Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

`സ്ത്രീകൾക്കെതിരെ അക്രമങ്ങൾ വർധിക്കുന്നതിന് കാരണം മൊബൈൽ ഫോണും ഇന്റർനെറ്റും`; സ്മാർട്ട് ഫോണിലൂടെ് അശ്ലീല ദൃശ്യങ്ങൾ കണ്ട് നിഷ്‌കളങ്ക മനസ്സുകൾ പോലും മലിനപ്പെടുന്നു; മധ്യപ്രദേശിൽ സ്ത്രീകൾക്കെതിരെ അക്രമം വർധിക്കുന്ന കാര്യം വിശദീകരിച്ച് ബിജെപി എംപി

`സ്ത്രീകൾക്കെതിരെ അക്രമങ്ങൾ വർധിക്കുന്നതിന് കാരണം മൊബൈൽ ഫോണും ഇന്റർനെറ്റും`; സ്മാർട്ട് ഫോണിലൂടെ് അശ്ലീല ദൃശ്യങ്ങൾ കണ്ട് നിഷ്‌കളങ്ക മനസ്സുകൾ പോലും മലിനപ്പെടുന്നു; മധ്യപ്രദേശിൽ സ്ത്രീകൾക്കെതിരെ അക്രമം വർധിക്കുന്ന കാര്യം വിശദീകരിച്ച് ബിജെപി എംപി

ഭോപ്പാൽ: ഇന്റർനെറ്റിനെതിരെയും സോഷ്യൽ മീഡിയക്ക് എതിരെയും ബിജെപി നേതാക്കൾ രംഗത്ത് വരുന്നത് പതിവാണ്. ഇന്റർനെറ്റും മൊബൈൽ ഫോണുമാണ് സ്ത്രീകൾക്കെതിരായ അക്രമം വർധിക്കാൻ കാരണമെന്ന് പുതിയ പ്രസ്താവനയുമായി രംഗത്ത് വന്നിരിക്കുകയാണ് മധ്യപ്രദേശിലെ ബിജെപി എംപി. യുവാക്കൾക്ക് ഇന്റർനെറ്റിലൂടെയും മൊബൈലിലൂടെയും അനായാസം അശ്ലീലകാര്യങ്ങൾ ലഭ്യമാകും. ഇതാണ് സ്ത്രീകൾക്കെതിരായ അക്രമം വർധിക്കാൻ കാരണമാകുന്നതെന്ന് ബിജെപി എംപി നന്ദകുമാർ സിങ് ചൗഹാൻ പറഞ്ഞു.

യുവാക്കൾക്ക് അശ്ലീലകാര്യങ്ങൾ സ്മാർട്ട് ഫോണുകളിലൂടെ കാണുവാൻ സാധിക്കും. ഇത് നിഷ്‌കളങ്ക മനസുകളെ മലിനപ്പെടുത്തുകയും അക്രമത്തിലേക്ക് നയിക്കുകയും ചെയ്യുമെന്ന് എംപി പറഞ്ഞു. മധ്യപ്രദേശിൽ സ്ത്രീകൾക്കെതിരായ ആക്രമണം വർധിക്കാനുള്ള കാരണം ആരാഞ്ഞ മാധ്യമപ്രവർത്തകരോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പൊലീസിന് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനാവില്ല. ഓരോ ഫോണും പൊലീസിനു പരിശോധക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP