Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബിജെപി എംപിയുടെ കാൽകഴുകി വെള്ളം കുടിച്ച് പാർട്ടി പ്രവർത്തകൻ; പ്രതിഷേധമുയർന്നതോടെ മഹാഭാരതത്തിൽ അതിഥികളുടെ കാൽകഴുകാറുണ്ടെന്ന് തിരിച്ചടിച്ച് നേതാവും: ഝാർഖണ്ഡിൽ നിന്നുള്ള വീഡിയോ വൈറലാകുന്നു

ബിജെപി എംപിയുടെ കാൽകഴുകി വെള്ളം കുടിച്ച് പാർട്ടി പ്രവർത്തകൻ; പ്രതിഷേധമുയർന്നതോടെ മഹാഭാരതത്തിൽ അതിഥികളുടെ കാൽകഴുകാറുണ്ടെന്ന് തിരിച്ചടിച്ച് നേതാവും: ഝാർഖണ്ഡിൽ നിന്നുള്ള വീഡിയോ വൈറലാകുന്നു

ഗോഡ്ഡ: ഝാർഖണ്ഡിൽ പൊതുപരിപാടിക്കിടെ ബിജെപി എംപിയുടെ കാൽ കഴുകി ആ വെള്ളം കുടിച്ച പാർട്ടി പ്രവർത്തകന്റെ വീഡിയോ വൈറലാകുന്നു. ഞായറാഴ്ച ഗോഡ്ഡയിൽ നടന്ന പൊതുപരിപാടിക്കിടെ ബിജെപി എംപി നിഷികാന്ത് ദ്യുബെയുടെ കാൽ കഴുകിയ ശേഷമാണ് അനുയായി ആ വെള്ളം കുടിച്ചത്. എന്നാൽ അതിൽ എന്താണിത്ര തെറ്റെന്നാണ് ദ്യൂബെ ചോദിക്കുന്നത്. തന്റെ അനുയായികൾക്കു തന്നോട് അത്ര സ്‌നേഹമുള്ളതുകൊണ്ടാണ് കാൽ കഴുകി ആ വെള്ളം കുടിക്കാൻ വരെ അവർ തയ്യാറായത്. അതൊന്നും തന്നെ ട്രോളുന്നവർക്ക് മനസ്സിലാകില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം മണ്ഡലമായ ഗോഡ്ഡയിൽ പ്രചാരണ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു ദ്യൂബെ. പ്രസംഗം അവസാനിപ്പിച്ചതിനു പിന്നാലെ ബിജെപി പ്രവർത്തകനായ പവൻ തളികയുമായി വന്നു കാലിനരികിലിരുന്നു കഴുകാൻ തുടങ്ങി. തുടർന്നു തുണി കൊണ്ടു കാലു തുടച്ചു. പിന്നീട് ആ അഴുക്കുവെള്ളം ഇയാൾ കുടിക്കുകയായിരുന്നു. ഈ സമയം 'പവൻ ഭായ് സിന്ദാബാദ്' എന്ന മുദ്രാവാക്യം വിളികൾ അണികൾ മുഴക്കുന്നുമുണ്ടായിരുന്നു.

അതേസമയം, ഝാർഖണ്ഡിൽ അതിഥികളെ ആദരിക്കുന്ന പതിവു ചടങ്ങാണ് ഇതെന്നാണു ദ്യൂബെയുടെ പക്ഷം. 'കൃഷ്ണ ഭഗവാനും മഹാഭാരതത്തിൽ സുധമയ്ക്കു വേണ്ടി ഇങ്ങനെ ചെയ്തിട്ടുണ്ട്. ഒരു ദിവസം പവന്റെ കാലു തുടയ്ക്കാനുള്ള അവസരവും എനിക്കും ലഭിച്ചേക്കാം' സമൂഹമാധ്യമത്തിലെഴുതിയ കുറിപ്പിൽ ദ്യൂബെ എഴുതി.

'പാർട്ടിയിലെ പരിചയസമ്പന്നനായ പ്രവർത്തകൻ പവൻ ആയിരക്കണക്കിന് ജനങ്ങളെ സാക്ഷിയാക്കി ഇന്നെന്റെ കാൽ കഴുകി. എന്നെങ്കിലും എനിക്കിതു പോലൊരവസരം ലഭിക്കും. അന്ന് ഞാനും ഒരു പാർട്ടി പ്രവർത്തകന്റെ കാൽ കഴുകി ആ വെള്ളം കുടിക്കും' എന്ന കുറിപ്പോടെയാണ് എംപി വീഡിയോ ഫേസ്‌ബുക്കിൽ പങ്കുവെച്ചത്. എംപിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

വളരെ ഹീനമായാണ് എംപി പ്രവർത്തകരോട് പെരുമാറിയതെന്നും അയാളെ പിന്തിരിപ്പിക്കുന്നതിനു പകരം വിഡിയോ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുകയായിരുന്നുവെന്നും പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു. മഹാഭാരത കഥകളിൽ അതിഥികളുടെ പാദപൂജ ചെയ്യുന്ന സന്ദർഭങ്ങളുണ്ടെന്നും അതു കൊണ്ട് ഈ സംഭവത്തിന്റെ പേരിൽ യാതൊരു പ്രശ്‌നവും വേണ്ടെന്നുമാണ് ദുബേയ് ആരോപണങ്ങളോട് പ്രതികരിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP