Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഞാൻ ഒരിക്കലും വധശിക്ഷാ മുറി സന്ദർശിച്ചിട്ടില്ല: വാതിലുകളും മതിലുകളും തകർന്നു, കുറ്റിക്കാടുകൾ വളർന്ന് പന്തലിച്ചു; തൂക്കുമരത്തിന്റെ ഇരുമ്പ് ലിവർ തുരുമ്പെടുത്തു നശിച്ചു; ബ്രിട്ടീഷുകാരുടെ കാലത്തേ കാത്തുവെച്ച കഴുമരത്തിന്റെ ശേഷിപ്പുകൾ കഥപറഞ്ഞ് കുറ്റവാളിയെത്താത്ത മഥുരയിലെ ഏക വനിതാ തൂക്കുമുറി

'ഞാൻ ഒരിക്കലും വധശിക്ഷാ മുറി സന്ദർശിച്ചിട്ടില്ല: വാതിലുകളും മതിലുകളും തകർന്നു, കുറ്റിക്കാടുകൾ വളർന്ന് പന്തലിച്ചു; തൂക്കുമരത്തിന്റെ ഇരുമ്പ് ലിവർ തുരുമ്പെടുത്തു നശിച്ചു; ബ്രിട്ടീഷുകാരുടെ കാലത്തേ കാത്തുവെച്ച കഴുമരത്തിന്റെ ശേഷിപ്പുകൾ കഥപറഞ്ഞ് കുറ്റവാളിയെത്താത്ത മഥുരയിലെ ഏക വനിതാ തൂക്കുമുറി

മറുനാടൻ മലയാളി ബ്യൂറോ

മഥുര: സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലിന്നുവരെ സ്ത്രീയെ തൂക്കിക്കൊന്നിട്ടില്ല. എന്നെങ്കിലും അതിനിടവന്നാലോ എന്നു കരുതി ബ്രിട്ടീഷുകാരുടെ കാലത്തേ കാത്തുവെച്ച കഴുമരത്തിന്റെ ശേഷിപ്പുകൾ ഉത്തർപ്രദേശിലെ മഥുരയിലുള്ള തൂക്കുമുറിയിലുണ്ട്. ഉത്തർപ്രദേശിലെ ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായ മധുരയിലാണ് ഇത്തരമൊരു തൂക്ക് മുറി ഇപ്പോഴുമുള്ളത്, പക്ഷേ ആർക്കും ഇതിനെക്കുറിച്ച് അറിയില്ല. ബ്രിട്ടീഷുകാരുടെ കാലത്തേ കാത്തുവെച്ച വനിതാ കഴുമരത്തിന്റെ ശേഷിപ്പുകൾ ഇപ്പോഴുമുള്ളത്.

1870 ൽ ബ്രിട്ടീഷ് ഭരണകാലത്ത് നിർമ്മിച്ച ഈ തൂക്കു മുറിയുടെ വികാരാധീനമായ കഥയാണ് ഇപ്പോൾ ഏറെ ശ്രദ്ധേയം. ഇന്ത്യയിലെ ഈ തൂക്കു മുറിയുടെ ഏക പരാമർശം 1956 ലെ യുപി ജയിൽ മാനുവലിൽ കാണാം. ജവഹർ ബാഗിന് സമീപമാണ് ജയിൽ സ്ഥിതിചെയ്യുന്നത്. യുപി ജയിൽ ചട്ടം അനുസരിച്ച് 150 വർഷങ്ങൾക്ക് മുമ്പ് 1870 ലാണ് മഥുര ജയിൽ സ്ഥാപിതമായത്. ജയിലിനൊപ്പം ഒരു വനിതാ വധശിക്ഷാ മുറിയും ജയിൽ മതിലുകൾക്കുള്ളിൽ നിർമ്മിച്ചുവെന്ന് ഇപ്പോഴത്തെ മുതിർന്ന ജയിൽ സൂപ്രണ്ട് ശൈലേന്ദ്ര കുമാർ മൈത്രേയ പറയുന്നു.

ഉത്തർപ്രദേശിൽ നിലവിൽ 62 ജയിലുകളുണ്ട്. ഏറ്റവും പുതിയത് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അംബേദ്കർ നഗറിൽ ഉദ്ഘാടനം ചെയ്യ്തിരുന്നു. മഥുര ജയിലിനെ സംബന്ധിച്ചിടത്തോളം 554 തടവുകാരുടെ ശേഷിയുണ്ടെങ്കിലും 1600 ലധികം തടവുകാരുണ്ട്. 30 വനിതാ തടവുകാരുടെ ശേഷിയിൽ നൂറിലധികം പേർ ഈ ജയിലിലാണ്. ജയിലിൽ തിങ്ങിനിറഞ്ഞതിനാൽ നിരവധി പ്രശ്നങ്ങൾ നേരിടുന്നതായി സൂപ്രണ്ട് പറഞ്ഞു.

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സ്ത്രീകളെ മാത്രമേ ഇവിടെ തൂക്കിക്കൊല്ലുകയുള്ളൂ. ജയിൽ മാനുവലിൽ ഇത് പ്രത്യേകം പരാമർശിച്ചിട്ടുണ്ട്, ''എസ്എസ്‌പി മൈത്രേയ പറഞ്ഞു. ജയിലിലെ തൂക്കു മുറി എപ്പോഴെങ്കിലും സന്ദർശിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ ''ഞാൻ ഒരിക്കലും വധശിക്ഷാ മുറി സന്ദർശിച്ചിട്ടില്ല. അവിടെ ഒന്നും അവശേഷിക്കുന്നില്ല. വാതിലുകൾ തകർന്നു, മതിലുകൾ തകർന്നു. കുറ്റിക്കാടുകളും കുറ്റിച്ചെടികളും അവിടെ വളർന്നു. തൂക്കുമരത്തിന്റെ ഇരുമ്പ് ലിവർ തുരുമ്പെടുത്തു കഴിഞ്ഞതായി ഇവർ പറഞ്ഞു. വാസ്തവത്തിൽ ഇന്നുവരെ ആരെയും ഇവിടെ തൂക്കിലേറ്റിയിട്ടില്ല, അതിനാൽ ഇത് ഒരിക്കലും ഇവിടെ ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP