Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കർണാടകയിൽ തകർന്നു വീണ കെട്ടിടത്തിനുള്ളിൽ കുടുങ്ങിയവരിൽ ഒരാളെ പുറത്തെടുത്തത് 62 മണിക്കൂറിന് ശേഷം; ധർവാഡിലുണ്ടായ അപകടത്തിൽ 15 പേർ മരിച്ചതിന് പിന്നാലെ ആറു പേർ ഇനിയും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുവെന്ന് സൂചന; നിർമ്മാണം നടത്തിയ എഞ്ചിനീയറെ അറസ്റ്റ് ചെയ്‌തെന്ന് പൊലീസ്; രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ ട്വീറ്റ് ചെയ്ത് ഉന്നത ഉദ്യോഗസ്ഥൻ

കർണാടകയിൽ തകർന്നു വീണ കെട്ടിടത്തിനുള്ളിൽ കുടുങ്ങിയവരിൽ ഒരാളെ പുറത്തെടുത്തത് 62 മണിക്കൂറിന് ശേഷം; ധർവാഡിലുണ്ടായ അപകടത്തിൽ 15 പേർ മരിച്ചതിന് പിന്നാലെ ആറു പേർ ഇനിയും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുവെന്ന് സൂചന;  നിർമ്മാണം നടത്തിയ എഞ്ചിനീയറെ അറസ്റ്റ് ചെയ്‌തെന്ന് പൊലീസ്; രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ ട്വീറ്റ് ചെയ്ത് ഉന്നത ഉദ്യോഗസ്ഥൻ

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു: കർണാടകയിലെ ധർവാർഡിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നു വീണതിന് പിന്നാലെ രക്ഷാപ്രവർത്തനം തുടരുന്നുവെന്ന് അധികതൃർ. ഇതിനിടെ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന യുവാവിനെ 62 മണിക്കൂറിന് ശേഷം പുറത്തെത്തിച്ചു. വെള്ളിയാഴ്‌ച്ച രാവിലെയാണ് സോമു എന്ന യുവാവിനെ രക്ഷാപ്രവർത്തകർ പുറത്തെത്തിച്ചത്. ചൊവ്വാഴ്‌ച്ച ധർവാഡിലുള്ള കെട്ടിടം തകർന്നു വീണതിന് പിന്നാലെ 15 പേർ അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു.

കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടെ ഇപ്പോഴും ആറ് പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി. കെട്ടിടം തകർന്ന സംഭവത്തിൽ 55 പേർക്കാണ് പരുക്കേറ്റത്. ഇതിനിടെ സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നതിന്റെ വീഡിയോ പൊലീസ് ട്വീറ്റിലൂടെ ഷെയർ ചെയ്്തിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥനായ എം.എൻ റെഡ്ഢിയാണ് സോമുവെന്ന യുവാവിനെ രക്ഷപെടുത്തുന്നതിന്റെ വീഡിയോ ട്വീറ്റ് ചെയ്തത്. സോമു കെട്ടിടത്തിന് പുറത്തെത്തുമ്പോഴേയ്ക്കും തീർത്തും അവശനും പേടിച്ചരണ്ട അവസ്ഥയിലുമായിരുന്നു.

ഇയാളെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റിയെന്ന് പൊലീസ് വ്യക്തമാക്കി. അപകടത്തിൽപെട്ടതിൽ 64 പേരെ രക്ഷപ്പെടുത്താൻ രക്ഷാസേനയ്ക്ക് കഴിഞ്ഞു. ദേശീയ ദുരന്തനിവാരണ സേനയും സംസ്ഥാന ദുരന്തപ്രതികരണ സേനയും സംയുക്തമായാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. അപകടത്തിൽ തകർന്ന കെട്ടിടത്തിന്റെ ചില ഭാഗങ്ങളിൽ നിർമ്മാണപ്രവർത്തനങ്ങൾ തുടർന്നു വരികയായിരുന്നു. അപകടത്തെ തുടർന്ന് നിർമ്മാണപ്രവർത്തനങ്ങൾ നടത്തി വന്ന എൻജിനീയറെ പൊലീസ് അറസ്റ്റ് ചെയ്തു.

സംസ്ഥാന മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി സ്ഥലം സന്ദർശിച്ചു. സംഭവത്തെ കുറിച്ച് അന്വേഷണത്തിന് കുമാരസ്വാമി ഉത്തരവിട്ടു.ഹുബ്ബള്ളി-ധർവാദ് മണ്ഡലം എംഎൽഎയും മുൻ മുഖ്യമന്ത്രിയുമായ ജഗദീശ് ഷെട്ടാറും അപകടസ്ഥലത്തെത്തി. മുഖ്യമന്ത്രിയുടെ അന്വേഷണോത്തരവിൽ അതൃപ്തിയുണ്ടെന്നും ജുഡീഷ്യൽ അന്വേഷണം വേണമെന്നും ഷെട്ടാർ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP