Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മുസ്ലിം ആരാധനാലയത്തിലുണ്ടായ ചാവേർ ആക്രമണത്തിൽ 13 മരണം; ബലുചിസ്താനിൽ കൊല്ലപ്പെട്ടവരിൽ ഒരു പൊലീസ് കോൺസ്റ്റബിളും; മേഖലയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

മുസ്ലിം ആരാധനാലയത്തിലുണ്ടായ ചാവേർ ആക്രമണത്തിൽ 13 മരണം; ബലുചിസ്താനിൽ കൊല്ലപ്പെട്ടവരിൽ ഒരു പൊലീസ് കോൺസ്റ്റബിളും; മേഖലയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

മറുനാടൻ ഡസ്‌ക്

ബലൂചിസ്താൻ: പാക്കിസ്ഥാനിലെ ബലൂചിസ്താൻ മേഖലയിലെ മുസ്ലിം ആരാധനാലയത്തിലുണ്ടായ ചാവേർ ആക്രമണത്തിൽ 13 പേര് കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഫത്തേപൂർ ദർഗയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിൽ ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു. ജൽമഗ്‌സി ജില്ലയിലുണ്ടായ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരിൽ ഒരു പൊലീസ് കോൺസ്റ്റബിളും ഉൾപ്പെട്ടിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

ജാൽ മഗസ്സിയിലെ ആരാധനാലയത്തിലാണ് ആക്രമണമുണ്ടായത്. ഉറൂസ് നടക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. സ്‌ഫോടക വസ്തുവുമായെത്തിയ ആക്രമിയെ പൊലീസ് തടയാൻ ശ്രമിച്ചെങ്കിലും പൊട്ടിത്തെറിയുണ്ടാവുകയായിരുന്നു. പള്ളിയിൽ പ്രാർത്ഥനകൾക്കായി നിരവധി ആളുകൾ എത്തിയിരുന്ന സമയത്താണ് സ്‌ഫോടനമുണ്ടായത്.

സ്‌ഫോടനത്തിൽ 13 പേര് കൊല്ലപ്പെട്ടതായും നിരവധി ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പൊലീസ് മേധാവി അസദ്ദുല്ലാഹ് ഗാഖർ അറിയിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ നില ഗുരുതരമാണെന്നും മരണസഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരിക്കേറ്റവരിൽ രണ്ട് പൊലീസുകാരും ഉൾപ്പെടുന്നു. രക്ഷാപ്രവർത്തനത്തിനും സുരക്ഷയ്ക്കും ആവശ്യമായി നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ബലൂചിസ്താൻ ആഭ്യന്തര മന്ത്രി അറിയിച്ചു.

ആക്രമണം നടന്ന മേഖലയിൽ പ്രദേശിക ഭരണകൂടം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാന നഗരത്തിൽ നിന്നും നാല് കിലോമീറ്റർ മാറിയാണ് ആരാധനാലയം സ്ഥിതി ചെയ്യുന്നത്. സ്‌ഫോടനത്തിൽ പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രികളിൽ സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP