Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആരിഫ് മുഹമ്മദ് ഖാനെ രാജ്യസഭാംഗമാക്കാൻ ബിജെപി. നീക്കം; ഖാനെ സഹായിച്ചത് കേന്ദ്രസർക്കാരിന്റെ മുത്തലാഖ് ബില്ലിനെ പിന്തുണച്ചെടുത്ത നിലപാട്

ആരിഫ് മുഹമ്മദ് ഖാനെ രാജ്യസഭാംഗമാക്കാൻ ബിജെപി. നീക്കം; ഖാനെ സഹായിച്ചത് കേന്ദ്രസർക്കാരിന്റെ മുത്തലാഖ് ബില്ലിനെ പിന്തുണച്ചെടുത്ത നിലപാട്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ മുത്തലാഖ് ബില്ലിനെ പിന്തുണച്ച മുതിർന്നനേതാവ് ആരിഫ് മുഹമ്മദ് ഖാനെ രാജ്യസഭാംഗമാക്കാൻ ബിജെപി. നീക്കം. മുൻ കോൺഗ്രസ് നേതാവായ ആരിഫ് 2004-ൽ ബിജെപി. സ്ഥാനാർത്ഥിയായിരുന്നു. ഉത്തർപ്രദേശിൽനിന്ന് രാജ്യസഭാംഗമാക്കാനോ അല്ലെങ്കിൽ നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗമാക്കാനോ ആണ് ബിജെപി നേതൃത്വം പദ്ധതി ഇടുന്നത്. ആരിഫ് മുഹമ്മദ് ഖാനെ രാജ്യസഭാംഗമാക്കുന്നതിന് ആർ.എസ്.എസും സമ്മതമറിയിച്ചതായാണ് സൂചന. 2004-ൽ കൈസർഗഞ്ച് മണ്ഡലത്തിൽനിന്ന് ബിജെപി സ്ഥാനാർത്ഥിയായി ആരിഫ് മുഹമ്മദ് ഖാൻ ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. പിന്നീട്, ബിജെപി.വിട്ട ഖാൻ 15 വർഷമായി സജീവരാഷ്ട്രീയത്തിൽ ഇല്ല. മുത്തലാഖ്, ഷാബാനുകേസ് വിഷയങ്ങളിൽ രാജീവ് ഗാന്ധിയോടു കലഹിച്ചാണ് 1986-ൽ ആരിഫ് കോൺഗ്രസ് വിടുന്നത്. പിന്നീട് ജനതാദൾ, ബി.എസ്‌പി. എന്നീ പാർട്ടികളിലും പ്രവർത്തിച്ചു.

മുത്തലാഖിനെതിരേയുള്ള അദ്ദേഹത്തിന്റെ നിലപാടുകൾ കഴിഞ്ഞമാസം നടന്ന പാർലമെന്റ് സമ്മേളനകാലത്ത് ബിജെപി.യുടെ സമീപനത്തെ ന്യായീകരിക്കാനായി നരേന്ദ്ര മോദിയും അമിത് ഷായും ഉപയോഗിച്ചിരുന്നു. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയചർച്ചയിൽ പ്രധാനമന്ത്രിയും മുത്തലാഖ് ചർച്ചയിൽ ഇടപെട്ടുനടത്തിയ പ്രസംഗത്തിൽ ആഭ്യന്തരമന്ത്രിയും ഖാന്റെ നിലപാടിനെ പുകഴ്‌ത്തുകയുണ്ടായി. തന്റെ പ്രസംഗം ഉദ്ധരിച്ച് പ്രധാനമന്ത്രി ലോകത്തിനു സന്ദേശം നൽകുകയായിരുന്നുവെന്ന് ഖാനും പിന്നീട് പ്രതികരിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP