക ഡെപ്യൂട്ടി മുഖ്യമന്ത്രി സിഎൻ അശ്വത് നാരായണൻ അപലപിച്ചു. 'ഗൊല്ലരഹട്ടിയിൽ പ്രവേശിക്കുന്നതിൽ നിന്ന് എംപിയെ തടഞ്ഞ വിഷയത്തിൽ ഞാൻ അപലപിക്കുന്നു. നടപടിയെടുക്കണം. നാമെല്ലാം ഒരുപോലെയാണ്, വിവേചനം ഉണ്ടാകരുത്. എല്ലാവരും ഒരേ മാംസവും രക്തവുമാണ്,' അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP