Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചെക്ക സിവന്ത വാനത്തിലെ സംഭാഷണങ്ങൾക്കെതിരെ പ്രതിഷേധം; മണിരത്‌നം ചിത്രത്തിന്റെ സംഭാഷണങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാജ ബോംബ് ഭീഷണി; സംഭവത്തിന് പിന്നാലെ മണിരത്‌നത്തിന്റെ ഓഫീസിൽ ബോംബ് സ്‌ക്വാഡ് വക പരിശോധന

ചെക്ക സിവന്ത വാനത്തിലെ സംഭാഷണങ്ങൾക്കെതിരെ പ്രതിഷേധം; മണിരത്‌നം ചിത്രത്തിന്റെ സംഭാഷണങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാജ ബോംബ് ഭീഷണി; സംഭവത്തിന് പിന്നാലെ മണിരത്‌നത്തിന്റെ ഓഫീസിൽ ബോംബ് സ്‌ക്വാഡ് വക പരിശോധന

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ചെക്ക സിവന്ത വാനം സിനിമയുടെ സംഭാഷണങ്ങൾക്കെതിരെ 'ബോംബ് ഭീഷണി' ! മണിരത്‌നത്തിന്റെ ഏറ്റവും പുതിയ സിനിമയിലെ സംഭാഷണങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുൻപ് ചില തീവ്ര സ്വഭാവമുള്ള സംഘടനകൾ രംഗത്തെത്തിയതിന് പിന്നാലെയാണ് മണിരത്‌നത്തിന്റെ ഓഫീസിൽ ബോംബ് വയ്ക്കുമെന്ന് ഭീഷണിയുണ്ടായത്.

ബോംബ് സ്‌ക്വാഡും പൊലീസും മണിരത്നത്തിന്റെ ഓഫീസിൽ പരിശോധന നടത്തിയെങ്കിലും ബോംബുകളൊന്നും കണ്ടെത്താനായില്ല.അതേസമയം പൊലീസ് സംഭവത്തിൽ അന്വേഷണമാരംഭിച്ചിട്ടുണ്ട്. സൂപ്പർഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ചിത്രം നാല് ദിവസം കൊണ്ട് 30 കോടി രൂപയാണ് നേടിയത്.

ഗ്യാങ്സറ്റർ ഡ്രാമ ഗണത്തിൽപ്പെടുത്താവുന്ന സിനിമയിൽ പ്രകാശ് രാജ്, അരവിന്ദ് സാമി, അരുൺ വിജയ്, സിമ്പു, വിജയ് സേതുപതി, അദിതി റാവു, ജ്യോതിക തുടങ്ങി വൻതാരനിരയാണ് അണിനിരക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP