Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കൊൽക്കത്തയിലെ ബഗ്രി മാർക്കറ്റിലുണ്ടായ തീപിടുത്തം അവസാനിപ്പിക്കാനുള്ള ശ്രമം 12 മണിക്കൂറായി തുടരുന്നു; സംഭവ സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങളുമായി അഗ്നിശമന സേനയുടെ മുപ്പതോളം യൂണിറ്റുകൾ; കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നത് ജൂവലറി മുതൽ മെഡിക്കൽ ഷോപ്പുകൾ വരെ

കൊൽക്കത്തയിലെ ബഗ്രി മാർക്കറ്റിലുണ്ടായ തീപിടുത്തം അവസാനിപ്പിക്കാനുള്ള ശ്രമം 12 മണിക്കൂറായി തുടരുന്നു; സംഭവ സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങളുമായി അഗ്നിശമന സേനയുടെ മുപ്പതോളം യൂണിറ്റുകൾ;  കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നത് ജൂവലറി മുതൽ മെഡിക്കൽ ഷോപ്പുകൾ വരെ

മറുനാടൻ ഡെസ്‌ക്‌

കൊൽക്കത്ത: നഗര മധ്യത്തിലെ ആൾത്തിരക്കേറിയ ബഗ്രി മാർക്കറ്റിൽ വൻ അഗ്നി ബാധ. ഞായറാഴ്‌ച്ച പുലർച്ചെ 2.30നാണ് മാർക്കറ്റിലെ ബഹുനില കെട്ടിടത്തിൽ തീപിടുത്തം ഉണ്ടായത്. ഇവിടെ തീ അണയ്ക്കാനുള്ള ശ്രമങ്ങൾ 12 മണിക്കൂറിന് ശേഷവും നടക്കുകയാണെന്നാണ് റിപ്പോർട്ട്. ഇതിൽ ആളപായം രേഖപ്പെടുത്തിയിട്ടില്ല. മധ്യകൊൽക്കത്തയിലെ കാനൺ സ്ട്രീറ്റിലെ കെട്ടിടത്തിലാണ് തീ പിടുത്തമുണ്ടായത്. അഗ്നിശമന സേനയുടെ മുപ്പതോളം യൂണിറ്റുകൾ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.

കൂടുതൽ കെട്ടിടങ്ങളിലേക്ക് തീ പടരാതിരിക്കാൻ ശ്രമങ്ങൾ നടത്തി വരികയാണെന്ന് അഗ്നിശമന സേനാംഗങ്ങൾ അറിയിച്ചു. അഞ്ചു നിലകളുള്ള കെട്ടിടത്തിൽ താഴത്തെ നിലയിലാണ് ആദ്യം തീപിടിച്ചത്. സ്വർണാഭരണങ്ങളുടെയും സൗന്ദര്യ വർധക വസ്തുക്കളുടെയും ഷോപ്പുകൾ, മരുന്നു കടകൾ തുടങ്ങിയവയാണ് കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നത്. കെട്ടിടത്തിന് മുന്നിലെ റോഡിന് വീതി കുറവായതിനാൽ അഗ്‌നിശമന സേനാംഗങ്ങൾ തീ കെടുത്താൻ ബുദ്ധിമുട്ടി.

ഗോവണികൾ ഉപയോഗിക്കാൻ പോലും അഗ്‌നിശമന സേനയ്ക്ക് കഴിഞ്ഞില്ലെന്ന് സംഭവ സ്ഥലത്തെത്തിയ മേയർ സോവൻ ചാറ്റർജി പറഞ്ഞു. തീ കെടുത്താനുള്ള ശ്രമത്തിനിടെ ഏതാനും അഗ്‌നിശമന സേനാംഗങ്ങൾക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. കൊൽക്കത്തയിലെ മുഖ്യ വ്യാപാര കേന്ദ്രങ്ങളിൽ ഒന്നിലാണ് വൻ അഗ്‌നിബാധ ഉണ്ടായത്. തീപിടിച്ച കെട്ടിടത്തിൽ ആരും അകപ്പെട്ടിട്ടില്ലെന്നും ആളപായം ഇതു വരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി മമതാ ബാനർജി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP