Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മകനു ചികിത്സ തേടി എത്തിയ പിതാവിന്റെ കൈകൾ മുറിച്ചു തീയിലിട്ടു അവർ നൃത്തം ചവിട്ടി; മധ്യപ്രദേശിലെ ദുർമന്ത്രവാദികളുടെ കഥ

മകനു ചികിത്സ തേടി എത്തിയ പിതാവിന്റെ കൈകൾ മുറിച്ചു തീയിലിട്ടു അവർ നൃത്തം ചവിട്ടി; മധ്യപ്രദേശിലെ ദുർമന്ത്രവാദികളുടെ കഥ

ഭോപ്പാൽ: 10 വയസ്സുകാരനായ മകനു ചികിത്സ തേടിയെത്തിയ പിതാവിനെ ദുർമന്ത്രവാദികൾ കൈപ്പത്തികൾ വെട്ടിമാറ്റുകയും ജീവനോടെ തീയിട്ടു കൊലപ്പെടുത്തുകയും ചെയ്തു. മധ്യപ്രദേശിലെ മണ്ട്‌ലയ്ക്കടുത്താണ് സംഭവം. കൊല്ലപ്പെട്ട ബ്രിജ്‌ലാൽ ചോപ്രയുടെ ഭാര്യയും മകനുമാണ് പൊലീസിൽ വിവരമറിയിച്ച് സംഭംവം വിശദീകരിച്ചത്. ഇതു നിസ്സാഹയരായി നോക്കി നിൽക്കാനെ തങ്ങൾക്ക് കഴിഞ്ഞുള്ളൂവെന്ന് ഇവർ പൊലീസിനോട് പറഞ്ഞു. മന്ത്രവാദികൾ കോടാലിയുമായി ബ്രിജ്‌ലാലിനെ തുരുതുരെ വെട്ടിയെന്നും പിന്നീട് മണ്ണെണ്ണയിൽ കുതിർത്ത തുണി ഉപയോഗിച്ച് ജീവനോടെ തീയിടുകയുമായിരുന്നത്രെ. ഈ ക്രൂരകൃത്യത്തിനിടെ കൊലപാതകികൾ പൊട്ടിച്ചിരിക്കുകും പാട്ടിനൊപ്പം ബ്രിജ്‌ലാലിന്റെ മൃതശരീരത്തിനും ചുറ്റും നൃത്തം ചവിട്ടുകയായിരുന്നെന്നും പൊലസീസ് പറയുന്നു.

തന്റെ 10 വയസ്സുകാരൻ മകനു ചികിത്സ തേടിയാണ് പാർവതി എന്നറിയപ്പെടുന്ന പ്രദേശത്തെ ഒരു മന്ത്രവാദിനിയെ ബ്രിജ്‌ലാൽ സമീപിച്ചത്. എന്നാൽ ഇവർ എത്തിയ ഉടനെ പാർവതി ഇദ്ദേഹത്തെ തന്റെ എതിരാളിയായ ദുർമന്ത്രവാദിയായി കുറ്റപ്പെടുത്തുകയും അനുയായികളോട് ബ്രിജ്‌ലാലിനെ കൊലപ്പെടുത്താൻ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നത്രെ. തന്റെ ഭർത്താവിനെ അവർ വളഞ്ഞിട്ട് കുത്തിപ്പരിക്കേല്പിക്കുകയും കോടാലിയും ത്രിശൂലവുമുപയോഗിച്ച് തുരുതുരെ ആക്രമിക്കുകയും ചെയ്‌തെന്ന് ഭാര്യ സുഷമ പറയുന്നു. കൈകളിലാണ് എല്ലാ ശക്തികളുമെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ കൈകൾ ആദ്യം വെട്ടിമാറ്റിയെന്ന് അവർ പറയുന്നു. തനിക്കാരു ശക്തിയുമില്ലെന്നും മന്ത്രവാദിയല്ലെന്നും പറഞ്ഞ് അലമുറയിട്ട് കരഞ്ഞെങ്കിലും അവർ പാട്ടുപാടിയും നൃത്തം ചവിട്ടിയും നീച കൃത്യം തുടർന്നു കൊണ്ടേയിരുന്നെന്നും സുഷമ വിവരിക്കുന്നു.

സംഭവത്തിനു ശേഷം സുഷമയെയും മകനെയും ദുർമന്ത്രവാദിനിയായ പാർവത് പുറത്തു വിട്ടു. സംഭവം പുറത്തു പറഞ്ഞാൽ ശപിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തത്ര. അവിടെ നിന്നിറങ്ങിയ സുഷമയും മകനും ആ രാത്രി തന്നെ നേരെ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലെത്തി സംഭവം വിവരിക്കുകയായിരുന്നു. ഉടൻ തന്നെ പൊലീസെത്തി മന്ത്രവാദിനിയെയും ആറ് സഹായികളെയും കസ്റ്റഡിയിലെടുക്കുകയും കൊലപാതകത്തിന് കേസെടുക്കുകയും ചെയ്തു. മന്ത്രവാദത്തിനുപയോഗിക്കുന്ന വസ്തുക്കളും കൊലപാതകത്തിനുപയോഗിച്ച ആയുധങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ഏതാനും ആഴ്ചകൾക്ക് മുമ്പ് ബീഹാറിൽ, അയൽവാസിയുടെ മരണത്തിനു വേണ്ടി മന്ത്രവാദം നടത്തിയെന്നാരോപിച്ച് ആളുകൾ ഒരു യുവതിയെ വിട്ടീൽ നിന്ന് വലിച്ചിറിക്കി അടിച്ചു പരിക്കേല്പിക്കുകയും മലം തീറ്റിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിനും ആഴ്ചകൾക്ക് മുമ്പ് 18-കാരന്റെ മരണത്തിൽ പങ്കുണ്ടെന്നാരോപിച്ച് ഒരു 60-കാരിയെ തല്ലിച്ചതച്ച് ഗരുതരാവസ്ഥയിലാക്കിയത് 10 പേർ ഒഡീഷയിൽ അറസ്റ്റിലായിരുന്നു. 18-കാരന്റെ മരണം മലേറിയ മൂലമായിരുന്നെന്ന് പിന്നീട് ഡോക്ടർമാർ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. സർക്കാർ കണക്കുകൾ പ്രകാരം ഇന്ത്യയിൽ 2013-ൽ 160 ദുർമന്ത്രവാദ കൊലപാതക കേസുകളും മുൻ വർഷം 119 കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP