Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ടീനക്ക് യുവാവുമായി കടുത്ത പ്രണയം; വീട്ടിൽ അറിയിച്ചതോടെ എതിർപ്പുമായി കുടുംബാംഗങ്ങൾ; വീട്ടുകാരുടെ മുന്നറിയിപ്പ് അവഗണിച്ച് പ്രണയം തുടർന്ന ടീനയെ വെടിവെച്ചു കൊന്നു അർദ്ധ സഹോദരൻ; വെടിയേറ്റത് സ്വകാര്യഭാഗങ്ങളിൽ

പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ടീനക്ക് യുവാവുമായി കടുത്ത പ്രണയം; വീട്ടിൽ അറിയിച്ചതോടെ എതിർപ്പുമായി കുടുംബാംഗങ്ങൾ; വീട്ടുകാരുടെ മുന്നറിയിപ്പ് അവഗണിച്ച് പ്രണയം തുടർന്ന ടീനയെ വെടിവെച്ചു കൊന്നു അർദ്ധ സഹോദരൻ; വെടിയേറ്റത് സ്വകാര്യഭാഗങ്ങളിൽ

സ്വന്തം ലേഖകൻ

മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ വീണ്ടും ദുരഭിമാന കൊലപാതകം. പ്രണയബന്ധത്തിന്റെ പേരിൽ സഹോദരിയെ അർദ്ധ സഹോദരൻ വെടിവെച്ചു കൊലപ്പെടുത്തി. മീററ്റിലെ സർദാന സ്വദേശിയും പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയുമായ ടീന ചൗധരിയാണ് വെടിയേറ്റു മരിച്ചത്. സംഭവത്തിൽ ടീനയുടെ അർധസഹോദരൻ പ്രശാന്ത് ചൗധരി അടക്കമുള്ള കുടുംബാംഗങ്ങൾക്കെതിരേ പൊലീസ് കേസെടുത്തു. മുഖ്യപ്രതിയായ പ്രശാന്തിനെ പിടികൂടാനായിട്ടില്ലെങ്കിലും കുടുംബാംഗങ്ങളായ നാലുപേർ കസ്റ്റഡിയിലാണെന്ന് പൊലീസ് അറിയിച്ചു.

ശനിയാഴ്ചയായിരുന്നു അതിദാരുണമായ സംഭവമുണ്ടായത്. പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ടീനയും ഒരു യുവാവും തമ്മിൽ പ്രണയത്തിലായിരുന്നു. ഇക്കാര്യം ടീന വീട്ടിലറിയിച്ചിരുന്നുവെങ്കിലും കുടുംബാംഗങ്ങൾ ഈ ബന്ധത്തെ എതിർത്തു. ഒരുകാരണവശാലും ഈ ബന്ധം അംഗീകരിക്കില്ലെന്നും അവസാനിപ്പിക്കണമെന്നും പ്രശാന്ത് അടക്കമുള്ളവർ ടീനയോട് ആവശ്യപ്പെട്ടു. എന്നാൽ ഇതെല്ലാം അവഗണിച്ച് ടീന തന്റെ പ്രണയം തുടരുകയായിരുന്നു.

ശനിയാഴ്ച ബന്ധുക്കളടക്കം പങ്കെടുത്ത ഒരു ജന്മദിന ആഘോഷത്തിനിടെയാണ് പ്രശാന്ത് ടീനയെ വെടിവെച്ച് കൊലപ്പെടുത്തിയത്. സുഹൃത്തിനൊപ്പം അമിതമായി മദ്യപിച്ച പ്രശാന്ത് ടീനയുടെ സ്വകാര്യഭാഗങ്ങൾക്ക് നേരേ വെടിയുതിർക്കുകയായിരുന്നു. പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽനിന്നും പിൻഭാഗത്തുനിന്നും മൂന്ന് വെടിയുണ്ടകളാണ് കണ്ടെടുത്തത്. സംഭവത്തിനുശേഷം പ്രശാന്ത് ഓടിരക്ഷപ്പെട്ടു.

അതേസമയം, വെടിയേറ്റ് മണിക്കൂറുകൾ കഴിഞ്ഞാണ് ടീനയെ ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചത്. കവർച്ചാശ്രമത്തിനിടെ അക്രമികൾ വെടിവെച്ചതാണെന്നായിരുന്നു ബന്ധുക്കൾ ആദ്യം മൊഴിനൽകിയത്. സംഭവസ്ഥലത്ത് നിന്ന് രക്തക്കറയടക്കം തുടച്ചുനീക്കുകയും ചെയ്തിരുന്നു. ഇതെല്ലാം സസൂക്ഷ്മം നിരീക്ഷിച്ച പൊലീസിന് സംശയം വർധിച്ചതോടെയാണ് ബന്ധുക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP