Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'കാശ്മീരിനെ ബഹിഷ്‌കരിക്കുക'; മേഘാലയ ഗവർണറിന്റെ പരാമർശം വിവാദത്തിലേക്ക്; വിമർശനവുമായി രാഷ്ട്രീയ ഭേദമില്ലാതെ നേതാക്കൾ; തഥാഗത റോയിയെ ഗവർണർ സ്ഥാനത്തുനിന്നു പുറത്താക്കണമെന്ന് ഒമർ അബ്ദുള്ള

'കാശ്മീരിനെ ബഹിഷ്‌കരിക്കുക'; മേഘാലയ ഗവർണറിന്റെ പരാമർശം വിവാദത്തിലേക്ക്; വിമർശനവുമായി രാഷ്ട്രീയ ഭേദമില്ലാതെ നേതാക്കൾ; തഥാഗത റോയിയെ ഗവർണർ സ്ഥാനത്തുനിന്നു പുറത്താക്കണമെന്ന് ഒമർ അബ്ദുള്ള

മറുനാടൻ ഡെസ്‌ക്‌

ഷില്ലോംഗ്: കാശ്മീരിൽനിന്നുള്ള എല്ലാത്തിനെയും ബഹിഷ്‌കരിക്കണമെന്ന് മേഘാലയ ഗവർണർ തഥാഗത റോയി. ഗവർണറിന്റെ പരാമർശം വിവാദത്തിന് തിരികൊളുത്തി. പരാമർശത്തിനെതിരെ രാഷ്ട്രീയ ഭേദമില്ലാതെയാണ് വിമർശനങ്ങൾ ഉയരുന്നത്. പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട വാർത്തകളോടു പ്രതികരിച്ചാണ് ഗവർണറുടെ ട്വീറ്റ്. അമർനാഥ് യാത്രയും കാശ്മീരിൽനിന്നുള്ള ഉത്പന്നങ്ങളും ബഹിഷ്‌കരിക്കണമെന്നും മുൻ ബിജെപി നേതാവു കൂടിയായ ഗവർണർ ആവശ്യപ്പെട്ടു.

പ്രസ്താവന വിവാദമായതോടെ വിമർശനവുമായി രാഷ്ട്രീയ ഭേദമില്ലാതെ നേതാക്കൾ രംഗത്തെത്തി. റോയിയെ ഗവർണർ സ്ഥാനത്തുനിന്നു പുറത്താക്കണമെന്ന് ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ആവശ്യപ്പെട്ടു. മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും ഗവർണർക്കെതിരേ രംഗത്തെത്തി.

ഇന്ത്യൻ സൈന്യത്തിൽനിന്നു വിരമിച്ച ഒരു കേണലിന്റെ ആവശ്യം: കാഷ്മീർ സന്ദർശിക്കരുത്. രണ്ടു വർഷത്തേക്ക് അമർനാഥ് യാത്ര നടത്തരുത്. കാശ്മീരിലെ കച്ചവട സ്ഥലങ്ങളിൽനിന്നോ എല്ലാ ശൈത്യകാലത്തും വരുന്ന കാശ്മീർ വ്യാപാരികളിൽനിന്നോ ഒരു ഉത്പന്നങ്ങളും വാങ്ങരുത്. കാശ്മീരിന്റേതായ എല്ലാത്തിനെയും ബഹിഷ്‌കരിക്കുക- റോയി ട്വീറ്റ് ചെയ്തു. ഇതിനോടു താൻ യോജിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP