Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മമത ബാനർജിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; മമതാ ബാനർജിയുടെയും ഒഡീഷ മുഖ്യമന്ത്രി പട്‌നയിക്കിന്റെ ചിത്രവും മോർഫ് ചെയ്ത് ചേർത്തുവച്ചാണ് ഇയാൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്

മമത ബാനർജിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; മമതാ ബാനർജിയുടെയും ഒഡീഷ മുഖ്യമന്ത്രി പട്‌നയിക്കിന്റെ ചിത്രവും മോർഫ് ചെയ്ത് ചേർത്തുവച്ചാണ് ഇയാൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ ബിജെപി പ്രവർത്തകൻ ബാബുയ ഘോഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. മമതാ ബാനർജിയുടെ ചിത്രവും ഒഡീഷ മുഖ്യമന്ത്രി പട്‌നയിക്കിന്റെ ചിത്രവും മോർഫ് ചെയ്ത് ചേർത്തുവച്ചാണ് ഇയാൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്. വെസ്റ്റ് മിഡ്‌നാപൂർ സ്വദേശിയാണ് ബാബുയ ഘോഷ്.

നിരവധി ബിജെപി പ്രവർത്തകർ ബാബുയ ഘോഷിന്റെ പോസ്റ്റിന് ലൈക്ക് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്തു.മമത വിവാഹം കഴിക്കാത്തതിന്റെ പ്രത്യാഘാതങ്ങൾ പശ്ചിമ ബംഗാൾ ജനത മുഴുവനായും അനുഭവിക്കുകയാണെന്ന് ബാബുയ പോസ്റ്റിൽ കുറിച്ചു.

മമതാ ബാനർജിയെ പരിഹസിച്ചു കൊണ്ട് പ്രചരിപ്പിച്ച പോസ്റ്റിൽ വേണ്ട സമയത്ത് വിവാഹം കഴിച്ചില്ലെങ്കിൽ അതിന്റെ പ്രത്യാഘാതങ്ങൾ വലുതായിരിക്കുമെന്ന് കൂട്ടിച്ചേർത്തിരുന്നു. ഇത് കൂടാതെ മമതാ ബാനർജിയെ അപമാനിക്കുന്ന തരത്തിലുള്ള ലേഖനങ്ങളും ചിത്രങ്ങളും ഇയാൾ പോസ്റ്റിനൊപ്പം കൂട്ടിച്ചേർത്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP