Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കർണാടകയിൽ പഞ്ചസാര ഫാക്ടറിയിൽ പൊട്ടിത്തെറി; അഞ്ചു പേർക്ക് ദാരുണാന്ത്യം; ഫാക്ടറി ബിജെപി എംഎൽഎ മുരുഗേഷ് നിരാണിയുടെ ഉടമസ്ഥതയിലുള്ളത്; പൊട്ടിത്തെറിയെ തുടർന്ന് ഫാക്ടറി പ്രവർത്തിച്ചിരുന്ന മൂന്നു നില കെട്ടിടം നിലംപൊത്തി; നാലഞ്ചു പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

കർണാടകയിൽ പഞ്ചസാര ഫാക്ടറിയിൽ പൊട്ടിത്തെറി; അഞ്ചു പേർക്ക് ദാരുണാന്ത്യം; ഫാക്ടറി ബിജെപി എംഎൽഎ മുരുഗേഷ് നിരാണിയുടെ ഉടമസ്ഥതയിലുള്ളത്; പൊട്ടിത്തെറിയെ തുടർന്ന് ഫാക്ടറി പ്രവർത്തിച്ചിരുന്ന മൂന്നു നില കെട്ടിടം നിലംപൊത്തി; നാലഞ്ചു പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

മറുനാടൻ ഡെസ്‌ക്‌

ബാഗൽകോട്ട്: കർണാടകയിലെ ബാഗൽകോട്ട് ജില്ലയിൽ പഞ്ചസാര ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ അഞ്ചു പേർക്ക് ദാരുണാന്ത്യം. നാലു പേർക്ക് ഗുരുതരമായി പരിക്കേറ്റു. പൊട്ടിത്തെറിയിൽ അഞ്ചുപേരും തൽക്ഷണം മരിക്കുകയായിരുന്നു. മുദോലി താലൂക്കിലെ കുലാലി ഗ്രാമത്തിലാണ് സംഭവം. മുൻ മന്ത്രിയും ബിജെപി എംഎൽഎ മുരുഗേഷ് നിരാണിയുടെ ഉടമസ്ഥതയിലുള്ള ഫാക്ടറിയിലാണ് അപകടമുണ്ടായത്. ഇദ്ദേഹത്തിന്റ സഹോദരൻ സങ്ക്‌മേഷ് സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.

ഇനിയും നാലഞ്ചു പേർ നിലംപതിച്ച കെട്ടിടത്തിന് ഉള്ളിൽ കുടുങ്ങി കിടക്കുന്നതായാണ് വിവരം. ഇവർക്കായുള്ള രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവമുണ്ടായത്. ബോയിലർ പൊട്ടിത്തെറിച്ചതാണ് അപകടത്തിനു കാരണമായതെന്ന് സംശയിക്കുന്നു. പൊട്ടിത്തെറിയെ തുടർന്ന് ഫാക്ടറി പ്രവർത്തിച്ചിരുന്ന മൂന്നു നില കെട്ടിടം നിലംപതിക്കുകയും ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP