Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് യുപിയിലെ ബിജെ.പി നേതാവ് ചെയ്തത് ആകാശത്തിലേക്ക് കാഞ്ചി വലിക്കൽ; ആവേശം കൂടി ആകാശത്തേക്ക് വെടിവച്ച വനിതാ നേതാവിന്റെ നടപടി വിവാദത്തിൽ; മഞ്ജു തീവാരിയ്‌ക്കെതിരെ കേസെടുത്ത് പൊലീസും

മറുനാടൻ ഡെസ്‌ക്‌

ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനപ്രകാരം ജനങ്ങൾ വൈദ്യുതി വിളക്കുകൾ അണച്ച് ദീപം തെളിച്ചപ്പോൾ ഉത്തർപ്രദേശിലെ ബൽറാംപൂരിലെ ഒരു ബിജെപി വനിതാ നേതാവിന് കുറച്ച് ആവേശം കൂടിപ്പോയി. വിളക്ക് കത്തിക്കുന്നതിന് പകരം ആകാശത്തേക്ക് വെടിയുതിർത്താണ് മഞ്ജു തിവാരി എന്ന ബിജെപി വനിതാ നേതാവ് മോദിയുടെ ആഹ്വാനത്തെ പിന്തുണച്ചത്. ഞായറാഴ്ച രാത്രി റിവോൾവർ ഉപയോഗിച്ച് ആകാശത്തേക്ക് വെടിയുതിർത്ത മഞ്ജു തിവാരി തിരി കൊളുത്തിയത് വൻ വിവാദത്തിനായിരുന്നു.

ആഘോഷപൂർവം നടത്തിയ വെടിവയ്പിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ബിജെപി നേതാവിനെതിരെ പൊലീസും രംഗത്തെത്തി. പാർട്ടിയുടെ വനിതാ വിഭാഗം ജില്ലാ പ്രസിഡന്റായ മഞ്ജു തിവാരിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയാണെന്ന് ബൽറാംപൂർ പൊലീസ് പറഞ്ഞു. ആകാശത്തേക്ക് തോക്ക് ചൂണ്ടിനിൽക്കുന്നതും വെടിയുതിർക്കുന്നതും തൊട്ടുപിന്നാലെ സമീപത്തുള്ളയാൾ ആഹ്ലാദം പ്രകടിപ്പിക്കുന്നതുമാണ് വീഡിയോയിലുള്ളത്. കോട്വാലി നഗറിലെ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മറ്റ് നിയമനടപടികൾ നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു.

സംഭവം വിവാദമായതോടെ ഒരു ഹിന്ദി വാർത്താ ചാനലിനോട് സംസാരിക്കുന്നതിനിടയിൽ, മഞ്ജു തിവാരി തന്റെ തെറ്റിന് ക്ഷമ ചോദിക്കുകയും ചെയ്തു. രാത്രി 9 മണിക്ക് ആളുകൾ വിളക്കുകൾ കത്തിക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്തപ്പോൾ 'ദീപാവലി പോലുള്ള' ആഘോഷ അന്തരീക്ഷത്തിൽ താൻ ചെയ്തുപോയതാണ് വെടിവെപ്പെന്നും മഞ്ജു പറഞ്ഞു. കോവിഡ് 19 ന് എതിരായ പോരാട്ടത്തിൽ രാജ്യത്തെ ജനങ്ങളുടെ ഐക്യദാർഢ്യം തേടിയാണ് ഞായറാഴ്ച രാത്രി 9 മണിക്ക് 9 മിനിറ്റ് നേരം വൈദ്യുതി വിളക്കുകൾ അണച്ച് മൊബൈൽ ഫോൺ ഫ്‌ളാഷോ ദീപങ്ങളോ തെളിക്കാൻ മോദി ആഹ്വാനം ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP