Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സൈന്യം തന്നെ വേട്ടയാടുന്നുവെന്ന് ബിഎസ്എഫ് ജവാൻ തേജ് ബഹാദൂർ; ഭക്ഷണം മോശമെന്ന് പോസ്റ്റിട്ട ജവാൻ പുതിയ വീഡിയോയുമായി രംഗത്ത്; സ്വന്തം വകുപ്പിലെ അഴിമതി ഇല്ലാതാക്കാനാണ് തന്റെ ശ്രമമെന്നും സൈനികൻ

സൈന്യം തന്നെ വേട്ടയാടുന്നുവെന്ന് ബിഎസ്എഫ് ജവാൻ തേജ് ബഹാദൂർ; ഭക്ഷണം മോശമെന്ന് പോസ്റ്റിട്ട ജവാൻ പുതിയ വീഡിയോയുമായി രംഗത്ത്; സ്വന്തം വകുപ്പിലെ അഴിമതി ഇല്ലാതാക്കാനാണ് തന്റെ ശ്രമമെന്നും സൈനികൻ

ന്യൂഡൽഹി: സൈന്യം തന്നെ മാനസികമായി വേട്ടയാടുന്നുവെന്ന് ബിഎസ്എഫ് ജവാൻ തേജ് ബഹാദൂർ. ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത പുതിയ വീഡിയോയിലാണ് ജവാന്റെ പുതിയ ആരോപണം. ജവാന്മാർക്ക് ലഭിക്കുന്ന മോശം ഭക്ഷണം സംബന്ധിച്ച വീഡിയോ തേജ് ബഹാദൂർ നേരത്തെ പുറത്തുവിട്ടിരുന്നു.

സ്വരാജ് സമാചാർ എന്ന ഫേസ്‌ബുക്ക് പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. തന്റെ മൊബൈൽ ഫോൺ പിടിച്ചുവച്ചിരിക്കുകയാണെന്ന് തേജ് ബഹാദൂർ ആരോപിച്ചു. തനിക്ക് പാക്കിസ്ഥാനുമായി ബന്ധമുണ്ടെന്ന് വരുത്താനാണ് ഈ നടപടി. രാജ്യത്തെ അഴിമതി ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെന്നാണ് പ്രധാനമന്ത്രി അവകാശപ്പെടുന്നത്.

എന്നാൽ, സ്വന്തം വകുപ്പിലെ അഴിമതി ഇല്ലാതാക്കണമെന്നാണ് താൻ ആവശ്യപ്പെടുന്നത്. മോശം ഭക്ഷണം സംബന്ധിച്ച തന്റെ വീഡിയോ സത്യസന്ധമാണെന്നും ബഹാദൂർ കൂട്ടിച്ചേർത്തു. എന്റെ ഫോൺ ദുരുപയോഗം ചെയ്യുന്നതായി ഞാനറിഞ്ഞു. സൈനികർക്ക് മോശം ഭക്ഷണമാണ് നൽകുന്നതെന്ന് പരാതിപ്പെട്ടുള്ള എന്റെ വീഡിയോ സത്യസന്ധമാണെന്ന് പ്രധാനമന്ത്രിയെ അറിയിക്കാൻ ഞാൻ ആഹ്രഹിക്കുന്നു. മാനസിക പീഡനങ്ങൾ ഏറ്റുവാങ്ങുകയാണ് ഞാനിപ്പോൾ.- തേജ് പുതിയ വീഡിയോയിൽ വ്യക്തമാക്കി.

പുതിയ വീഡിയോയിലുള്ളത് തേജ് തന്നെയാണെന്ന് ബി.എസ്.എഫ് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. ഫെബ്രുവരി മൂന്നാം വാരം ഭാര്യ സന്ദർശിക്കാൻ എത്തിയപ്പോഴാകാം സൈനികൻ ദൃശ്യങ്ങളെടുത്തത്. തേജിന് ചില പാക്കിസ്ഥാൻ സ്വദേശികൾ ഫേസ്‌ബുക്ക് സുഹൃത്തുക്കളായിട്ടുണ്ട്. അവർ ഏതെങ്കിലും തരത്തിൽ സൈനികനെ സ്വാധീനിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരികയാണെന്നും അവർ കൂട്ടിച്ചേർത്തു.

ജവാന്മാർക്ക് മോശപ്പെട്ട് ഭക്ഷണമാണ് ലഭിക്കുന്നതെന്ന് കാണിച്ച് ജനുവരിയിലാണ് ജവാൻ ഫേസ്‌ബുക്കിൽ രംഗത്തെത്തിയിരുന്നത്. മോശം ഭക്ഷണത്തിന്റെ ദൃശ്യസഹിതം 'ഈ ഭക്ഷണം കഴിച്ച് ഒരു ജവാന് പത്ത് മണിക്കൂർ ജോലി ചെയ്യാൻ കഴിയുമോ?' എന്നായിരുന്നു തേജിന്റെ ചോദ്യം.

പല ദിവസങ്ങളിലും അതിർത്തിയിൽ കാവൽ നിൽക്കുന്നത് വിശന്ന വയറോടെയാണെന്നും, ലഭിക്കുന്ന ഭക്ഷണം വളരെ മോശമാണെന്നുമായിരുന്നും യാദവ് പരാതിപ്പെട്ടു. ഉന്നത ഉദ്യോഗസ്ഥരെയടക്കം വിമർശിക്കുന്ന നാല് മിനിറ്റോളം ദൈർഘ്യമുള്ള ജവാന്റെ ഫേസ്‌ബുക്ക് വീഡിയോ വൈറലായതിന് പിന്നാലെ സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ഉത്തരവിട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP