Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ജനുവരി 30ന് ആയുധം വെച്ച് കീഴടങ്ങുന്നത് 1500ഓളം വരുന്ന ബോഡോ തീവ്രവാദികൾ; സമാധാന കരാറിൽ ഒപ്പുവെച്ചത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ; ഫെബ്രുവരിയിൽ അസമിൽ ആഘോഷ പരിപാടികളെന്നും മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ

ജനുവരി 30ന് ആയുധം വെച്ച് കീഴടങ്ങുന്നത് 1500ഓളം വരുന്ന ബോഡോ തീവ്രവാദികൾ; സമാധാന കരാറിൽ ഒപ്പുവെച്ചത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ; ഫെബ്രുവരിയിൽ അസമിൽ ആഘോഷ പരിപാടികളെന്നും മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: നിരോധിത സംഘടനയായ നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്റ് ആയുധം ഉപേക്ഷിക്കുന്നു. ബോഡോ തീവ്രവാദികളും സർക്കാരുമായി സമാധാന കരാറിൽ ഒപ്പുവെച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാലും സംഘടനയുടെ നേതാക്കളുമാണ് സമാധാന കരാറിൽ ഒപ്പുവച്ചത്. 1500ഓളം വരുന്ന ബോഡോ പോരാളികൾ ജനുവരി മുപ്പതിന് ആയുധം വെച്ച് കീഴടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. സമാധാന കരാറിൽ ഒപ്പുവച്ചതിന്റെ ഭാഗമായി ഫെബ്രുവരിയിൽ സംസ്ഥാനത്ത് ആഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി സോനോവാൾ വ്യക്തമാക്കി.

വർഷങ്ങളായി വിഘടനവാദം ഉയർത്തിപ്പിടിച്ച് അസമിൽ ആഭ്യന്തര കലാപങ്ങൾ നടത്തിക്കൊണ്ടിരുന്ന സംഘടനയാണ് ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാൻഡ്. ആൾ ബോഡോ സ്റ്റുഡന്റസ് യൂണിയനും ആയുധം ഉപേക്ഷിച്ച് കരാറിൽ ഒപ്പുവച്ചിട്ടുണ്ട്. എൻഡിഎഫ്ബിയുടെയും എബിഎസ്യുവിന്റെയും നാല് വിഭാഗങ്ങളാണ് കീഴടങ്ങിയിരിക്കുന്നത്.

'കേന്ദ്രവും അസം സർക്കാരും ബോഡോ പ്രതിനിധികളുമായി ഒരു സുപ്രധാന കറാറിൽ ഒപ്പുവച്ചിരിക്കുന്നു. അസമിനും ബോഡോ ജനതയ്ക്കും തിളക്കമാർന്ന ഭാവി ഉറപ്പുനൽകുന്ന കരാറാണിത്.'- അമിത് ഷാ പറഞ്ഞു. ഈ കരാർ ബോഡോ സംസ്‌കാരത്തെയും ഭാഷയെയും സംരക്ഷിക്കുകയും അവരുടെ സാമ്പത്തിക, രാഷ്ട്രീയ ആവശ്യങ്ങൾ അംഗീകരിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP