Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഇടക്കാല ബഡ്ജറ്റിൽ വോട്ടർമാരെ ആകർഷിക്കാൻ ബിജെപിയുടെ തന്ത്രം; നിലവിലുള്ള ആദായ നികുതി പരിധി അഞ്ചു ലക്ഷമായി ഉയർത്തിയേക്കുമെന്ന് റിപ്പോർട്ട്; കോർപ്പറേറ്റ് ടാക്‌സ് ഒരു ശതമാനം തന്നെ; ശമ്പള വരുമാനക്കാരേയും മധ്യ വർഗക്കാരെയും ആകർഷിക്കുക ലക്ഷ്യം

ഇടക്കാല ബഡ്ജറ്റിൽ വോട്ടർമാരെ ആകർഷിക്കാൻ ബിജെപിയുടെ തന്ത്രം; നിലവിലുള്ള ആദായ നികുതി പരിധി അഞ്ചു ലക്ഷമായി ഉയർത്തിയേക്കുമെന്ന് റിപ്പോർട്ട്; കോർപ്പറേറ്റ് ടാക്‌സ് ഒരു ശതമാനം തന്നെ; ശമ്പള വരുമാനക്കാരേയും മധ്യ വർഗക്കാരെയും ആകർഷിക്കുക ലക്ഷ്യം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇടക്കാല ബഡ്ജറ്റിലൂടെ വോട്ടർമാരെ ആകർഷിക്കാൻ ബിജെപി തന്ത്രങ്ങൾ ഒരുക്കുന്നുവെന്ന് സൂചന. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കേയാണ് അധികം നിലനിർത്താനായുള്ള ബിജെപി നീക്കം ശക്തമാകുന്നത്. ഇതിന്റെ ഭാഗമായി നിലവുലുള്ള ആദായ നികുതി പരിധി രണ്ടര ലക്ഷത്തിൽ നിന്നും അഞ്ചു ലക്ഷമായി ഉയർത്തുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന.

വോട്ട് ഓൺ അക്കൗണ്ട് ആയതിനാൽ പരോക്ഷ നികുതി നയത്തിൽ മാറ്റമൊന്നും വരുത്തിയേക്കില്ല. കോർപ്പറേറ്റ് ടാക്സ് ഒരുശതമാനത്തിൽതന്നെ നിലനിർത്തിയേക്കും. ശമ്പള വരുമാനക്കാരെയും മധ്യവർഗക്കാരെയും ആകർഷിക്കുകയാണ് ലക്ഷ്യം. ഫെബ്രുവരി ഒന്നിനാകും ഇടക്കാല ബജറ്റ് അവതരിപ്പിക്കുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP