Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൂറ്റൻ കാള വിരണ്ടോടി ചാടിക്കയറി ചവിട്ടിക്കൂട്ടിയത് നൂറു കണക്കിനാളുകളെ ! ബെംഗലൂരുവിലെ മതകൊണ്ടപ്പള്ളിയിൽ 100 ലധികം കാളകളെ എത്തിച്ചത് ജെല്ലിക്കെട്ട് മോഡൽ പരിപാടിക്ക്; വിരണ്ട കാളയുടെ നൂറിരട്ടി വേഗത്തിൽ ആയിരങ്ങൾ ചിതറിയോടുന്ന വീഡിയോ അടക്കം വിദേശ മാധ്യമങ്ങളിലും വാർത്ത

കൂറ്റൻ കാള വിരണ്ടോടി ചാടിക്കയറി ചവിട്ടിക്കൂട്ടിയത് നൂറു കണക്കിനാളുകളെ ! ബെംഗലൂരുവിലെ മതകൊണ്ടപ്പള്ളിയിൽ 100 ലധികം കാളകളെ എത്തിച്ചത് ജെല്ലിക്കെട്ട് മോഡൽ പരിപാടിക്ക്; വിരണ്ട കാളയുടെ നൂറിരട്ടി വേഗത്തിൽ ആയിരങ്ങൾ ചിതറിയോടുന്ന വീഡിയോ അടക്കം വിദേശ മാധ്യമങ്ങളിലും വാർത്ത

മറുനാടൻ ഡെസ്‌ക്‌

ബെംഗലൂരു: തിങ്ങി നിറഞ്ഞ് നിൽക്കുന്ന നൂറുകണക്കിന് കാണികളുടെ നടുവിലേക്ക് കൂറ്റൻ കാള വിരണ്ടോടി വന്ന് ചവിട്ടിക്കൂട്ടി. ബെംഗലൂരുവിന് സമീപം മതകൊണ്ടപ്പള്ളി ഗ്രാമത്തിലാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. ഇവിടെ ജെല്ലിക്കെട്ട് മോഡൽ പരിപാടി നടത്തുന്നതിന് 100 കാളകളെയാണ് ഒരുക്കി കൊണ്ടുവന്നിരുന്നത്. ഇവിടെ ക്ഷേത്രത്തിന് സമീപം പരിപാടി നടത്തുന്നതിന് നാട്ടുകാർ അനുമതി ചോദിച്ചിട്ടും ലഭിച്ചിരുന്നില്ല. നാട്ടുകാർ തടിച്ചു കൂടിയത് കണ്ടാണ് കാള വിരണ്ടോടിയത് എന്നാണ് സൂചന. നിരവധി ആളുകൾക്ക് പരുക്കേറ്റിട്ടുണ്ടെങ്കിലും ആർക്കും സാരമായ പരുക്കേറ്റിട്ടില്ലെന്നാണ് വിവരം.

സംഭവ സമയം ഇവിടെ പൊലീസും അഗ്നി ശമന സേനയും എത്തിയെങ്കിലും നാട്ടുകാരുമായി തർക്കവും കല്ലേറുമുണ്ടായത് പ്രശ്‌നം കൂടുതൽ വഷളാക്കുകയായിരുന്നു. ഇവിടെ പൊലീസിന് നേരെ അക്രമത്തിന് ആഹ്വാനം ചെയ്ത 25 പേരെ കസ്റ്റഡിയിലെടുത്തെന്നാണ് സൂചന. ആറ് പൊലീസുകാർക്കും രണ്ട് അഗ്നി ശമന സേനാ ഉദ്യോഗസ്ഥർക്കും പരുക്കേറ്റിരുന്നു. ആൾക്കൂട്ടം നടത്തിയ കല്ലേറിൽ ഒരു പൊലീസ് ജീപ്പും അഗ്നിശമന സേനാ യൂണിറ്റും തകർന്നിരുന്നു. കാള നാട്ടുകാരുടെ ഇടയിലേക്ക് ഓടിക്കയറുന്നത് മുതലുള്ള വീഡിയോ ദൃശ്യങ്ങൾ സംഭവം കഴിഞ്ഞ് നിമിഷങ്ങൾക്കകം തന്നെ സമൂഹ മാധ്യമത്തിൽ വൈറലായിരുന്നു. വിദേശമാധ്യമങ്ങളിൽ വരെ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സഹിതമാണ് റിപ്പോർട്ട് വന്നിരുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP