Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പശുവിന്റെ ആക്രമണത്തിനിരയായ ബിജെപി എംപിയുടെ നില ഗുരുതരം; പ്രഭാത സവാരിക്കിറങ്ങിയ 83കാരനായ ലീലാധർ വഗേലയെ പശു കുത്തിവീഴ്‌ത്തിയത് വീടിന് സമീപത്ത് വെച്ച്; വാരിയെല്ലുകൾക്കും തലയ്ക്കും പരിക്കെന്ന് ഡോക്ടർമാർ

പശുവിന്റെ ആക്രമണത്തിനിരയായ ബിജെപി എംപിയുടെ നില ഗുരുതരം; പ്രഭാത സവാരിക്കിറങ്ങിയ 83കാരനായ ലീലാധർ വഗേലയെ പശു കുത്തിവീഴ്‌ത്തിയത് വീടിന് സമീപത്ത് വെച്ച്; വാരിയെല്ലുകൾക്കും തലയ്ക്കും പരിക്കെന്ന് ഡോക്ടർമാർ

മറുനാടൻ മലയാളി ബ്യൂറോ

ഗാന്ധിനഗർ: പശുവിന്റെ ആക്രമണത്തിനിരയായ ബിജെപി എംപിയുടെ നില ഗുരുതരം. ഗുജറാത്തിലെ മുതിർന്ന ബിജെപി നേതാവും പഠാൻ എംപിയുമായ ലീലാധർ വഗേലയെ ആണ് കഴിഞ്ഞ ദിവസം പശു ആക്രമിച്ചത്. പശുവിന്റെ ആക്രമണത്തിൽ എംപിയുടെ രണ്ട് വാരിയെല്ലുകൾ ഒടിയുകയും തലക്ക് പരിക്കേൽക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം പ്രഭാത സവാരിക്കിറങ്ങിയ 83കാരനായ വഗേലയെ ഗാന്ധിനഗർ സെക്ടർ 21 ലെ സ്വന്തം വീടിന് മുന്നിൽ വച്ചായിരുന്നു തെരുവ് പശു ആക്രമിച്ചത്. തുടർന്ന് ഉടൻ തന്നെ പ്രാഥമിക പരിശോധനകൾക്ക് ശേഷം അദ്ദേഹത്തെ അപ്പോളോ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. എംപിയുടെ വാരിയെല്ലുകൾക്കും തലയ്ക്കും പരിക്കുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. അദ്ദേഹത്തിന്റെ തലയിൽ കട്ടപിടിച്ച രക്തം നീക്കം ചെയ്തതായാണ് ബന്ധുക്കളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ.

സംസ്ഥാനത്തെ ബിജെപിയുടെ മുതിർന്ന നേതാക്കളിൽ ഒരാളും ലോക്സഭ എംപിയുമായ ലീലാധർ വഗേല ഗുജറാത്തിലെ നേരത്തേ സംസ്ഥാന മന്ത്രിസഭയിൽ അംഗമായിരുന്നു. ഗോവധം ഗുജറാത്തിൽ ജീവപര്യന്തം തടവ് ശിക്ഷ വരെ ലഭിക്കുന്ന കുറ്റകൃത്യമാണ്. ഗോവധം നിരോധിച്ചതിനാൽ തെരുവുകളിൽ അലഞ്ഞു നടക്കുന്ന പശുക്കൾ വലിയ സാമൂഹിക പ്രശ്‌നമാണ് സൃഷ്ടിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP