Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മൂന്നു മാസത്തിനിടെ ലഭിച്ചത് 3770 കോടി രൂപയുടെ കള്ളപ്പണത്തെ കുറിച്ചുള്ള വിവരങ്ങൾ; നിക്ഷേപം സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തിയത് 638 പേർ

മൂന്നു മാസത്തിനിടെ ലഭിച്ചത് 3770 കോടി രൂപയുടെ കള്ളപ്പണത്തെ കുറിച്ചുള്ള വിവരങ്ങൾ; നിക്ഷേപം സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തിയത് 638 പേർ

ന്യൂഡൽഹി: മൂന്നു മാസത്തിനിടെ ലഭിച്ചത് 3770 കോടി രൂപയുടെ കള്ളപ്പണത്തെ കുറിച്ചുള്ള വിവരങ്ങളെന്നു കേന്ദ്രസർക്കാർ. 638 അക്കൗണ്ട് ഉടമകളാണ് വിദേശ ബാങ്കുകളിലുള്ള തങ്ങളുടെ നിക്ഷേപം സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തിയത്.

കള്ളപ്പണം വെളിപ്പെടുത്താനുള്ള സമയപരിധി ഇന്നലെയാണ് അവസാനിച്ചത്. അതിനു പിന്നാലെയാണ് കേന്ദ്രം വിവരങ്ങളെക്കുറിച്ചു പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടതിനെക്കാൾ വളരെ കുറവാണിത്. 6500 കോടി രൂപയുടെ കള്ളപ്പണ നിക്ഷേപത്തെ കുറിച്ച് വെളിപ്പെടുത്തലുണ്ടാകുമെന്ന് തനിക്ക് ഉറപ്പ് പറയാനാകുമെന്നായിരുന്നു കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിൽ മോദി പറഞ്ഞത്.

അനധികൃത നിക്ഷേപങ്ങൾ വിദേശ രാഷ്ട്രങ്ങളിൽ ഉണ്ടെങ്കിൽ വെളിപ്പെടുത്താൻ കേന്ദ്ര സർക്കാർ മൂന്ന് മാസത്തെ ഇളവ് അനുവദിച്ചിരുന്നു. ഇതിന്റെ സമയപരിധി ഇന്നലെ അർദ്ധരാത്രിയാണ് അവസാനിച്ചത്. 638 അക്കൗണ്ടുടമകൾ മാത്രമാണ് ഇളവ് കാലാവധി ഉപയോഗിച്ചതെന്ന് സർക്കാർ പ്രസ്താവനയിൽ വ്യക്തമാക്കി. പുതിയ കള്ളപ്പണവിരുദ്ധ നിയമപ്രകാരമാണ് നിക്ഷേപകർക്ക് കണക്കിൽ പെടാത്ത നിക്ഷേപത്തെകുറിച്ചുള്ള വിവരങ്ങൾ സ്വമേധയാ വെളിപ്പെടുത്തുന്നതിന് ഒറ്റത്തവണ, ഏകജാലക സംവിധാനമൊരുക്കിയത്. നിക്ഷേപത്തിന്റെ 30 ശതമാനം തുക നികുതിയായും 30 ശതമാനം തുക പിഴയായും അടയ്ക്കണം.

ഇതിന് തയ്യാറാകുന്നവർക്ക് കേസിൽ നിന്ന് ഒഴിവാകാമെന്നാണ് ഇളവ്. ഇനിയും കള്ളപ്പണ വിവരങ്ങൾ വെളിപ്പെടുത്താത്തവർക്ക് പിഴ ഇരട്ടിയാകുകയും നികുതി തട്ടിപ്പിന് 10 വർഷം വരെ ജയിൽ ശിക്ഷയും ലഭിക്കുകയും ചെയ്യും. ഡൽഹിയിലെ ആദായനികുതി ഓഫിസിലായിരുന്നു കള്ളപ്പണത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകേണ്ടത്. അവസാനദിവസമായ ഇന്നലെ ഈ ഓഫിസിൽ കള്ളപ്പണനിക്ഷേപക്കാരുടെ തിരക്കായിരുന്നു. കള്ളപ്പണനിക്ഷേപത്തിന്റെ വിവരം സ്വയം വെളിപ്പെടുത്തിയവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ജൂലൈ ഒന്നിനായിരുന്നു കള്ളപ്പണവിവരം സ്വയം വെളിപ്പെടുത്താൻ കേന്ദ്രസർക്കാർ സൗകര്യമൊരുക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP