Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാഞ്ചിപുരം തിരൂപ്പൂരിൽ സ്‌ഫോടനം; രണ്ടു പേർ മരിച്ചു; പൊട്ടിത്തെറിച്ചത് കുളം വൃത്തിയാക്കുന്നതിനിടെ കിട്ടിയ പെട്ടി; ഭീകരാക്രമണ ഭീഷണി നിലനിൽക്കെയുണ്ടായ സ്‌ഫോടനം ആശങ്കപ്പെടുത്തുന്നത്  

കാഞ്ചിപുരം തിരൂപ്പൂരിൽ സ്‌ഫോടനം; രണ്ടു പേർ മരിച്ചു; പൊട്ടിത്തെറിച്ചത് കുളം വൃത്തിയാക്കുന്നതിനിടെ കിട്ടിയ പെട്ടി; ഭീകരാക്രമണ ഭീഷണി നിലനിൽക്കെയുണ്ടായ സ്‌ഫോടനം ആശങ്കപ്പെടുത്തുന്നത്   

മറുനാടൻ ഡെസ്‌ക്‌

തിരുപ്പൂർ; ലഷ്‌കർ തയിബ ഭീകർ നുഴഞ്ഞുകയറിതിനെത്തുടർന്ന് തമിഴ്‌നാട്ടിൽ അതീവ സുരക്ഷ ജാഗ്രത നിലനിൽക്കെ കാഞ്ചിപുരം തിരുപ്പൂരിൽ സ്‌ഫോടനത്തിൽ രണ്ടുപേർ കൊല്ലപെട്ടു. നേരത്തെ ഭീകരാക്രമണ സാധ്യതാ മുന്നറിയിപ്പ് ഇന്റലിജെന്റ്‌സ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സ്‌ഫോടനം. ആറു തീവ്രവാദികൾ കോയമ്പത്തൂരിൽ കടന്നെന്നായിരുന്നു മുന്നറിയിപ്പ് നൽകിയിരുന്നത്.

തിരുവഞ്ചൂർ മാണാമ്പതി ഗ്രാമത്തിലെ ഗംഗയമൻ കോവിനു പിന്നിലെ കുളം വൃത്തിയാക്കുമ്പോൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ പെട്ടി തുറന്നപ്പോഴായിരുന്നു സ്‌ഫോടനം.സൂര്യ, ദിലീപ് രാഘവൻ എന്നിവരാണ് കൊല്ലപെട്ടത്. സാരമായി പരുക്കേറ്റ ജയരാജ്, തിരുമാൾ ,യുവരാജ് എന്നിവർ കാഞ്ചിപുരത്തെ ആശുപത്രിയിൽ ചികിൽസയിലാണ്.

ഭീകരാക്രമണ ഭീഷണി നിലനിൽക്കെയുണ്ടായ സ്‌ഫോടനം സുരക്ഷ ഏജൻസികളെ ആശങ്കയിലാഴ്‌ത്തി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സ്ഥലത്ത് പരിശോധന നടക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP